Monday 24 September 2012

LAST JOURNEY

കണ്ണീരോടെ വിട 
ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍ തിലകന് കലാകേരളം കണ്ണീരോടെ വിടനല്‍കി.കഴിഞ്ഞ രണ്ട് മാസമായി തിലകന്‍ തന്റെ രോഗവുമായി പടപൊരുതുവാന്‍ തുടങ്ങിയിട്ട്.ഒടുവില്‍ ആ മഹാനടന്‍ ദൈവ നിച്ചയത്തിനു മുന്നില്‍ കീഴടങ്ങി.

സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ 1938ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗ്രാമത്തില്‍ ഒരു തോട്ടം തൊഴിലാളിയുടെ മകനായിട്ടാണ് ജനിച്ചത്‌.വിധിയോട് പടപൊരുതി തന്റേതായ സ്ഥാനം തിലകന്‍ നേടി.

1979 ല്‍ "ഉള്‍ക്കടല്‍" എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമയില്‍ എത്തുന്നത്‌. സിബിമലയില്‍ സംവിധാനം ചെയ്ത "കിരീടം" എന്ന ചിത്രത്തിലൂടെ യാണ് പ്രസതനകുന്നത്.തുടര്‍ന്ന് 200 ഓളം സിനിമകളില്‍ ചെറുതും വലുതും ആയ വേഷം ചെയ്തു.തിലകന്‍ അഭിനയിച് അവസാനമായി പുറത്തുവന്ന ചിത്രമാണ്‌ "ഉസ്താദ് ഹോട്ടല്‍".

"നമ്മുക്ക് പാര്‍ക്കാന്‍      
മുന്തിരിതോപ്പുകള്‍","സ്പടികം","മൂന്നാംപക്കം","കാലാള്‍പ്പട""ചെങ്കോല്‍","പെരുന്തച്ചന്‍","കാട്ടുകുതിര","പവിത്ര o","സന്ദേശം" തുടങ്ങിയ ചിത്രഗലിലെ തിലകന്റെ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും.കോമഡി ചെയ്യാനും താന്‍ പിറകില്‍ അല്ലെന്നും പത്മശ്രീ ജേതാവ്‌ കൂടിയായ തിലകന്‍ തെളിയിച്ചിട്ടുണ്ട് .

രണ്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചു സംസാരിച്ചതിനെതുടര്‍ന്ന് താര സംഘടന വിലക്കേര്‍ പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.ഈ മഹാനടന്റെ ഭൌതിക ശരീരം ചിതയിലേക്ക് എടുക്കും മുന്നേ തന്നെ ഒറ്റപ്പെടുതിയവരും,കുറ്റപ്പെടുത്തിയവരും ഒരുനോക്ക് കാണുവാനായി എത്തിയിരുന്നു.

No comments:

Post a Comment