Monday 31 October 2022

ജയ ജയ ജയ ജയഹേ

*ഒരേ സമയം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ജയ ജയ ജയ ജയഹേ* *യിലെ ജയയും രാജേഷും കേരളത്തിലെ സ്ത്രീ ഹൃദയങ്ങളിലേക്ക്*... പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം... അവരുടെ മാതാ പിതാക്കളും കലങ്ങി മറിഞ്ഞ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ ജീവിക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ജയ ജയ ജയ ജയ ഹേ. പെൺമക്കളുള്ള മാതാപിതാക്കളും ഈ സിനിമ കാണാതെ പോകരുത് . കാരണം ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയിലേക്ക് വിരൽ ചൂണ്ടുന്ന സത്യമുള്ള സിനിമയാണിത്. ഇത്രയും ശക്തവും കാലിക പ്രസക്തിയുമുള്ള ആശയ സമ്പന്നമായൊരു കഥാചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പെൺ മക്കൾ വളർന്നു വലുതായി പ്രായപൂർത്തിയാകുന്നതോടെ പഠിത്തം നിർത്തി അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും യാതൊരു പരിഗണനയും നൽകാതെ വിവാഹം ചെയ്ത് അയക്കുന്ന മാതാപിതാക്കളിൽ പലരും തലയിൽനിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചെന്നാണ് കരുതുന്നത്. വിവാഹിതയായി മുൻ പരിചയമില്ലാത്ത ഒരാളുടെ കൂടെ അയാളുടെ വീട്ടിൽ അവിടെ ഉള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സങ്കടങ്ങളും കേൾക്കാൻ തയ്യാറാകാതെ പോകുന്ന മാതാപിതാക്കളെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അവരുടെ പെൺമക്കളെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ക്ഷമയുടെ നെല്ലിപ്പലകയിൽ കയറി നിൽക്കുന്ന...ഏത് പ്രതികൂലസാഹചര്യ ത്തെയും നേരിടാനൊരുങ്ങുന്ന ന്ന പെൺകരുത്തിനെ ഈ സിനിമയിൽ കാണാം. ഇതേ മനസ്സ് ചിലപ്പോൾ ആത്മഹത്യയെ കുറിച്ചും ചിന്തിച്ചേക്കാം. അങ്ങനെ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത നാടാണ് നമ്മുടേത്. പല കാരണങ്ങളാൽ ഒരുപാട് പെൺകുട്ടികൾ കൊലചെയ്യപ്പെട്ട നാടാണ് നമ്മുടേത്. മകളെ അറിയാൻ ശ്രമിക്കാതെ പോകുന്നിടത്താണ് ഇതുപോലെയുള്ള വലിയ അപകടങ്ങൾ സംഭവിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യ അവകാശ അധികാരങ്ങളുള്ള സ്വാതന്ത്ര്യമുള്ള നാട്ടിൽ ആണിന്റെ മേൽക്കോയ്മ ചോദ്യം ചെയ്യപ്പെടുന്ന സിനിമയാണിത്. ഗൗരവ പ്രാധാന്യമുള്ളൊരു വിഷയത്തെ ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമ കാണാതെ പോകരുത്. ദർശന രാജേന്ദ്രൻ ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡൂപ്പർ ഫിലിംസ് ചിയേർഴ് സ് എന്റർടെയിൻമെന്റ് സ് എന്നീ ബാനറിൽ നിർമ്മിച്ച സിനിമ വിപിൻ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. ചിത്രം തീയേറ്ററുകളിൽ എത്തിച്ചത് ഐക്കൺ സിനിമാസ് ആണ്. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പുരുഷനെപ്പോലെയാവാനാണ് എപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. കാരണം അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വിജയിച്ചു എന്ന തോന്നലുണ്ടാവുന്നത് പുരുഷനെപ്പോലെയാവുമ്പോഴാണ്. പക്ഷേ നമ്മുടെ ജീവിതം ശോഭനമാവണമെങ്കില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടാവണമെന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നതെന്ന് ആദ്യ പ്രദർശനം കണ്ടിറങ്ങിയ എസ് എൻ ഡി പി യോഗം വനിതാ സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌ ഐ നെറ്റിനോട് പ്രതികരിച്ചു. ജയ ജയ ജയ ഹേയിലെ അഭിനേതാക്കൾ അതിശയകരമായ പ്രകടനങ്ങളുമായി എത്തിയിരിക്കുന്നു, കഥാപാത്രങ്ങളെ എളുപ്പത്തിൽ ആപേക്ഷികമാക്കുന്നു. അവസാനം അൽപ്പം തിരക്കുള്ളതായി തോന്നുമെങ്കിലും, സിനിമ കാഴ്ചക്കാർക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ നല്ല ഒരു ചോദ്യം എടുത്തിടുന്നു, കുടുംബജീവിതത്തിൽ ഒരു സ്ത്രീക്കു വേണ്ട മൂന്നു കാര്യങ്ങളെന്തൊക്കെയാണെന്ന ചോദ്യമാണ് ചിത്രത്തിനൊടുവിൽ. *അഞ്ജു അഷ്‌റഫ്‌* Rating : 4/5 #🎥 മൂവി റിവ്യൂ #🎬 ജയ ജയ ജയ ജയ ഹേ https://sharechat.com/post/rROVnDw?d=n&referrer=whatsappShare ഷെയർചാറ്റ് ഇൻസ്റ്റാൾ ചെയ്യൂ, 💵 1 ലക്ഷം രൂപ വരെ നേടൂ https://b.sharechat.com/qb3rvzIfBT

Saturday 15 October 2022

കേരളത്തെ നടുക്കിയ മനുഷ്യബലിയിൽ പ്രതികരിച് വനിതാ സംഘം*

**കേരളത്തെ നടുക്കിയ മനുഷ്യബലിയിൽ പ്രതികരിച് വനിതാ സംഘം* അന്ധവിശ്വാസം മനുഷ്യനെ  എത്രത്തോളം നീചനും മനസ്സാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ ഇലന്തൂരിലെ ഇരട്ടക്കൊല. പണത്തിനും ഐശ്വര്യലബ്ധിക്കായും മനുഷ്യരെ മനുഷ്യർ കൊല്ലുന്ന പ്രാചീനകാലത്തെ ദുരാചാരം ഈ ആധുനികയുഗത്തിൽ  നമ്മുടെ നാട്ടിൽ നടന്നിരിക്കുന്നത് ലജ്ജകാരമാണ്. അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലാണ് ഗുരു ഏര്‍പ്പെട്ടത്. കെട്ടുകല്യാണ സമ്പ്രദായം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, മൃഗബലി തുടങ്ങിയവ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലൂടെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ധൂര്‍ത്തിലും പെട്ട് ഉഴന്നിരുന്ന മനുഷ്യരെ മോചിപ്പിക്കുകയായിരുന്നു ഗുരു. സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവാണ് കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചത്. അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണെ ണ്ട താണെന്ന് അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം വനിത സംഘം പ്രസിഡന്റ്‌ ഗീത സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. അന്ധവിശ്വാസം മനുഷ്യനെ  എത്രത്തോളം നീചനും മനസ്സാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ ഇലന്തൂരിലെ ഇരട്ടക്കൊല. പണത്തിനും ഐശ്വര്യലബ്ധിക്കായും മനുഷ്യരെ മനുഷ്യർ കൊല്ലുന്ന പ്രാചീനകാലത്തെ ദുരാചാരം ഈ ആധുനികയുഗത്തിൽ  നമ്മുടെ നാട്ടിൽ നടന്നിരിക്കുന്നത് ലജ്ജകാരമാണ്. അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലാണ് ഗുരു ഏര്‍പ്പെട്ടത്. കെട്ടുകല്യാണ സമ്പ്രദായം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, മൃഗബലി തുടങ്ങിയവ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലൂടെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ധൂര്‍ത്തിലും പെട്ട് ഉഴന്നിരുന്ന മനുഷ്യരെ മോചിപ്പിക്കുകയായിരുന്നു ഗുരു. സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവാണ് കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചത്. അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണെ ണ്ട താണെന്ന് അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം വനിത സംഘം പ്രസിഡന്റ്‌ ഗീത സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

