Thursday 15 August 2024

വാഴ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വാഴകളും അച്ചന്മാരും പൊളിച്ചു. 🔥🌴❤️🌴🫂🫂🫂❤️❤️❤️❤️❤️🌴🌴🌴 Thank You All ❤️❤️🌴 #Vaazha running successfully in theatres!! _നിന്നെയൊക്കെ ഉണ്ടാക്കുന്ന നേരത്ത് ഒരു വാഴ വെച്ചാൽ മതിയായിരുന്നു!_ നിങ്ങളുടെ അച്ഛന്റെ ഇത്തരം വാക്കുകൾ ആഴമേറിയതും വേദനാജനകവുമായ മുറിവുകൾ നിങ്ങളുടെ ഹൃദയത്തിൽ അവശേഷിപ്പിച്ചപ്പോൾ നിങ്ങളെ താഴേക്ക് വലിച്ചെറിയുന്ന നിലം നിങ്ങളുടെ താഴെയായി ഇടിഞ്ഞുവീഴുന്നതായി തോന്നിയ നിമിഷങ്ങളെല്ലാം ഓർക്കുന്നുണ്ടോ?! നിങ്ങളൾ പറയുകയോ ചെയ്‌തത് ചെയ്യുകയോ പാടില്ലായിരുന്നുവെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? സമയങ്ങളെല്ലാം ഓർക്കുന്നുണ്ടോ? അച്ഛനിൽ നിന്നുള്ള ഒരു ക്ഷമാപണം വേദന ലഘൂകരിക്കുമെന്ന് നിങ്ങൾ കരുതിയ സമയം ഉണ്ടായിട്ടുണ്ടോ? എനിക്ക് എഞ്ചിനീയർ ആകണമെന്ന് നിർബന്ധബുദ്ധി പിടിച്ചു മകൻ നടക്കുമ്പോൾ ഏതെങ്കിലും അമ്മമാർ പറയുന്നത് കേട്ടിട്ടുണ്ടോ " എടാ, നീ എഞ്ചിനീയർ ആകില്ലടാ, നിന്റെ അച്ഛനുള്ള ബുദ്ധിയല്ലേ നിനക്കുള്ളൂന്നൂ " പിന്നെ നീ എങ്ങനാ എഞ്ചിനീയർ ആകുന്നെ?! വെറുതെ എന്തിനാ എൻട്രൻസിന് കാശ് ചിലവാക്കണേ... പ്രേഷകരെ ചിരിപ്പിച്ച് ഊപ്പാട് ഇളക്കുന്ന വാഴയിലെ ഒരു രംഗമാണിത്. പഠിക്കാൻ പിന്നിലുള്ള കുട്ടികൾക്കൊപ്പം കൂട്ട് കൂടാൻ ചില രക്ഷിതാക്കൾ കുട്ടികളെ അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ അവർക്ക് അവരുടെ ഓരോ പ്രായവും ആസ്വദിക്കാൻ കഴിയാതെ സമൂഹത്തിൽ നിന്നും അകന്ന് പഠിപ്പിസ്റ്റ് എന്ന ഓമനപേരിൽ ഒതുങ്ങി പോകുകയാണ്. അങ്ങനെ ഉള്ള ഒരച്ഛന്റെയും അമ്മയുടെയും മകനും ഈ ചിത്രത്തിൽ ഉണ്ട്. ഒടുവിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദേശത്ത് ജോലിയും നേടി ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി ഒരു കുട്ടി ജനിച്ചപ്പോൾ വിവാഹബന്ധം വേർപെടുത്തി ജീവിതം ആസ്വദിക്കാൻ വിധിയില്ലാത്ത പഠിപ്പിസ്റ്റിന്റെ അച്ഛൻ നിറകണ്ണുകളോടെ പറയുന്നുണ്ട്. കൊടുത്തതല്ലേ കിട്ടൂ എന്ന്... മകന് ജോലിയൊന്നും കിട്ടാതായപ്പോൾ ഭാര്യ മരിച്ചപ്പോൾ ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണം എടുത്തു മകന്റെ കൈയിൽ വെച്ച് കൊടുത്തിട്ടു ഇത് നീ പണയം വെച്ച് ആവശ്യമുള്ള പണം എടുത്ത് ബിസിനസ്‌ ചെയ്യാൻ പറയുന്ന അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ, പല സ്ത്രീകളും കണ്ണ് തുടക്കുന്നതും തിയേറ്ററിലെ ഇരുട്ടിലും കാണാമായിരുന്നു. പിള്ളേരെ കൂട്ടുകൂടാൻ അനുവദിക്കാതിരിക്കുകയും, അടച്ചു പൂട്ടി പഠിപ്പിക്കുകയും, സമൂഹത്തോട് ബന്ധമില്ലാത്ത വിധം വളർത്തുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് നല്ലൊരു സന്ദേശം കൂടി ചിത്രം നൽകുന്നുണ്ട്. # vazha movie # jayaar blog © 2024

No comments:

Post a Comment