Saturday 23 April 2022

ക്കാരുടെ അങ്കിൾ യാത്രയായി

സിനിമാക്കാരുടെ അങ്കിൾ യാത്രയായി... അനുദിനം മരണത്തോടടുത്തു കൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥയാണ് സിനിമ പറയുന്നത്. മരണം ഇങ്ങടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറയുകയാണ്‌ സേവ്യർ. അവ നുണകൾ ആണെന്ന് പ്രേക്ഷകർ അറിയുന്നത് അയാളുടെ മരണ ദിനത്തിലാണെന്ന് മാത്രം .ജോൺ പോളിന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്ത വിടപറയും മുൻപേയിൽ നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഹോട്ടൽ ശ്രീനിവാസ് എൻക്ലെവിൽ വെച്ച് സംവിധായകൻ അമ്പിളി ആണ് ജോൺ പോളിനെ എന്നെ പരിചയപെടുത്തുന്നത്. ആർ ഫിലിം ഹൗസിന് വേണ്ടി റിയാസ് നിർമ്മിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് കഥയുടെ ചർച്ചക്ക് ആയിട്ടായിരുന്നു ഞാൻ അന്ന് ജോൺപോൾ ചേട്ടനെ കാണാൻ ചെന്നത്. പിനീട്‌ ഈ പ്രൊജക്റ്റ്‌മായി നിരവധി തവണ കൂടിക്കാഴ്ചകൾ... പല തവണ കൊച്ചു കടവന്ത്രയിലെ വീട്ടിലും പടിവട്ടത്തെ വീട്ടിലും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും സന്ദർശനം. അമ്പിളിയേട്ടൻ രാവിലെ തന്നെ എറണാകുളത്തെത്തി. ജോൺപോളെട്ടനെ പരിചയപ്പെടുത്തിയ അമ്പിളിഏട്ടനോടൊപ്പം തന്നെ ആ ചലനമറ്റ ശരീരത്തിന് മുന്നിൽ നിമിഷങ്ങളോളം തല കുമ്പിട്ടു നിന്നു.. ഒരുമിച്ചു പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച്‌ ഓർക്കുന്നതു നല്ലതാണ്‌. പഴയ ഫോട്ടോകൾ മറിച്ചു നോക്കാം... ആദ്യമൊക്കെ മനസ്സിന്‌ വേദന തോന്നും. പക്ഷേ കാലം കടന്നുപോകുമ്പോൾ മനസ്സിന്റെ ദുഃഖം കുറയ്‌ക്കാൻ ആ ഓർമകൾക്കാകും... വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം... സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതശൈലികൊണ്ടും ആരുടേ യും മനംകവരുന്ന വ്യക്തിത്വം. പ്രിയ ജോൺപോളെട്ടന് വേദനയോടെ ആദരാഞ്ജലികൾ.

Monday 11 April 2022

മാംസ നിബന്ധമല്ല രാഗം

*മാംസ നിബന്ധമല്ല രാഗം* അതായിരുന്നു ദീപയുടെ കഥയുടെ പേര്’’ ഞാനത് പേര് മാറ്റി മറ്റൊരു പേര് നിർദേശിച്ചു.  ‘‘കഥയിലെ നായകൻ 55 കഴിഞ്ഞ ഡോക്ടർ നായിക 22 കഴിഞ്ഞവൾ. ഇരുവരും കണ്ടത് ആശുപത്രിയിൽ ...’’ എവിടെ നിന്നോ വന്ന് എങ്ങനെയോ കൂട്ടായി എങ്ങോട്ടൊ പോയി മറഞ്ഞവർ. ‘‘ങേ.. കഥയുടെ ത്രെഡിൽ അല്ല ..’’ ദീപയുടെ പറച്ചിലിൽ ഞെട്ടിയത് ഞാനായിരുന്നു. ‘‘എന്നിട്ട്, എന്നിട്ടെന്തുണ്ടായ്... കഥയിൽ..’’