Wednesday 9 June 2021

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമായിട്ട് ഒരുവർഷം തികയുന്നു. 2020 ജൂൺ 10 ന് അന്നത്തെ ഡിവിഷൻ കൗൺസിലർ ദീപക് ജോയ് തെളിയിച്ച തിരിനാളത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങു നൽകുക, പ്രാദേശികമായും ചെറുകിടമായും ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ശ്രീനാരായണ ഗുരുദേവ വചനങ്ങളിൽ അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനെകുറിച്ച് രതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുന്നത്. ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജ്വസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു. ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം സജീവമാണെന്നതിൽ ഇതിന്റെ ഭരണ ചക്രം തിരിക്കുന്നവർക്ക് അഭിമാനിക്കാം. കോവിഡ് പോസ്റ്റിറ്റീവ് ആയവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സഹായം. ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ മരുന്ന്, ക്വാറന്റലിൽ കഴിയേണ്ടി വന്നവർക്ക് ജാതി മത വ്യത്യാസം ഇല്ലാതെ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. മരുന്നിന് പണമില്ലാതെ വിഷമിക്കുന്നവർ അപേക്ഷയുമായി സൊസൈറ്റിയെ സമീപിക്കാറുണ്ട്. അപേക്ഷ ലഭിച്ചാൽ ഭരണസമിതി പരിശോധിക്കും. നിർധനരും ആൺമക്കളില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രഥമ പരിഗണന നൽകും. വലിയ തുകകൾ വേണ്ടിവരുന്ന മരുന്നുകൾക്കൊരു വിഹിതം സൊസൈറ്റി ഭരണസമിതി അംഗങ്ങളും വഹിക്കുന്നു. അർഹതയുള്ള ഒരാളെ പോലും വെറുതെ മടക്കി അയയ്ക്കാറില്ല. മനസ്സറിഞ്ഞു ചിലർ നൽകുന്ന ഓരോ നാണയത്തുട്ടിനും, നന്മയുടെ തിളക്കമുണ്ട്. സേവന-ജീവകാരുണ്യ പ്രവർത്തനമേഖല രണ്ടാം വർഷത്തിൽ കൂടുതൽ വിശാലമാക്കുകയാണ്. സഹായം തേടി സൊസൈറ്റിയുടെ മുറ്റത്തേക്ക് കടന്നുവരുന്നവരുടെ മുന്നിൽ ഈ വാതിൽ എന്നും തുറന്നിരിക്കും.

1 comment: