Thursday 9 February 2023

നികുതി വർദ്ധനവ് വികസനത്തിനോ, അതോ ശമ്പളം നൽകാനോ

സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും നൽകാൻ വേണ്ടി മാത്രം മലയാളി നികുതിയായി നൽകേണ്ടത് ഏകദേശം 27000 കോടി രൂപ! സംസ്ഥാനത്തിന്റെ നികുതി വരവിനെക്കാൾ വലിയ ചെലവ് തന്നെയാണിത്. സംസ്ഥാന വരവിന്റെ 44 ശതമാനവും കേന്ദ്രവിഹിതം ആണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും മറ്റു സ്ഥിരം ചെലവുകൾക്കുമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം നടത്തിയിരുന്നത് കടമെടുത്തായിരുന്നു. പൊതുവിപണിയിൽ നിന്ന് കടമെടുക്കാനുള്ള അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്രം മാറ്റം വരുത്തിയതോടെ സംസ്ഥാനത്തിന് കൂടുതൽ കടമെടുക്കാനുള്ള സാഹചര്യമില്ലാതായി. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയത് കൊണ്ടാണല്ലോ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളവക്ക് നികുതി വർധിപ്പിച്ചത്. നികുതി കൂട്ടാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. റോഡ് വക്കിൽ അനധികൃതമായി പാർക്ക് ചെയ്തിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അധിക നികുതി ചുമത്തി വർധിപ്പിച്ച പെട്രോൾ, വൈദ്യുതി, വെള്ളക്കരം, ഒന്നിലധികം കെട്ടിട്ടങ്ങൾക്കുള്ള പ്രതേക നികുതി, മോട്ടോർ വാഹനങ്ങളുടെ വർധിപ്പിച്ച ഒറ്റത്തവണ നികുതി കുറക്കണമെന്ന ആവശ്യവും ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതും ശ്രദ്ധേയമാണ്.

No comments:

Post a Comment