Friday 22 September 2023

ശ്രീനാരായണ ഗുരു സമാധി

*ഗുരുദേവന്റെ മഹത്വo ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ മാത്രമേ സമാധി ആഘോഷത്തിന് അതിന്റെതായ പ്രസക്തി ഉണ്ടാകൂ.* _പി ടി തോമസിനെ ഈഴവ സമുദായത്തിന് മറക്കാനാവില്ല._ ശ്രീനാരായണ ഗുരുദേവനെ നമ്മൾ മിന്നാമിനുഗ് ആയിട്ടാണ് കാണുന്നത്. സൂര്യഭഗവാന്റെ പ്രഭയുള്ള ശ്രീനാരായണ ഗുരുദേവനെ ഈഴവർ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഇത് പറഞ്ഞത് മാറ്റാരുമല്ല, മാർത്തോമാ സഭയുടെ തിരുമേനിയാണ്. ശാഖ നടത്തുന്ന പരിപാടികളിൽ വരുമ്പോൾ നിങ്ങളുടെ കുഞ്ഞുമക്കളെ കൂടി കൈപിടിച്ച് കൊണ്ട് വരുവാൻ ശ്രദ്ധയുള്ളവർ ആയിമാറണം നമ്മുടെ മാതാപിതാക്കൾ. നമ്മുടെ കൊച്ചു മക്കളെ ഗുരുവിന്റെ കരങ്ങളിലേക്ക് ഏൽപ്പിച്ചാൽ ഇന്ന് ഇവിടെ നടക്കുന്ന ഒരു ദുഷ്പ്രവണതകളിലും നമ്മുടെ മക്കൾ ചെന്ന് ചാടില്ല. ക്രിസ്ത്യൻ, മുസ്ലിം കുട്ടികൾ ബൈബിളിലൂടെയും ഖുറാനിലൂടെയും ആത്മീയവിജ്ഞാനം നേടുമ്പോൾ, നമ്മുടെ കുട്ടികൾക്ക് ഒരു മണിക്കൂർ പോലും ആത്മീയവിജ്ഞാനം നൽകാൻ അവരുടെ മാതാ പിതാക്കൾക്ക് കഴിയുന്നില്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന് ലോകജനതയോട് പറഞ്ഞത് ശ്രീനാരായണഗുരു ആയിരുന്നു. ഇനി അത് പറയണമെങ്കിൽ ആരെങ്കിലും ജനിച്ചിട്ട് വേണമെന്ന് അവന്റെയോ അവളുടെയോ മുഖത്ത് നോക്കി പറയാൻ നമ്മുടെ കൊച്ചു മക്കൾക്ക്‌ കഴിയണം. എത്രയോ ഹിന്ദു എം പി മാരും മന്ത്രി മാരും മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഉണ്ടായിരുന്നിട്ടും ശ്രീനാരായണ ഗുരുദേവനെകുറിച്ച് പഠിക്കാൻ യൂണിവേഴ്‌സിറ്റി ഉണ്ടാക്കണമെന്ന് ഒരു സബ്മിഷനിലൂടെ പാർലമെന്റിൽ ആവശ്യം ഉന്നയിച്ചത് ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം പി ആയ പി.ടി.തോമസ് ആയിരുന്നു. ആയത് കൊണ്ട് തന്നെ പി ടി തോമസിനെ ഈഴവ സമുദായത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഇതിന് ശേഷം പറവൂരിൽ നടന്ന എസ് എൻ ഡി പി യുടെ പരിപാടിയിൽ പി ടി തോമസിനെ മുഖ്യാതിഥിയായി ഞങ്ങൾ കൊണ്ട് വന്നിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയോട് ബന്ധപ്പെട്ട് അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം ശാഖയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രകാശൻ തുണ്ടത്തുംകടവ്. ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ്ബാബു, സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം എ എച് ജയറാം, വനിതാ സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌, വൈസ് പ്രസിഡന്റ്‌ ലീന സിദ്ധാർത്തൻ, ട്രഷറർ കല ജയറാം, വാസന്തി ദാനൻ,മീന രഞ്ജൻ മുൻ വനിതാ സംഘം ഭാരവാഹികൾ ആയ ഒ വി സിന്ധു, അനിത ശാന്തൻ, കുടുംബ യൂണിറ്റ് കൺവീനർ എ എസ് ഭാസ്കരൻ എന്നിവർ ഉപവാസത്തിന് നേതൃത്വവും നൽകി. സഹോദരന്‍ അയ്യപ്പന്‍ രചിച്ച സമാധി ഗാനം വനിതാ സംഘം പ്രവർത്തകർ ആലപിച്ച ശേഷമാണ് ഉപവാസം അവസാനിപ്പിച്ചത്. ഉപവാസത്തിന് ശേഷം പ്രസാദ വിതരണവും നടന്നു.