Tuesday 29 June 2021

പഠനോപകരണം വിതരണം ചെയ്തു

കൊച്ചി : അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ കീഴിൽ ഉള്ള കുമാരനാശാൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം കുടുംബയൂണിറ്റ് രക്ഷാധി സി ആർ രതീഷ്ബാബു നിർവഹിച്ചു. ബാലജനയോഗം പ്രസിഡന്റ്‌ അഭിഷേക് അധ്യക്ഷം വഹിച്ചു. കൺവീനർ എ എച് ജയറാം, വി പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Friday 25 June 2021

അസുഖം ബാധിച്ചു കിടന്നപ്പോൾ വനിതാ സംഘടനയിലെ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല

സ്ത്രീകൾക്ക് വേണ്ടി ഇവിടെ സിനിമ രംഗത്ത് പലരും പ്രസംഗിക്കുന്നുണ്ട്. ഞാൻ അസുഖം ബാധിച്ച് മരണത്തെ മുഖാമുഖം ഐ സി യുവിൽ കിടന്നിട്ട് സിനിമ യിലെ വനിതാ സംഘടനയായ ഡബ്ലു സിസി യിൽ നിന്നും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. എന്നാൽ പ്രൊഡ്യൂസർ മ്മാരും മമ്മൂട്ടി യും വിളിച്ച് എല്ലാകാര്യങ്ങളും അനേക്ഷിച്ചതായും സാന്ദ്ര തോമസ് യുട്യൂബ് ലൈവിൽ പറയുന്നു. ആമേൻ, സക്കറിയായുടെ ഗാർബിനിക്കൽ എന്നീ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. സക്കറിയായുടെ ഗാർബിനിക്കൽ, ഫിലിപ്സ് ആൻഡ് മങ്കി പെൻ എന്നിവയുടെ നിർമ്മാതാവ് കൂടിയാണ് സാന്ദ്ര.

Saturday 19 June 2021

വ്യാജസിനിമ പതിപ്പ്,;പുതിയ നിയമവുമായി കേന്ദ്രം

സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ. പുതിയ നിയമം അനുസരിച്ച് വ്യാജപതിപ്പുകൾ നിർമ്മിക്കുന്നവർക്കെതിരെ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് സിനിമ നയങ്ങൾ പരിഷ്ക്കരിക്കുന്നതിന്റെ കരടിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. പൊതുജനത്തിന് കരട് ബില്ലിൽ അഭിപ്രായം അറിയിക്കാവുന്നതാണ്. പുതുതായുള്ള നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര സർക്കാരിന് ഇടപെടനാകും

Friday 18 June 2021

കോവിഡ് നിയന്ത്രണം : ആരുടെ തലയിലെ ബുദ്ധി ; ഷിബുബേബി ജോൺ

കോവിഡ് നിയന്ത്രണങ്ങൾ: ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യം- കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാർത്ഥമായ ആഗ്രഹമെങ്കിൽ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങൾ. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവൺമെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാൻ താൽപര്യമുണ്ട്. മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയിൽ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങൾ കാണിച്ച് നാടിനെ കൂടുതൽ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്. ഫേസ്ബുക്കിലൂടെയാണ് ഇതിനെതിരെ ഷിബുബേബി ജോൺ പ്രതികരിച്ചത്.

Tuesday 15 June 2021

ലോക്ക് ഡൌൺ നാളെ അവസാനിക്കും.പ്രാദേശിക നിയന്ത്രണം വരും

സംസ്ഥാനത്തെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കാൻ തീരുമാനമായി. രോഗ തീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ആയിരിക്കും ഇനി മുതൽ ഏർപ്പെടുത്തുക. തീരുമാനം. ആയത് പ്രകാരം ടി പി ആർ 20ന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ തന്നെ ആയിരിക്കും. ടിപിആർ 30 ന് മുകളിൽ ആയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

Monday 14 June 2021

മുൻ‌കൂർ ജാമ്യം തേടി ഐഷ സുൽത്താന

രാജ്യദ്രോഹം ചുമത്തപെട്ട സിനിമ, മോഡൽ ഐഷ സുൽത്താന മുൻ‌കൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു.

Saturday 12 June 2021

ബാലജനയോഗം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു

എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബ യൂണിറ്റ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ കീഴിലെ ബാലജനയോഗം വിദ്ധാർഥികൾക്കായി സൗജന്യ മായി നോട്ട് ബുക്കുകൾഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകുന്നു.

Thursday 10 June 2021

ഐഷ സുൽത്താന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

സിനിമ സംവിധായിക ഐഷ സുൽത്താന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. വിവിധ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തി കവരത്തി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

Wednesday 9 June 2021

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമായിട്ട് ഒരുവർഷം തികയുന്നു. 2020 ജൂൺ 10 ന് അന്നത്തെ ഡിവിഷൻ കൗൺസിലർ ദീപക് ജോയ് തെളിയിച്ച തിരിനാളത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങു നൽകുക, പ്രാദേശികമായും ചെറുകിടമായും ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ശ്രീനാരായണ ഗുരുദേവ വചനങ്ങളിൽ അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനെകുറിച്ച് രതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുന്നത്. ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജ്വസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു. ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം സജീവമാണെന്നതിൽ ഇതിന്റെ ഭരണ ചക്രം തിരിക്കുന്നവർക്ക് അഭിമാനിക്കാം. കോവിഡ് പോസ്റ്റിറ്റീവ് ആയവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സഹായം. ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ മരുന്ന്, ക്വാറന്റലിൽ കഴിയേണ്ടി വന്നവർക്ക് ജാതി മത വ്യത്യാസം ഇല്ലാതെ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. മരുന്നിന് പണമില്ലാതെ വിഷമിക്കുന്നവർ അപേക്ഷയുമായി സൊസൈറ്റിയെ സമീപിക്കാറുണ്ട്. അപേക്ഷ ലഭിച്ചാൽ ഭരണസമിതി പരിശോധിക്കും. നിർധനരും ആൺമക്കളില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രഥമ പരിഗണന നൽകും. വലിയ തുകകൾ വേണ്ടിവരുന്ന മരുന്നുകൾക്കൊരു വിഹിതം സൊസൈറ്റി ഭരണസമിതി അംഗങ്ങളും വഹിക്കുന്നു. അർഹതയുള്ള ഒരാളെ പോലും വെറുതെ മടക്കി അയയ്ക്കാറില്ല. മനസ്സറിഞ്ഞു ചിലർ നൽകുന്ന ഓരോ നാണയത്തുട്ടിനും, നന്മയുടെ തിളക്കമുണ്ട്. സേവന-ജീവകാരുണ്യ പ്രവർത്തനമേഖല രണ്ടാം വർഷത്തിൽ കൂടുതൽ വിശാലമാക്കുകയാണ്. സഹായം തേടി സൊസൈറ്റിയുടെ മുറ്റത്തേക്ക് കടന്നുവരുന്നവരുടെ മുന്നിൽ ഈ വാതിൽ എന്നും തുറന്നിരിക്കും.

Tuesday 8 June 2021

കിടപ്പ് രോഗികൾക്ക് വാക്സിൻ ; വിവര ശേഖരണം ആരംഭിക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഡിസ്പ്പാൽ വാക്സിൻ പദ്ധതി പ്രകാരം 18 നും 45 നും ഇടയിൽ പ്രായം ഉള്ള കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ,തെരുവിൽ അലഞ്ഞു നടക്കുന്നവർ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രതേക വാക്സിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി വിവര ശേഖരണം ആരംഭിച്ചിരുന്നു. വാക്സിൽ സ്വീകരിക്കുന്നതിലേക്കായി ഡോക്ടർ സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ നമ്പർ ബന്ധപെടാനുള്ള ഫോൺ നമ്പർ സഹിതം അതാത് ഡിവിഷൻ കൗൺസിലർ മാരെ ബന്ധപെടുക.