Saturday 1 October 2022

ഓൾഡ് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

*ഓൾഡ് റെയിൽവെ സ്റ്റേഷൻ ശുചീകരിച്ചു* എന്റെ തറവാട് മുറ്റത്ത്‌ നിന്നും നോക്കുമ്പോൾ കരിപ്പുക തുപ്പി ചൂളം വിളിച്ചുകൊണ്ടു ഫ്ലാറ്റ് ഫോമിലേക്ക് വരുന്ന ട്രെയിനുകൾ. ആ വരവ് കണ്ട് ഞങ്ങളൊക്കെ തുള്ളിച്ചടും. പ്രൗഡിയോടെ തല ഉയര്‍ത്തി നിന്ന എറണാകുളത്തെ ആദ്യ റയില്‍വേ സ്റ്റേഷന്‍ ഇന്ന് ശവപ്പറമ്പായിമാറി എങ്കിൽ ആരാണ് ഉത്തരവാദി? ചരിത്രത്തോട് അധികൃതർ കാണിച്ച അവഗണനയുടെ നേർസാക്ഷ്യം കൂടിയാണ് തകർന്ന് തരിപ്പണമായ ഈ പൈതൃക കേന്ദ്രം. സ്വാമി വിവേകാനന്ദന്‍റെയും രവീന്ദ്ര നാഥ്‌ ടാഗൂറിന്‍റെയും ഓര്‍മകള്‍ ഉറങ്ങുന്ന, വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയുടെ സ്വന്തം ഓൾഡ് റെയിൽവേ സ്റ്റേഷൻ. സൗത്ത് 'റെയില്‍വേ സ്റ്റേഷന്റെയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍റെയും നവീകരണം ആണ് ആദ്യ ഈ റെയിൽവേ സ്റ്റേഷന്‍റെ നാശത്തിനു വഴിയോരുക്കിയത്. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഹെറിറ്റേജ് സ്റ്റേഷനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്തുണ്ട്. നാല് വർഷം മുമ്പ് റെയിൽവേ ഈ ആവശ്യം അംഗീകരിക്കുകയും പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്‌തിരുന്നു. ഇന്ന് ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് ബന്ധപ്പെട്ട് നടന്ന *ഗാന്ദീയം 2022* പരിപാടിയിൽ പങ്കെടുക്കാവനായിട്ടാണ് ഇന്ന് ഒരിക്കൽ കൂടി ഇവിടം സന്ദർശിച്ചത്. ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ ഓൾഡ് റെയിൽവേ സ്റ്റേഷനും പരിസരവും മഹാരാജാസ് കോളേജിലെ എൻ സി സി വിദ്യാർത്ഥികളും മുതിർന്ന പൗരൻമാരും ചേർന്ന് ശുചീകരിച്ചു. റെയിൽവേ ഏരിയ മാനേജർ പരിമളൻ ഉദ്ഘാടനം നിർവഹിച്ചു. ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനറൽ കൺവീനർ കെ പി ഹരിഹര കുമാർ, പ്രസിഡന്റ്‌ എം ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ ആർ ജി എന്ന സ്റ്റേഷൻ കോഡിൽ അറിയപ്പെടുന്ന എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പൈതൃകം നിലനിർത്തി സംരക്ഷിക്കുവാൻ 500 കോടിയുടെ വികസന പദ്ധതിയായിരുന്നു റെയിൽവേ ലക്ഷ്യമിട്ടത്. ആദ്യഘട്ടമായി അനുവദിച്ച ഒന്നര കോടി രൂപ വിനിയോഗിച്ച് ട്രാക്കുകൾ നവീകരിച്ചുവെങ്കിലും പിനീട്‌ പണികൾ നിലക്കുകയായിരുന്നു.

