Wednesday 30 March 2016

BEAUTY OF WINTER

ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി
സങ്കീര്‍ത്തത്തന സന്തോഷിന്റെ ' ബ്യൂടി ഓഫ്
വിന്‍റെര്‍ ' എന്ന കവിത.

Saturday 12 March 2016

കൊടിമരം സ്ഥാപിച്ചു


കൊച്ചി : ബി ഡി ജെ എസ് അയ്യപ്പന്‍കാവ്‌ കമ്മിറ്റി യുടെ നേതൃത്വത്തില്‍ അയ്യപ്പന്‍കാവില്‍ സ്ഥാപിച്ച കൊടിമരം എസ് എന്‍ ഡി പി കണയനൂര്‍ യുണിയന്‍ കണ്‍വീനര്‍ പി ഡി ശ്യാംദാസ്‌ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

ബി ഡി ജെ എസ് മണ്ഡലം കണ്‍വീനര്‍ സുരേഷ് കുമാര്‍, അയ്യപ്പന്‍കാവ്‌ ഏരിയ ഭാരവാഹികളായ
ഗിരിധരഘോഷ്, രാജേഷ്‌ പി സുന്ദരം, ജയ്ഷൂര്‍ എസ് എന്‍ ഡി പി കനയനൂര്‍ യുണിയന്‍ കമ്മിറ്റി അംഗം കെ പി ശിവദാസ്‌, അഡ്വക്കേറ്റ് സീമന്തിനി, എസ് എന്‍ ഡി പി അയ്യപ്പന്‍കാവ്‌ ശാഖ സെക്രട്ടറി സുരേന്ദ്രന്‍ എന്നിവര്‍ പാക്കേടുത്തു.എറണാകുളം നിയോജക മണ്ഡലത്തിലെ ബി ഡി ജെ എസിന്റെ ആദ്യ കൊടിമരമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗം നടത്തവെ പി ഡി ശ്യാംദാസ്‌ പറഞ്ഞു.ആദ്യ പതാക ഉയര്‍ത്താനുള്ള അവസരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tuesday 8 March 2016

LONDON HAS FALLEN Official Trailer

ത്രില്ല്ലടിപ്പിക്കാന്‍ ദി ജംഗിള്‍ ബുക്ക്‌

വേനല്‍ അവധിക്ക് മാറ്റ് കൂട്ടി കുട്ടികളെ ത്രില്ലടിപ്പിക്കാന്‍ അമേരിക്കന്‍ ഫാന്റസി സിനിമ "ജംഗിള്‍ ബുക്ക്‌' എത്തുന്നു.ഡിസ്നി യുടെ 'ദി ജംഗിള്‍ ബുക്കിനെ അസ്പതമാക്കി ജോന്‍ഫാര്‍റെയു സംവിധാനം ചെയുന്ന ഈ ചിത്രം ഡോള്‍ബി ഫോര്‍മാറ്റില്‍ ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക.ഇന്ത്യ് യില്‍ ഏപ്രില്‍ 15 നു ആണ് റിലീസ്.

Monday 7 March 2016

മനസ്സില്‍ മണിയെ കണ്ടു ; പക്ഷേ....

കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ ഞാനും എന്റെ സഹധര്‍മിണിയും മകനും ചെന്ദ്രപ്പിന്നി യില്‍ എത്തി സംവിധായകന്‍ അമ്പിളിയെ കണ്ടു.
"എടാ ..നിന്നെ ഞാന്‍ കാണണമെന്ന് പറഞ്ഞത് നല്ലൊരു സബ്ജക്ട്റ്റ് ഉണ്ട്.അതേ ക്കുറിച്ച് പറയുവാന" എന്ന് പറഞ്ഞ് ഒരു ഡി വീ ഡി എന്റെ നേരെ നീട്ടി." നീ ഇതൊന്നു കണ്ടിട്ട് അഭിപ്രായം പറ".

രാത്രി വീട്ടില്‍ എത്തിയ ഞാന്‍ ഡി വീ ഡി എന്റെ ഭാര്യയുമൊന്നിച്ചാണ് കണ്ടത്.എനിക്ക് മാത്രം അല്ല എന്റെ ഭാര്യക്കും അത് ഇഷ്ടമായി.അമൃത ടീവീ ക്ക് വേണ്ടി ജോണ്‍പോള്‍ എഴുതി അമ്പിളി തന്നെ സംവിധാനം ചെയ്ത 20 മിനിറ്റുള്ള ഒരു ഡോകുമെന്ററി.അടുത്ത ദിവസം തന്നെ ഞാന്‍ വിവരം അമ്പിളിയെ വിളിച്ചു അറിയിച്ചു." ഇത് സിനിമ ആക്കണം എന്താ മാര്‍ഗം ? നിനക്ക് പറ്റുമോ ?"