Monday 7 June 2021

രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ക്യാമ്പ്

കോവിഷീൽഡ് രണ്ടാം വാക്സിനായി ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസം പിന്നിട്ടവർക്കായി രണ്ടാം ഡോസ് എടുക്കുന്നവർക്ക് പ്രതേക ക്യാമ്പ് തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

പദ്ധതികളുടെ പട്ടിക സമർപ്പിക്കാതെ കൊച്ചി നഗരസഭ

എറണാകുളം ജില്ലയിലെ 112 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 97 എണ്ണം കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയിൽ (ഡിപിസി) അനുമതി നേടിയപ്പോൾ, കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ കുറച്ചുപേർ ഇതുവരെ പദ്ധതി പട്ടികകൾ കൗൺസിലിന് സമർപ്പിച്ചിട്ടില്ല. . കൗൺസിലിന്റെ അനുമതി ലഭിക്കുന്നതിലെ കാലതാമസം പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി കോർപ്പറേഷന് 45 കോടി രൂപ ലഭിച്ചു. 8.5 കോടി രൂപ മുടക്കി ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് പാർപ്പിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ പുനർനിർമ്മാണം കാലതാമസമില്ലാതെ ആരംഭിക്കേണ്ട പ്രധാന പദ്ധതികളിലൊന്നാണ്. നിലവിലുള്ള പ്ലാന്റ് എപ്പോൾ വേണമെങ്കിലും തകർന്നേക്കാം, മഴ ഇക്കാര്യത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മറ്റൊരു പദ്ധതി.

സംസ്ഥാനത്ത് ലോക്ക് ഡൌൺ നീട്ടി

സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ നീട്ടി. ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്.

Sunday 6 June 2021

ഫ്ലെവിന്റെ ജീവന് വേണ്ടി കൈകോർക്കാം

സഹായം തേടുന്നു ചേർത്തല കൊടംതുരുത്ത് പഞ്ചായത്തിൽ ഒന്നാം വേലിക്കെട്ടും തറ വീട്ടിൽ പോളിന്റെ മകൻ ഫ്ലെവിൻ പോൾ ( 34 ) ഇരുവൃക്ക കളും തകരാറിൽ ആയതിനെ തുടുർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഡയാലിസിസിന് വിധേയനായിരിക്കുകയാണ്. കിഡ്നി മാറ്റി വെക്കുന്നതിലൂടെ മാത്രമേ ഫ്ലെവിന് ജീവൻ നിലനിർത്താൻ കഴിയുകയുളൂ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫ്ലെവിന്റെ കുടുംബത്തിന് ചികിത്സക്കായി വരുന്ന ഭാരിച്ച ചിലവ് താങ്ങാൻ കഴിയുന്നതല്ല. ആയതിനാൽ ഫ്ലെവിന്റെ ചികിത്സക്കായി നല്ലവരായ എല്ലാവരിൽ നിന്നും സാമ്പത്തിക സഹായം തേടുന്നു. എറണാകുളം ക്യു സിനിമ ( ഗോൾഡ് സൂക്ക് ) യിലെ ജീവനക്കാരനാണ് ഫ്ലെവിൻ. ഫ്ലെവിൻ പോൾ AC No 20198485692 IFSC Code : SBIN 000 8639 G Pay : 9496767724

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു. അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കഴിയും വിധം ഒരു കൈത്താങ്ങു നൽകുക , പ്രാദേശിക മായും ചെറുകിടമായും. ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് അയ്യപ്പൻകാവ് എസ് എൻ ഡി പി ശാഖയുടെ കീഴിൽ ഉള്ള കുമാരനാശാൻ കുടുംബ യൂണിറ്റിലെ ഒരു കൂട്ടം ആളുകൾ ഗുരുദേവ വചനങ്ങളിലും, പ്രഭാഷണങ്ങളിലും അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് കടന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുകയായിരുന്നു. ഈ ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു. ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഏരിയയിൽ സജീവമാണ്.

കോവിഡ് 19 മാർഗ നിർദേശങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ

COVID-19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ദുബായ് എക്കണോമി ഒരു വ്യാപാരം അവസാനിപ്പിക്കുകയും മറ്റ് 74 വ്യാപാര സ്ഥാപനങ്ങക്ക് പിഴ ചുമത്തുകയും ചെയ്തു. പരിശോധനയിൽ മൂന്ന് ബിസിനസ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, മുൻകരുതൽ നടപടികളെ തുടർന്ന് 1,298 എണ്ണം കണ്ടെത്തി, അതിൽ മാസ്കുകളും സാമൂഹിക അകലവും ഉൾപ്പെടുന്നു.

