Sunday 22 October 2023

ആദിത്യ പൂജ

*ആദിത്യപൂജ* ദുരിതം അകറ്റും രോഗം മാറാൻ സൂര്യ പൂജ ആദിത്യവ്രതം, ആദിത്യനമസ്കാരം, ഞായറാഴ്ച വ്രതം *ആദിത്യപൂജ* എല്ലാ ഞായറാഴ്ച കളിലും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴിൽ ഉള്ള എറണാകുളം അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദ ക്ഷേത്രത്തിൽ മേൽശാന്തി ശങ്കർ ദാസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പൂർവജന്മത്തെ പാപം നമ്മിൽ വ്യാധിയായി കുടികൊള്ളുന്നതിനാൽ അതാത് സമയങ്ങളിൽ ദുരിതങ്ങൾ ഒക്കെയും നമ്മൾ അനുഭവിക്കേണ്ടതാണെങ്കിലും, അതിന് ആശ്വാസം നൽകുന്ന ഒന്നാണ് ആദിത്യ പൂജ. ഭൂമിയുടെ ഏറ്റവും പ്രധാനപെട്ട സ്രോതസ് സൂര്യൻ അഥവാ ആദിത്യ ഭഗവാൻ ആണല്ലോ. നമുക്കേറ്റവും ഊർജം നൽകുന്ന സൂര്യ ഭഗവാനെ മറന്നിട്ട് ഭൂമിയിൽ നമുക്കെന്തു ചെയ്യാൻ?! ഞായറാഴ്ചയാണ് സൂര്യഭഗവാന്റെ ദിവസം. ആയതിനാൽ ഞായറാഴ്ച വ്രതം എടുക്കുന്നവർക്ക് വളരെയധികം ഫലം ലഭിക്കും. ഏറെ ശക്തിയുള്ള ആദിത്യ പൂജയിൽ വ്രതം നോറ്റ് പങ്ക് കൊണ്ടാൽ ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ സൂര്യ ഭഗവാന്റെ കൃപാകടാക്ഷത്തിൽ മാറിക്കിട്ടുമെന്ന് ആചര്യ മ്മാർ സാക്ഷ്യപെടുത്തിയിരിക്കുന്നു. ശ്രീശങ്കരാനന്ദ ശിവയോഗി സ്വാമികളുടെ കല്പന പ്രകാരം മൂന്ന് ദിവസത്തെ വ്രതാ നുഷ്ടത്തോടെ ശങ്കരാനന്ദാശ്രമത്തിൽ നടത്തുന്ന പൂജ സൂര്യ ഭഗവാനെ പ്രീതിപ്പെടുത്തി രോഗ ശാന്തി, കാര്യ ലാഭം, ഐശ്വര്യം, ഗൃഹദോഷ പരിഹാരം എന്നിവ നൽകി സൂര്യഭഗവാന്റെ അനുഗ്രഹത്തിനായിട്ടാണ് ഭക്തർ നടത്തുന്നത്. ഞായറാഴ്ച കളിൽ രാവിലെ സൂര്യോദയത്തിൽ ആരംഭിക്കുന്ന പൂജയിൽ നിരവധി ഭക്തർ ആണ് പങ്കെടുക്കാറ്. മഹാഗണപതിഹോമത്തോടെയായിരിക്കും ചടങ്ങുകൾ അവസാനിക്കുക. ആദിത്യ പൂജ നടത്തുവാൻ താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ +919633014240 ബന്ധപെടാവുന്നതാണ്.

Sunday 15 October 2023

ആദിത്യ പൂജ

കൊച്ചി : ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴിൽ ഉള്ള അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദ ക്ഷേത്രത്തിൽ ആദിത്യ പൂജ മേൽശാന്തി ശങ്കർദാസിന്റെ കർമ്മികത്വത്തിൽ നടന്നു. ശ്രീശങ്കരാനന്ദ ശിവയോഗി സ്വാമികളുടെ കല്പന പ്രകാരം മൂന്ന് ദിവസത്തെ വ്രതാ നുഷ്ടത്തോടെ നടത്തുന്ന പൂജ സൂര്യ ഭഗവാനെ പ്രീതിപ്പെടുത്തി രോഗ ശാന്തി, കാര്യ ലാഭം, ഐശ്വര്യം, ഗൃഹദോഷ പരിഹാരം എന്നിവ നൽകി സൂര്യഭഗവാന്റെ അനുഗ്രഹത്തിനായിട്ടാണ് ഭക്തർ നടത്തുന്നത്. ഞായറാഴ്ച കളിൽ രാവിലെ സൂര്യോദയത്തിൽ ആരംഭിക്കുന്ന പൂജയിൽ നിരവധി ഭക്തർ ആണ് പങ്കെടുക്കാറ്. മഹാഗണപതിഹോമത്തോടെയായിരിക്കും ചടങ്ങുകൾ അവസാനിക്കുക. ആദിത്യ പൂജ നടത്തുവാൻ താല്പര്യമുള്ളവർക്ക് ആശ്രമവുമായി ബന്ധപെടാവുന്നതാണ്. #കൊച്ചി # ശങ്കരാനന്ദാശ്രമം