Wednesday 21 September 2022

മഹാസമാധി

ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ 95 മത് മഹാസമാധി ദിനാചരണം ഇന്ന് രാവിലെ 9 മണിക്ക് എസ് എൻ ഡി പി യോഗം 1403 അയ്യപ്പൻകാവ് ശാഖയിൽ നടന്നു. ചിത്രങ്ങൾ കാണാം

മഹാസമാധി

ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ 95 മത് മഹാസമാധി ദിനാചരണം ഇന്ന് രാവിലെ 9 മണിക്ക് എസ് എൻ ഡി പി യോഗം 1403 അയ്യപ്പൻകാവ് ശാഖയിൽ ഗുരുപൂജ യോടെ ആരംഭിച്ചു. രാവിലെ 9.30 മണിക്ക് ആരംഭിച്ച് വൈകീട്ട്‌ 3.20 മണിക്ക് സമാപിച്ച ഉപവാസയജ്നം ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ സമാധി സന്ദേശം നൽകി. ഉപവാസം അനുഷ്ഠിച്ച ഗുരുഭക്തർക്ക് എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖയുടെ കീഴിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കഞ്ഞി വിതരണം നടന്നു. വൈകീട്ട് നടന്ന ദീപകാഴ്ചയോടെ മഹാസമാധി ദിനചാരണത്തിന് പരിസമാപ്തി കുറിച്ചു.

Sunday 11 September 2022

ജയ ജയ ജയ ജയഹേ

കല്യാണച്ചെക്കനും പെണ്ണുമായി ബേസിലും ദർശനയും; 'ജയ ജയ ജയ ജയ ഹേ' ഫസ്റ്റ് ലുക്ക്

Saturday 10 September 2022

ഗുരുദേവ ജയന്തി ആഘോഷിച്ചു

സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടന്നത്. എറണാകുളം അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ ചതയ ദിനാഘോഷം ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു പതാക ഉയർത്തി യതോടെ ആരംഭിച്ചു. എസ്.എൻ.ഡി.പി അയ്യപ്പൻകാവ് ശാഖ വൈസ് പ്രസിഡന്റ്‌ സി ആർ ഗോപി, ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ കമ്മിറ്റി അംഗങ്ങളും, എസ് എൻ ഡി പി അയ്യപ്പൻകാവ് വനിതാ സംഘം ഭാരവാഹികളും,ശ്രീനാരായണ ധർമ സമാജം പ്രസിഡന്റ്‌ സി എം ശോഭനൻ അസി സെക്രട്ടറി എ പി രഘു നന്ദൻ, ശ്രീനാരായണ ക്ലബ്‌ കൊച്ചി സിറ്റി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് നടന്ന ഘോഷ യാത്രയിൽ നൂറോളം പേര് പങ്കാളികളായി. ശ്രീശങ്കരാനന്ദശ്രമത്തിൽ വെച്ച് നടന്ന പൊതുസമ്മേളനം എസ് എൻ ഡി പി യോഗം ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗുരുധർമ പ്രചാരണ സഭ മുൻ രജിസ്റ്റാർ എം വി മനോഹരൻ പ്രഭാഷണം നടത്തി. എസ് എൻ ഡി പി യോഗം പച്ചാളം ശാഖ സെക്രട്ടറി ഡോ. ബോസ് ആശംസ നേർന്ന് സംസാരിച്ചു. എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് വനിത സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌ കൃതജ്ഞതയും പറഞ്ഞു.

Tuesday 16 August 2022

SNDP യോഗം പതാക ദിനം

ഗുരുദേവ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ചിങ്ങം ഒന്നിന് കേരളം എമ്പാടും ഗുരുദേവമാസാചരണം നടത്തുന്നതിന്റെ ഭാഗമായി അയ്യപ്പൻകാവ് എസ്. എൻ. ഡി. പി യോഗം 1403 ശാഖാ ഓഫീസിൽ ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബുവും, ശാഖ അതിർത്തി യായ എസ് ആർ എം റോഡിൽ ശാഖ വൈസ് പ്രസിഡന്റ്‌ സി ആർ ഗോപിയും പതാക ഉയർത്തി. ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം എ എച് ജയറാം, ശാഖ ഭാരവാഹികളായ ബേബി രമേശ്‌, ജയദേവ് എം എസ്, വനിതാ സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌, സെക്രട്ടറി മീര ബാബു എന്നിവർ സന്നിഹിതരായി. ഇതോടൊപ്പം വി ശ്വാസികളുടെ ഭവനങ്ങളിലും പീതപതാക ഉയർത്തി പതാക ദിനം ആചരിച്ചു. പുതു വർഷത്തിന്റെ ആരംഭ ദിവസമാണ് പതാക ദിനമായി ആചരിച്ച് പോരുന്നത്.കേരളത്തിൽ പുതു യുഗത്തിന് ഗുരുദേവൻ തുടക്കം കുറിച്ചു എന്ന വിശ്വാസവുംഈ ദിനം തിരഞ്ഞെക്കുന്നതിന് കാരണമായിട്ടുണ്ട്. നരന് നരൻ അശുദ്ധമായ കാലത്ത്നിന്നും പുതുയുഗത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് ഗുരുദേവൻ വിഭാവനചെയ്ത സാർവ്വലൗകിക ചിന്താഗതികൾ സമൂഹത്തിൽ കൂടുതൽ ശോഭ പരത്തേണ്ട കാലംകൂടിയാണിത്

