Tuesday 20 June 2023

ഹവാല ഇടപാട്

*10,000 കോടിയുടെ ഹവാല ഇടപാടുകള്‍; കൊച്ചിയിലെ പെന്റാ മേനകയിൽ തെരച്ചില്‍* 10,000 കോടിയുടെ ഹവാല ഇടപാടുകള്‍ കേരളം കേന്ദ്രീകരിച്ച് നടക്കുന്നതായി രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടക്കുന്നത്. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ആയിരുന്നു പരിശോധന. ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. കൊച്ചിയും കോട്ടയവും കേന്ദ്രീകരിച്ചാണ് നിലവില്‍ ഹവാല ഇടപാടുകള്‍ കൂടുതലായി നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ  റെയ്ഡില്‍ നിന്നും വ്യക്തമാകുന്നത്. വിദേശപണം ഉള്‍പ്പടെ കണ്ടെത്തിയതായും വിവരമുണ്ട്. രാഷ്ട്രീയ- വ്യവസായ- ഉദ്യോഗസ്ഥ ബന്ധങ്ങളും ഹവാല ഇടപാടുകളിലുണ്ടെന്ന് ഇഡി സ്ഥിരീകരിക്കുന്നുണ്ട്.# എൻഫോഴ്‌സ്മെന്റ്

Saturday 3 June 2023

രജത ജൂബിലി

ആതുരസേവന രംഗത്ത് 25 വർഷം പിന്നിടുന്ന കൊച്ചിയിലെ അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ ഇന്ന് നിർവഹിക്കും. കൊല്ലം അമൃതപുരിയിലും, കൊച്ചിയിലും ആരംഭിക്കുന്ന റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നിർവഹിക്കും. രജത ജൂബിലിയുമായി ബന്ധപ്പെട്ട് 65 കോടി രൂപയുടെ സൗജന്യ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൃക്ക, കരൾ, മുട്ട് മാറ്റിവെക്കൽ, ഗൈനക്കോളജി ചികിത്സകളും സൗജന്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമ്മാർ, ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും. ക്ഷണിക്കപ്പെട്ട പതിനായിരത്തോളം പേര് ചടങ്ങിൽ പങ്കെടുക്കും.