Tuesday 2 August 2016

വാവ് ബലി കീശ വീര്‍പ്പില്‍ ആകരുത്

കഴിഞ്ഞ തവണ കർക്കടക വാവ്ബലി നടത്താൻ ഞാൻ തിരഞ്ഞെടുത്തത് എന്റെ വീടിനോടു ചേർന്ന അയ്യപ്പൻറെ അമ്പലം ആയിരുന്നു.ഇത്തവണ കോയമ്പത്തൂരിൽ ആകാം എന്ന് കരുതിയെങ്കിലും അയ്യപ്പസ്വാമി അതിന് അനുവാദം നൽകിയില്ല.ആയതിനാൽ ഞാൻ ഇത്തവണയും ഇതേ അമ്പലത്തിൽ തന്നെ വാവ്ബലി കർമ്മത്തിനു എത്തി.

വാവ് ബലി കർമ്മം പൂർവികർക്കുള്ള ആത്മസമർപ്പണം ആണ്.പ്രിത്തർപ്പണം ചെയുന്ന ഒരാൾക്ക് ആത്മശാന്തിയും തൃപ്തിയും ഉണ്ടാകണം.

മൺമറഞ്ഞ പ്രിതുക്കളെ മനസ്സിൽ സങ്കല്പിച്ചു എള്ളും പൂവും,ഉണക്കലരിയും ഉൾപ്പെടെ യുള്ള പൂജാ ദ്രവ്യങ്ങൾ കൊണ്ടാണ് പ്രിതു മോക്ഷത്തിനായി ബലിയർപ്പിക്കുന്നതു.കഴിഞ്ഞ തവണ എനിക്ക് കുഴച്ച എള്ള് കിട്ടിയില്ല.പരാതിയും പറഞ്ഞില്ല.എന്നാൽ വെള്ളം ഇത്തവണയും പഴയ പടി...വെള്ളം എടുത്തു വരും വഴി ഭക്തരെ സേവിക്കാൻ നിൽക്കുന്ന ദേവസ്വം മാനേജർ അതാ മുന്നിൽ...വെള്ളം മോശം ആണെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ 'അങ്ങനെയൊക്കെ പറ്റു' (അവന്റെ വീട്ടീന്ന് കൊടുവന്നു ചെയുന്നത് പോലെ) എന്ന മറുപടി.ഒടുവിൽ തർപ്പണത്തിനായി നിരന്നു നിന്നു.നിന്നവരുടെ ഇലകളിലേക്ക് ദർപ്പ എറിഞ്ഞാണ് കൊടുത്ത്.(ശാന്തി അല്ല.അദ്ദേഹം ഓരോരുത്തരുടെയും കൈകളിൽ ദർപ്പ കൊടുക്കുകയായിരുന്നു).എന്റെ ഇലയിലേക്കു എറിഞ്ഞ ദർപ്പ മണ്ണിൽ ആണ് വീണത്.( 30 രൂപ വെച്ച് വാങ്ങുമ്പോൾ മണ്ണിനു മുകളിൽ ടാർപ്പായ വിരിക്കാമായിരുന്നു).അമ്പലം തന്റെ അപ്പന്റെ വക എന്ന് ധരിച്ചു മേലാളൻ ചമഞ്ഞു നടക്കുന്ന ചിലരിൽ ഒരുത്തൻ ചെയ്ത പണിയാണ്.

വീടുകൾ കേന്ദ്രീകരിച്ചു രാമായണ പാരായണവും വാവുബലിയും, പ്രിതുകർമ്മത്തിന്റെ സന്ദേശവും പുതു തലമുറകൾക്ക് പകർന്നു നല്കുന്നതിനുമായി സംഘ പ്രവർത്തകർ പ്രവർത്തിച്ചതിന്റെ ഒരു ശതമാനം പോലും ഇവനൊന്നും പ്രവർത്തിച്ചു കാണില്ല.വാവ് ബലിതർപ്പണത്തിന് എത്തുന്നവർക്ക്‌ ആത്മസംതൃപ്തി നൽകാൻ കഴിയുന്നില്ലെങ്കിൽ ഇത് കീശ വീർപ്പിക്കൽ മാത്രമായി ഒതുങ്ങും.

രാവണനും, കംസനും,ദുര്യോധനനും ഒക്കെ വലിയ വീരൻമ്മാർ ആയിരുന്നല്ലോ, എന്നാൽ അവർക്കു ആർക്കെങ്കിലും  ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നോ..?ഇല്ല ...