Saturday 21 May 2022

കലാപരിപാടികൾ

കൊച്ചി : അയ്യപ്പൻകാവ് എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തില്‍ എറണാകുളം അയ്യപ്പൻകോവിൽ പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. ജൂൺ 8 ന് വൈകീട്ട് ആണ് പരിപാടി. പരിപാടിയില്‍ പങ്കെടുക്കുവാൻ താല്പര്യം ഉള്ള കുട്ടികൾ കോഡിനേറ്റർ മ്മാരായ പ്രേമൻ അരവിന്ദ്, എം ആർ മീവ എന്നിവരുമായി ബന്ധപെടുക മൊബൈൽ : 9388963646

Sunday 8 May 2022

നിയമ ബോധന ക്ലാസ്സ്‌

നിയമ ബോധന ക്ലാസ്സ്‌ കൊച്ചി : അയ്യപ്പൻകാവ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നിയമ ബോധന ക്ലാസ്സ്‌ ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ ബി മോഹനൻ ക്ലാസ്സ്‌ നയിച്ചു. പല സാധാരണക്കാർക്കും നമ്മുടെ രാജ്യത്തെ നിയമങ്ങളെകുറിച്ച് അറിവില്ല. ഇത്തരം നിയമ ബോധന ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിലൂടെ നമുക്ക് ആവശ്യം വേണ്ടുന്ന അറിവ് നേടിയെടുക്കുവാൻ സഹായകരമാകുമെന്ന് ക്ലാസ്സ്‌ ഉദ്ഘടനം ചെയ്തു സംസാരിക്കവേ കൗൺസിലർ മിനി ദിലീപ് പറഞ്ഞു. പ്രസിഡന്റ്‌ സുനിൽ നാരായണൻ ആദ്യക്ഷനായി. ചടങ്ങിൽ എറണാകുളം നോർത്ത് പോസ്റ്റ്‌ ഓഫീസിൽ നിന്നും വിരമിച്ച പോസ്റ്റ്‌മാൻ എ ആർ ഗോപിനാഥനെ കമ്മിറ്റി അംഗം മീര ബാബു പൊന്നാട അണിയിച്ചു. കൗൺസിലർ മിനി ദിലീപ് ഫലകവും നൽകി ആദരിച്ചു. എസ് എൻ ഡി പി യോഗം 1403 ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ വി ശങ്കർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എ എച് ജയറാം സ്വാഗതവും കെ പി ഉദയഭാനു നന്ദിയും പറഞ്ഞു.