എന്റെ ചങ്ങാതി റിയാസ് സിനിമയ്ക്കു വേണ്ടി കഥ തേടി നടക്കുന്ന സമയം.ഞാന്‍ ഇത് റിയാസിനോട് പറഞ്ഞു.കേട്ടപ്പോള്‍ കൊള്ളാമെന്ന് റിയാസും.പിന്നെ ജോണ്‍പോളിനെ ബന്ധപ്പെട്ടു.എറണാകുളത്തെ ഹോട്ടല്‍ ശ്രീനിവാസിലും ആലുവായിലെ മഹാറാണിയിലുമായി തുറന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ എലൈററ് ഹോട്ടലില്‍ ഇരുന്ന് തിരക്കഥ രചനയും തുടങ്ങി.

ദുഷ്ടനായ ഒരു അച്ഛനും അയാളുടെ മകനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇതില്‍ അച്ഛന്റെ കഥാപാത്രം മണിയെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം എന്നായിരുന്നു അമ്പിളിയുടെ ആഗ്രഹം.ചിത്രത്തിന്റെ അന്ത്യഭാഗത്ത്‌  പ്രേഷകരുടെ സഹതാപം പിടിച്ചു പറ്റുന്നതും ഈ കഥാപാത്രം തന്നെ യാണ് .ഇത് മായി ബന്ധപ്പെട്ട് മണിയെ വിളിച്ചു സംസാരിക്കുകയും ചെയ്തു." ചേട്ടന്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും എത്താം" എന്നായിരുന്നു മണിയുടെ മറുപടി.ഇനിയിപ്പോ മണിക്കായി അമ്പിളി നീക്കി വെച്ച റോളിലേക്ക് മറ്റാരെയെങ്ങിലും കണ്ടെത്തേണ്ടിയിരിക്കുന്നു.

Sunday 6 March 2016

'സമുദായം' മണിയുടെ ആദ്യ ചിത്രം.സിനിമയില്‍ കൊണ്ടുവന്നത് അമ്പിളി

'സമുദായത്തില്‍ ' കലാഭവന്‍ മണി (ചിത്രം : മുരളി ചെന്ത്രാപ്പിന്നി)
കൊച്ചി ; കലാഭവന്‍ മണി യുടെ ആദ്യ ചിത്രത്തെക്കുറിച്ച് മലയാള മാധ്യമങ്ങലില്‍ വന്ന വാര്‍ത്ത‍ തെറ്റാണ്. 'സമുദായം' എന്ന ചിത്രത്തിലൂടെ അമ്പിളി യാണ് മണിക്ക് ആദ്യമായി സിനിമയില്‍ അവസരം നല്‍കിയത്.'തുളസിത്തറ' എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം ഇട്ട പേര്.ഈ ചിത്രത്തിന്റെ വിതരണവും  ആയി ബന്ധപ്പെട്ട് അമ്പിളിയും നിര്‍മ്മാതാവ് പ്രേംകുമാറും എന്റെ എറണാകുളത്തെ ഓഫീസില്‍ വന്നപ്പോള്‍ 'തുളസിത്തറ' എന്ന പേരിനോട് ഞാന്‍ വിയോജിപ്പ് പറഞ്ഞിരുന്നു.പിന്നീട് ഗുരുവായൂരില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇടവേള ബാബു ആണ് 'സമുദായം' എന്ന പേര് പറഞ്ഞത്.

കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി : കരള്‍ സംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പ്രമുഖ നടന്‍ കലാഭവന്‍ മണി ഇന്ന് വൈകീട്ട് അന്തരിച്ചു.കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മണി.

അമ്പിളി സംവിധാനം ചെയ്ത 'സമുദായം' എന്ന ചിത്രത്തിലൂടെ യാണ് മണി സിനിമയില്‍ എത്തുന്നത്‌.വിനയന്റെ 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന ചിത്രം ആണ് മണിയെ പ്രശസ്ഥാനക്കിയത്.