Monday 2 October 2023

ഹോസ്പിറ്റൽ ഡേ

കൊച്ചി : ആതുരസേവന രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഡോക്ടർമ്മാരും, ജീവനക്കാരും ഒത്ത് ചേർന്ന് ഹോസ്പിറ്റൽ ഡേ ആഘോഷിച്ചു. വർഷത്തിൽ ഒരിക്കൽ ഒത്തുചേരുന്ന ഈ സംഗമത്തിൽ എത്തിച്ചേർന്ന ഡോക്ടർമ്മാരെയും ജീവനക്കാരെയും അധ്യക്ഷത വഹിച്ചു സംസാരിച്ച ഹോസ്പിറ്റൽ ഡയരക്ടർ ഡോ കെ ആർ രാജപ്പൻ അഭിനന്ദിച്ചു. മുതിർന്ന ജീവനക്കാർക്ക് മാനേജിങ് ട്രസ്റ്റി സി കെ നളിനി ഉപഹാരം നൽകി. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സൂപ്പർ സ്പെഷ്യലിറ്റി രംഗത്ത് 40വർഷം പൂർത്തിയാക്കി 41 മത്തെ വർഷത്തിലേക്ക് കലൂന്നുന്ന വേളയിൽ ആശുപത്രിയിൽ ഇതുവരെ നടത്തിയ ജീവൻരക്ഷാ ശസ്ത്രക്രിയകൾ, സൗകര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. ആനി മാത്യു സ്വാഗതവും, അമൃത നന്ദിയും പറഞ്ഞു.

ഗുരുനാരായണ സമാജം

ഗുരുനാരായണ സമാജം കൊച്ചി : 2023 ഒക്ടോബർ 1ന് അശ്വതി നാളിൽ രാവിലെ *ശങ്കരാനന്ദാശ്രമത്തിൽ* ആദിത്യ പൂജക്ക്‌ ശേഷം നടന്ന ഗുരു പൂജയോടെ ഗുരുനാരായണ സമാജത്തിന്റെ ഉദ്ഘാടനം ശ്രീമദ് ശിവസ്വരൂപനന്ദ സ്വാമികൾ നിർവഹിച്ചു. മാറ്റങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ്‌ അംഗങ്ങളിൽ നിന്നും ലഭിച്ച സഹകരണവും സഹായവും തന്നെയായിരുന്നു വെന്ന് സംഘടകർ പറഞ്ഞു. ഒരു വ്യക്തിക്ക് സമൂഹത്തിനായി എന്തെല്ലാം കൊടുക്കുവാൻ കഴിയും? സമൂഹം പ്രതീക്ഷിക്കുന്നതനുസരിച്ചു വ്യക്തിക്ക് ഉയരാൻ സാധിക്കണം. വ്യക്തിക്ക് വേണ്ടിയല്ല നാം വളരേണ്ടത് സമൂഹത്തിന് വേണ്ടിയാണ്. വ്യക്തികളുടെ ആരോഗ്യകരമായ കൂട്ടായ്മയാണ് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചക്ക് അടിസ്ഥാനം. അതിന് ഭൗതികമായ വിദ്യാഭ്യാസമല്ല, മറിച്ച് തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാനും പരിഗണിക്കാനും മനസ്സിലാക്കുവാനു മൊ ക്കെപ്പറ്റുന്നവരായിരിക്കണമെന്നും ഇക്കാര്യത്തിൽ ഒരു വ്യക്തിയുടെ അറിവ് വളരെ പ്രധാനപെട്ടത് തന്നെയാണെന്ന് ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ക്ലാസ്സിക്‌ പവർ ലിഫ്റ്റിൽ ചമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സി വി ഗിരിധരഘോഷിനെ ചടങ്ങിൽ ആദരിച്ചു. കേരള പോലീസ് ജനമൈത്രി ട്രെയിനർ കെ പി അജേഷിന്റെ ക്ലാസ്സും, അയ്യപ്പൻകാവ് ആതിര തിരുവാതിര സംഘം ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഭക്തി ഗാനത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തവും, ഫ്രണ്ട്‌സ് ഓഫ് പി ടി നയിച്ച ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി. കുമാരി അനുഷ്കയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജെയ്ഷൂർ ഭാസ്‌ക്കർ അധ്യക്ഷത വഹിച്ചു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ്‌ കൺവീനർ കെ കെ പീതാംബരൻ, ചേരാനെല്ലൂർ എസ് എൻ ഡി പി യോഗം ശാഖ സെക്രട്ടറി ശശിധരൻ, എസ് എൻ ഡി പി യോഗം പച്ചാളം ശാഖ വൈസ് പ്രസിഡന്റ്‌ ജയ്ദീപ് എന്നിവർ സംസാരിച്ചു. എ എച് ജയറാം സ്വാഗതവും, എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.