Saturday 23 April 2022

ക്കാരുടെ അങ്കിൾ യാത്രയായി

സിനിമാക്കാരുടെ അങ്കിൾ യാത്രയായി... അനുദിനം മരണത്തോടടുത്തു കൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥയാണ് സിനിമ പറയുന്നത്. മരണം ഇങ്ങടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറയുകയാണ്‌ സേവ്യർ. അവ നുണകൾ ആണെന്ന് പ്രേക്ഷകർ അറിയുന്നത് അയാളുടെ മരണ ദിനത്തിലാണെന്ന് മാത്രം .ജോൺ പോളിന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്ത വിടപറയും മുൻപേയിൽ നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഹോട്ടൽ ശ്രീനിവാസ് എൻക്ലെവിൽ വെച്ച് സംവിധായകൻ അമ്പിളി ആണ് ജോൺ പോളിനെ എന്നെ പരിചയപെടുത്തുന്നത്. ആർ ഫിലിം ഹൗസിന് വേണ്ടി റിയാസ് നിർമ്മിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് കഥയുടെ ചർച്ചക്ക് ആയിട്ടായിരുന്നു ഞാൻ അന്ന് ജോൺപോൾ ചേട്ടനെ കാണാൻ ചെന്നത്. പിനീട്‌ ഈ പ്രൊജക്റ്റ്‌മായി നിരവധി തവണ കൂടിക്കാഴ്ചകൾ... പല തവണ കൊച്ചു കടവന്ത്രയിലെ വീട്ടിലും പടിവട്ടത്തെ വീട്ടിലും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും സന്ദർശനം. അമ്പിളിയേട്ടൻ രാവിലെ തന്നെ എറണാകുളത്തെത്തി. ജോൺപോളെട്ടനെ പരിചയപ്പെടുത്തിയ അമ്പിളിഏട്ടനോടൊപ്പം തന്നെ ആ ചലനമറ്റ ശരീരത്തിന് മുന്നിൽ നിമിഷങ്ങളോളം തല കുമ്പിട്ടു നിന്നു.. ഒരുമിച്ചു പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച്‌ ഓർക്കുന്നതു നല്ലതാണ്‌. പഴയ ഫോട്ടോകൾ മറിച്ചു നോക്കാം... ആദ്യമൊക്കെ മനസ്സിന്‌ വേദന തോന്നും. പക്ഷേ കാലം കടന്നുപോകുമ്പോൾ മനസ്സിന്റെ ദുഃഖം കുറയ്‌ക്കാൻ ആ ഓർമകൾക്കാകും... വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം... സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതശൈലികൊണ്ടും ആരുടേ യും മനംകവരുന്ന വ്യക്തിത്വം. പ്രിയ ജോൺപോളെട്ടന് വേദനയോടെ ആദരാഞ്ജലികൾ.

Monday 11 April 2022

മാംസ നിബന്ധമല്ല രാഗം

*മാംസ നിബന്ധമല്ല രാഗം* അതായിരുന്നു ദീപയുടെ കഥയുടെ പേര്’’ ഞാനത് പേര് മാറ്റി മറ്റൊരു പേര് നിർദേശിച്ചു.  ‘‘കഥയിലെ നായകൻ 55 കഴിഞ്ഞ ഡോക്ടർ നായിക 22 കഴിഞ്ഞവൾ. ഇരുവരും കണ്ടത് ആശുപത്രിയിൽ ...’’ എവിടെ നിന്നോ വന്ന് എങ്ങനെയോ കൂട്ടായി എങ്ങോട്ടൊ പോയി മറഞ്ഞവർ. ‘‘ങേ.. കഥയുടെ ത്രെഡിൽ അല്ല ..’’ ദീപയുടെ പറച്ചിലിൽ ഞെട്ടിയത് ഞാനായിരുന്നു. ‘‘എന്നിട്ട്, എന്നിട്ടെന്തുണ്ടായ്... കഥയിൽ..’’

