Thursday 28 July 2016

നിലവാരം ഉള്ള ഡോക്ടര്‍മ്മാരെ കണ്ടെത്താന്‍ മെഡിക്കല്‍ രംഗം അഴിച്ചു പണിയുന്നു

ഒരു കാലഘട്ടത്തിൽ SSLC ക്ക് റാങ്ക് വാങ്ങുന്ന കുട്ടികളോട് ചോദിച്ചാൽ പറയുക "എനിക്ക് ഡോക്ടർ ആകണം, എനിക്ക് എഞ്ചിനീയർ ആകണം" ഇതിൽ കഴിഞ്ഞു അവർക്കാർക്കും ഒന്നും ആകേണ്ട.ഇതിൽ എത്ര പേർ ഡോക്ടർ ആയി എത്ര പേർ എഞ്ചിനീയർ ആയി എന്നത് വേറെ കാര്യം.

ഇന്ന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആയിരിക്കെ, പന്ത്രണ്ടാം ക്ലാസ് കഴിഞ് പ്രവേശന പരീക്ഷ എഴുതി MBBS നു ചേർന്ന് പഠിത്തം കഴിഞ്ഞു ഇറങ്ങുന്ന കുട്ടികൾക്ക് ജനം കല്പിക്കുന്നത് പുല്ലുവില.സമൂഹം മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.ജനത്തിന്റെ ഈ ചിന്താ ഗതിയാണ് കേന്ദ്ര സർക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചതും.സർക്കാർ നടത്തിയ പഠനത്തിൽ MBBS കഴിഞ്ഞു പുറത്തിറങ്ങന്ന 90 ശതമാനം കുട്ടികൾക്കും നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കായി കേന്ദ്ര സർക്കാർ പ്രത്യേക പരീക്ഷ നടത്തും.ഈ പരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങിയാൽ മാത്രമേ ഇവർക്ക് ചികിൽസിക്കാൻ കഴിയൂ.ഇന്ത്യൻ മെഡിക്കൽ രംഗത്ത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ ആദ്യ പടിയാണ് ഇത്.

1 comment: