Wednesday 4 September 2013

ജനം ഉണരണം

ജനങ്ങളുടെ വോട്ടും
വാങ്ങി അധികാര കസേരയിൽ കയറി ഇരിക്കുന്ന വരുടെ നിലവാരം എത്രത്തോളം താഴെ വരെ ആണെന്ന് പ്രവചിക്കുവനെ കഴിയാത്ത വണ്ണം ആയിരിക്കുന്നു. കൊച്ചി നഗരവാസികളെ ഏറെ അലട്ടുന്ന ഒന്നാണ്  മലിന്യ പ്രശ്നം.അധികരികലാവട്ടെ ഇതിനു നേരേ കണ്ണടക്കുകയും ചെയ്യുന്നു.

നഗരസഭയ്ക്ക് കരം കൊടുക്കുന്നത് പോരാതെ വീട്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വേറേയും പണം നല്കേണ്ട അവസ്ഥ യിലാണ് ജനം.ഇതിനു പ്രതേക പണം നഗരസഭ വാങ്ങുന്നത് എന്തിനാണ് ?

വീടുകളിൽ നിന്നും ശേഗരിക്കുന്ന മാലിന്യം രണ്ടോ മൂന്നോ ദിവസം വരെ റോഡുവക്കിൽ കൂട്ടിയിട്ടിരിക്കുന്നതും പതിവ് കാഴ്ച.ഈ മാലിന്യ കൂമ്പാരത്തിനു മുകളിലയ്ക്ക് ചില യാളുകൾ രാത്രി മാലിന്യം കൊണ്ടിടുന്നതും ഇവിടെ പതിവ്.

ഒന്നിനും കഴിവ് ഇല്ലെങ്ങിൽ ഒഴിഞ്ഞു പോകുന്നതല്ലേ നല്ലത്.അതോ ജനം ഉണർന്നു കൈകാരിയം ചെയ്യുന്നതുവരെ കടിച്ചു തൂങ്ങി കിടക്കണോ ?

No comments:

Post a Comment