Friday 11 February 2022

പെണ്ണുകാണൽ ഫ്ലാഷ് ബാക്ക്

അഖിൽ അനിൽ കുമാർ, സിബി രഞ്ജിത്, മാർട്ടിൻ പ്രക്കാട്ട്, ഐക്കൺ ടീമിന്റെ അർച്ചന 31 നോട്ട് ഔട്ട്‌ കണ്ടപ്പോൾ എന്റെ പെണ്ണ് കാണൽ ഒന്ന് ഓർത്തു പോയി. നക്കാപിച്ച ശമ്പളത്തിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ തീരാനുള്ളതല്ല എന്റെ ജന്മം എന്ന് ജാതകത്തിൽ വ്യക്തമായി എഴുതി പിടിപ്പിച്ചിരിക്കുന്നതിനാൽ ആ വഴിക്ക് ശ്രദ്ധ കൊടുത്തില്ല. അമ്മ റിട്ടർആകുമ്പോഴും ഒരു സർക്കാർ ജോലിക്ക് സാധ്യത മുന്നിൽ ഉണ്ടായിരുന്നിട്ടും അത് തട്ടി തെറിപ്പിച്ചു സിനിമ, കുരുമുളക് കൃഷിക്ക് ഇറങ്ങുകയായിരുന്നു. ഒരേ സമയം നാല് ആലോചനകൾ... ( നിശ്ചിത വരുമാനം ഉള്ള സർക്കാർ ജീവനക്കാരൻ ആയിരുന്നു വെങ്കിൽ 30 എണ്ണം എങ്കിലും ഒരുമിച്ചു എത്തിയേനെ എന്നും ഓർക്കാതിരുന്നില്ല ). കോട്ടയത്ത്‌ നിന്നും അഭിഭാഷകയും, തിരുവനന്തപുരത്ത് നിന്നും സെൻറൽ സ്കൂൾ അധ്യാപികയും, പാലയിലും, കോഴിക്കോട് നിന്നും ബി എഡ് കാരും വന്നപ്പോൾ ഒന്ന് പകച്ചു. ടീച്ചർമ്മാർ തന്നെയാണ് നല്ലത്. വർഷത്തിൽ 2 മാസം അവധി. ആഴ്ചയിൽ ശനിയും ഞായറും പോകേണ്ട. പെണ്ണുങ്ങൾക്ക് പറ്റിയ പണി ടീച്ചർ പണി തന്നെയാ. അങ്ങനെ ഉപദേശങ്ങൾ നാനാവഴി... തെക്കത്തികളെ വിശ്വസിക്കാൻ കൊള്ളില്ല. കണ്ണ് എപ്പോഴും പണത്തിൽ മാത്രം ആയിരിക്കും. എന്നെ കൂടുതൽ അറിയാവുന്ന വത്സയുടെ ആശിർവാദത്തോടെ ഒടുവിൽ കോഴിക്കോടേക്കു വണ്ടി വിടുമ്പോ മനസ്സിലോർത്തു... ഇനി ഈ പെണ്ണിന് എങ്ങാനും എന്നെ പിടിച്ചില്ലങ്കിലോ...!!! കോഴിക്കോട് നിന്നും പ്രകൃതി രാമണീയമായ വഴിയിലൂടെ 17 കിലോ മീറ്റർ സഞ്ചരിച്ച് പെണ്ണിന്റെ വീട്ടിൽ എത്തി. കൂടെ ലൈല ഉണ്ടായതിനാൽ ഒരു ധൈര്യം. കയറിചെല്ലുമ്പോൾ വെളുത്തു അതിസുന്ദരിയായ ഒരു പെൺകുട്ടി. മനസ്സ് ഒന്ന് പകച്ചു ഹോ കൊള്ളാം. പ്രകൃതി പോലെ സുന്ദരി തന്നെ. ആള് കൊള്ളാലെ ഞാൻ പതുക്കെ ലൈലയോട് പറഞ്ഞു. ഭാഗ്യത്തിന് ഞാൻ ചെന്ന സമയത്ത് വീട്ടിൽ ആണുങ്ങൾ ആരും ഉണ്ടായിരുന്നില്ല. അപ്പൊ കുറച്ചൂടെ ധൈര്യം വർധിച്ചു. വീട്ടിൽ കയറി ഇരുന്നു. അമ്മയുമായിട്ടാണ് സംസാരിച്ചോണ്ടിരുന്നത്.എന്റെ സംസാരത്തിൽ അമ്മ വീണു. ഇത്രയും ദൂരത്തിൽ മോളെ കൊടുക്കുന്നതിൽ അമ്മക്ക് സങ്കടം ഉണ്ടെന്ന് സംസാരത്തിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഞങ്ങളോടൊപ്പം വന്ന പൊന്നുംപൊതി ബാലൻ അതിന് പരിഹാരം നിർദേശിക്കുന്നതിനിടയിൽ പെൺകുട്ടി കടന്ന് വന്നു. ചെല്ലുമ്പോൾ ഉമ്മറത്തു കണ്ട കുട്ടിയല്ല വന്നത്. ( കയറി ചെല്ലുമ്പോൾ ഉമ്മറത്ത് കണ്ടത് നാത്തൂൻ ആയിരുന്നു എന്ന് പിന്നീട് അറിഞ്ഞു ). മുഖത്തേക്ക് ഒന്ന് നോക്കിയതേ ഉളൂ നാലാം ക്ലാസ്സിലെ കണക്ക് ക്ലാസ്സിൽ റോസി ടീച്ചറുടെ കണ്ണ് ഉരുട്ടിയുള്ള നോട്ടം ഓർമ വന്നതോടെ മുഖം ഇടത്തോട്ടു വെട്ടിച്ചു.പിന്നെ വായിലെ വെള്ളം വറ്റിയതോടെ മിണ്ടാതിരുന്നു. എന്തിനും ഏതിനും പറ്റിയ മൂന്ന് ചേട്ടൻമാർ രണ്ട് ചേച്ചിമാർ, അണു കുടുംബത്തിൽ ജനിച്ച എനിക്ക് ഇത്രയും അംഗങ്ങൾ എന്ന് കേട്ടപ്പോൾ എന്തോ ഒരു വല്യയ്മ. കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ നിന്നും പെണ്ണ് കെട്ടുന്നത് തന്നെയാണ് നല്ലത്. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഓടി വരാൻ ആൾ ഉണ്ടാകും എന്ന് അമ്മയുടെ വക ഉപദേശം. ഒടുവിൽ അതങ്ങു ഉറപ്പിച്ചു. ഭാഗ്യമോ നിർഭഗ്യമോ എന്നറിയില്ല, എനിക്കിപ്പോഴും ആലോചനകൾ വന്ന് കൊണ്ടിരിക്കുന്നു.