ഡേ ആചരിച്ചു

വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡ്രൈ ഡേ ആചരണം നടന്നു. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ കൂടുതല് പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനായിരുന്നു നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി നിദ്ദേശിച്ചിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Saturday 5 June 2021

യു ജി സി അംഗീകാരം ലഭിച്ചില്ല : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഈ വർഷവും ഉണ്ടാവില്ല

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാതൊരു മുന്നോരുക്കവും കൂടാതെയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ആരംഭിച്ചത്. ഗുരുദേവന്റെ നാമത്തിൽ തുടങ്ങിയ സർവ്വലകലാശാലക്ക് നിലവിൽ യുജിസി അംഗീകാരം പോലും ഇല്ല. നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോഴ്‌സുകൾ നടത്താനുള്ള യുജിസിയുടെ അംഗീകാരം സർവകലാ ശാലക്ക് ലഭിക്കാത്തതിനാൽ തന്നെ കോഴ്സ്സുകൾ ഈ വർഷവും ആരംഭിക്കുവാനാകില്ല.

അങ്കണ തുളസി പദ്ധതിക്ക് തുടക്കമായി

അങ്കണതുളസി പദ്ധതിക്ക് ഇന്ന് ബാലഗോകുലം തുടക്കം കുറിച്ചു. വീടുകളിൽ തുളസി നട്ടു വളർത്തുക, തുളസിയുടെ മഹത്മ്യത്തെയും ഔഷധഗുണങ്ങളും പ്രചരിപ്പിക്കുകയും ഒപ്പം തുളസി വന്ദനം നിത്യജീവിതത്തിന്റെ ഭാഗമാക്കുക, സ്വന്തം വീട്ടു മുറ്റത്തെ തുളസി കൊണ്ട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണന് മാല കെട്ടി ചാർത്തുക ഇവയാണ് അങ്കണതുളസി പദ്ധതിയിലൂടെ ബാലഗോകുലം ലക്ഷ്യമിടുന്നത്.

Friday 4 June 2021

വൃക്ഷതൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അയ്യപ്പൻകാവിൽ വെച്ച് നടന്ന വൃക്ഷതൈ വിതരണം മുൻ കൗൺസിലർ പി എൻ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ മിനി ദിലീപ്, സി ജി പ്രമോദ് എന്നിവർ സംസാരിച്ചു. പേര, പ്ലാവ്, നെല്ലി, നാരകം, ഞാവൽ തുടങ്ങി അഞ്ചോളം വൃക്ഷങ്ങളുടെ തൈകൾ വിതരണം ചെയ്തു. വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡ്രൈഡേ

ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കുകയാണ്. എല്ലാവരും തന്നെ അവരവരുടെ വീടും പരിസരവും ശുചീകരിക്കുക ഡെങ്കിപനിക്ക് പ്രതിരോധ മാർഗങ്ങൾ ഇല്ല. കൊതുക് കടി ഏൽക്കാതിരിക്കുന്നതാണ് ഏക പ്രതിരോധ മാർഗം

അഡ്വ എ ആർ പ്രകാശം ഓർമ്മയായിട്ട് 25 വർഷം

അഡ്വ എ ആർ പ്രകാശം ഓർമയായിട്ട് 25 വർഷം രാഷ്ട്രീയപ്രവര്‍ത്തകനെന്നതിനൊപ്പം എഴുത്തുകാരനും കൂടിയായിരുന്നു അഡ്വക്കേറ്റ് എ ആർ പ്രകാശം. മലയാളത്തിലും ഇംഗ്ളീഷിലുമായി നിരവധി ലേഖനങ്ങളും പ്രകാശത്തിന്റെതായിട്ടുണ്ട്. രണ്ട് തവണ കൊച്ചി നഗരസഭ കൗൺ സിലർ ആയി ഡിവിഷൻ 42 നെ ( ഇന്നത്തെ ഡിവിഷൻ 68 ) പ്രതിനിധികരിച്ച് ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്‍റെ ഭാവ ഭേദങ്ങള്‍ പ്രകാശത്തിൽ പ്രകടമായിരുന്നില്ല. ആദ്യമായി ഈ ഡിവിഷനിൽ വേപ്പർ ലാമ്പുകൾ മിഴി തുറന്നത് പ്രകാശത്തിന്റെ കാലത്തായിരുന്നു. ജനങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു കൗൺസിലറെ പിനീട് ഈ ഡിവിഷനിൽ ലഭിച്ചതുമില്ല. രാഷ്ട്രീയത്തിലും പൊതു സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. അവസാന നിമിഷംവരെ എഴുത്തും പ്രസംഗങ്ങളും രാഷ്ട്രീയ പ്രവർത്തനവുമായി അദ്ദേഹം സജീവമായിരുന്നു. കൗൺസിലർ ആയിരുന്ന കാലയളവിൽ ഒട്ടേറെ മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ അദ്ദേഹത്തിന് പ്രേരണയായതും ഈ പ്രതിഭാശേഷിതന്നെ. കോൺഗ്രസ്സിന്റെ കുത്തക ഡിവിഷൻ എന്ന് വിശേഷിപ്പിക്കാവുന്ന ഡിവിഷൻ 68 ( 42 ) ഇടതുപക്ഷത്തിന് പിടിച്ചെടുക്കാൻ കഴിഞ്ഞതും എ ആർ പ്രകാശനിലൂടെ ആയിരുന്നു. ഇടത് പക്ഷ പ്രസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

കേരളം കടക്കെ ണിയിലേക്കോ..?

കേരളം നീങ്ങുന്നത് വൻ കടകെണിയിലേക്ക് എന്ന സൂചനയാണ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലൂടെ മനസ്സിലാക്കുവാനാക്കുക. കഴിഞ്ഞ വർഷം 15201.47 കോടിയായിരുന്നു റവന്യു കമ്മിയെങ്കിൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം 16910.12 കോടി രൂപയാണ്. 170000 കോടി രൂപയായിരുന്നു പിണറായി അധികാരത്തിരുമ്പോൾ കേരളത്തിന്റെ കടം.ലോട്ടറിയും മദ്യവും വിറ്റാണ് സർക്കാർ പിടിച്ചു നിന്നിട്ടുള്ളത്. മറ്റ് നികുതി വരുമാനങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കേരളം നികുതിയേതര മാർഗങ്ങളെ കുറിച്ച് ചിന്തിചിട്ടുമില്ല.

Thursday 3 June 2021

രോഗബാധിതരുടെ വിവരങ്ങൾ അറിയുന്നില്ല : ഗ്യാസ് ഏജൻസി തൊഴിലാളികളും മാലിന്യം ശേഖരിക്കാൻ എത്തുന്നവരും ഭീതിയിൽ

രോഗബാധിതരുടെ വിവരങ്ങൾ അറിയുന്നില്ല. കൊറോണ പോസിറ്റീവ് ആയവരുടെയും ക്വാറന്റനിൽ കഴിയുന്നവരുടെയും വിവരങ്ങൾ അറിയാത്തതു മൂലം ഗ്യാസ് ഏജൻസി തൊഴിലാളികളെയും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. വിവരം മുൻകൂട്ടി അറിയിച്ചാൽ ഇവർക്ക് മുൻകരുതൽ എടുക്കാനാകും. എന്നാൽ പലരും ഇത് മറച്ചു വെക്കുന്നു എന്ന പരാതി വ്യാപകമാണ്. ഇത് ഇവർക്കിടയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

ജൂൺ 5 മുതൽ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടു ടെസ്റ്റ്‌ പോസിറ്റിവ്റ്റി നിരക്ക് കുറക്കാൻ സംസ്ഥാനത്ത് ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ. നിലവിൽ പ്രവർത്തനത്തിന് അനുമതി ഉള്ള സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാം. എന്നാൽ ജൂൺ 5 മുതൽ ഇവക്ക് പ്രവർത്തനനുമതി ഉണ്ടാവില്ല. മൂന്നാം തരംഗം ഉണ്ടായാൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഉള്ള ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ്  ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. സ്‌റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അവിടങ്ങളിലെ റെസിഡൻസ് അസോസിയേഷനുകൾ നിർവഹിക്കണം. ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ ഡ്രൈഡേ ആചരിക്കുന്നു