Saturday 15 January 2022

ചെരാത് തെളിയിക്കൽ നാളെ വെളുപ്പിന്

ചെരാത് തെളിയിക്കൽ നാളെ വെളുപ്പിന് അയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തിന്റെ എട്ടാം ദിവസമായ നാളെ ( ജനുവരി 16 ) ആറാട്ടിനോട് ബന്ധപെട്ടു വട്ടത്തിൽ ശ്രീ ഭുവനേശ്വരന്റെ വസതി മുതൽ കെ കെ പദ്മനാഭൻ റോഡിന്റെ വടക്കേ അറ്റം വരെ ആറാട്ടെഴുന്നള്ളിപ്പിന് മുന്നോടിയായി എസ് എൻ ഡി പി അയ്യപ്പൻകാവ് ശാഖയുടെ നേതൃത്വത്തിൽ അലങ്കാര വിളക്കായ ചെരാത് തെളിയിക്കുന്നു.

Wednesday 12 January 2022

താലം സമർപ്പണ ഘോഷയാത്ര

എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്രക്ക് കാണായനൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഭദ്രദീപം തെളിയിച്ചു. കാണയനൂർ യൂണിയൻ കൺവീനർ എം ഡി അഭിലാഷ്, ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു, സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, ജയ് ഷൂർ
എന്നിവർ സന്നിഹിതരായി.സി ആർ ഗോപി, എ എച് ജയറാം, ബേബി രമേശ്‌, ലതിക രത്‌നാകരൻ, മീവ എം ആർ, സി ആർ സുധീർ ബാബു, എം വി ദിലീപ് കുമാർ, പി ജി ബാബു, എസ് കിരൺ, വി പി ഉണ്ണികൃഷ്ണൻ, ടി പി ഗിരീഷ് കുമാർ, ഗീതാ സന്തോഷ്‌, മീര ബാബു, മീന രഞ്ചൻ, കല ജയറാം,ലീന, ലളിത സതീശൻ, എം എസ് ജയദേവ്, കെ എ പ്രേമൻ, ബാലജനയോഗം ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് കെ കെ പദ്മനാഭൻ റോഡ്, പവർഹൌസ് റോഡ്, ചിറ്റൂർ റോഡ് വഴി രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ എത്തിച്ചേർന്നു

Tuesday 11 January 2022

താലം സമർപ്പണം

താലം സമർപ്പണം ഇന്ന് എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്ര ഇന്ന് വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് കെ കെ പദ്മനാഭൻ റോഡ്, ചിറ്റൂർ റോഡ് വഴി രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ എത്തിച്ചേരും.

താലം സമർപ്പണം

താലം സമർപ്പണം നാളെ എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്ര നാളെ വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ സമർപ്പിക്കും. എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് വനിതാ സംഘം നേതൃത്വം വഹിക്കും.