കൊച്ചി : അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ ജൂൺ 6 ഞായർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. അന്നേ ദിവസം അസോസിയേഷനിൽ പെട്ട അംഗങ്ങൾ എല്ലാവരും തന്നെ അവരവരുടെ വീടും പരിസരവും ശുചീകരണം നടത്തും. കോവിഡ് 19 ഭീഷണിക്കിടയിൽ മഴയും വന്ന് ചേർന്നത്തോടെ ഡെങ്കിപനി പ്രതിരോധ പ്രവർത്തനവും ഡിവിഷനിൽ കൗൺസിലർ മിനി ദിലീപിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. കോവിഡ് പോസിറ്റീവ് ആയവർക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനം വഴി ഭക്ഷണവും എത്തിക്കുന്നു. ഡെങ്കിപനി ബാധിച്ച മുൻവർഷങ്ങളിൽ നടന്ന പഠനങ്ങളിൽ വീടുകൾക്കുള്ളിലും ചുറ്റുവട്ടത്തുമാണ് കൂടുതലും കൊതുക് കളുടെ ഉറവിടങ്ങൾ കണ്ടെത്തിയത്. അതിനാൽ ഈ വർഷം വീട്ടിനുള്ളിലും വീടിന്റെ പരിസരവും കൂടുതൽ ശ്രദ്ധിക്കണം.

ജഗനും ശ്രീധരനും തിരക്കിലാണ്

ഊട്ടിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദ്ദേഹങ്ങൾ ഊട്ടി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും മറ്റ് ആശുപതികളിൽ നിന്നും ഏറ്റെടുത്തു മഞ്ജനകോറൈ ശ്മശനത്തിൽ സാംസ്‌ക്കരിക്കുന്നതിനുള്ള ചുമതല ഊട്ടിയിലെ ചെറുകിട കച്ചവടക്കാരും സന്നദ്ധ പ്രവർത്തകരുമായ ജഗനും ശ്രീധരനും ഏറ്റെടുത്തു. കോവിഡ് മരണങ്ങളുമായി ബന്ധപെട്ടു കഴിഞ്ഞ സെപ്റ്റംബർ മുതൽ തിരക്കിലായിരുന്നു.

Wednesday 2 June 2021

യുവ സംവിധായികയുടെ വിഡ്ഢിത്തം

എറണാകുളം ബി ടി എഛ് സ്‌ക്വയറിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും ചിത്രമെടുത്തു ' ഇത് എന്താണെന്ന് ചിലർക്ക് മനസ്സിലായല്ലോ " സേവ് ലക്ഷദീപ് എന്ന് എഫ് ബി യിൽ പോസ്റ്റ്‌ ചെയ്ത ഐഷക്ക് നേരെ ട്രോൾ മഴയാണ്. ലവലേശം പോലും കോമൺസെൻസ് ഇല്ലാത്ത ഇവരുടെ ഉദ്ദേശശുദ്ധി ജനം മനസ്സിലാക്കി കഴിഞ്ഞു.

Tuesday 1 June 2021

മാസ്‌ക്കുകൾ നൽകി

അയ്യായിരം മാസ്‌ക്കുകൾ സൗജന്യമായി നൽകി ദീനസാജു കോവിഡ് ബാധിതർക്കായി എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിന്റെ നേതൃത്വത്തിൽ വിതരണം ചെയുന്ന സൗജന്യ കിറ്റിലേക്ക് എറണാകുളം അയ്യപ്പൻകാവ് സ്വദേശിനി ശ്രീമതി ദീന സാജു 5000 മാസ്ക്കുകൾ സംഭവനയായി നൽകി. ഡിവിഷൻ കൗൺസിലർ ശ്രീമതി മിനി ദിലീപും, AIUWC ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ ജെയിംസ് മനയിലും ചേർന്ന് മാസ്ക്കുകൾ ഏറ്റുവാങ്ങി. ടാറ്റാ പൈപ്പ് ലൈൻ ക്രോസ്സ് റോഡിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ എ കെ അജിത് കുമാർ, അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.