Friday, 2 October 2026

ലോക സൈക്കിൾ ദിനം

*സൈക്കിളിൽ* *കറങ്ങിയ സിനിമാ* *കാലം* ഞാനും അസോസിയേറ്റ് ഡയറക്ടറും എഴുത്തുകാരനുമായ അഞ്ജു അഷ്‌റഫും ഇടയ്ക്കിടെ പള്ളുരുത്തിയിലെ സദാനന്ദ പ്രഭുവിന്റെ ഹോട്ടലിൽ പോയി ഊണ് കഴിക്കാറുണ്ട്. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമായ എഴുത്തുകാരൻ എ.എസ് ദിനേശിന്റെ അച്ഛന്റെ ഹോട്ടലായിരുന്നു അത്. കേരള പ്രസ്സ് അക്കാദമിയിൽ നിന്ന് ജേണലിസം പൂർത്തിയാക്കിയ ദിനേശ്, എല്ലാ ദിവസവും പള്ളുരുത്തിയിൽ നിന്ന് എറണാകുളത്തേക്ക് വരുന്നത് തന്റെ പ്രിയപ്പെട്ട ഹീറോ സൈക്കിളിൽ ആയിരുന്നു. മഴയായാലും വെയിലായാലും ആ സൈക്കിളിന് ഒരു മുടക്കവുമില്ല. ആ സൈക്കിളിന്റെ പിറകിലാണ് അന്നത്തെ സിനിമാ സ്വപ്നങ്ങളും സഞ്ചരിച്ചത്. ഞങ്ങൾ കുറെ സിനിമാക്കാർ വൈകീട്ട് ഒത്തുകൂടിയിരുന്നത് പദ്മ തീയറ്ററിന് പിറകിലുള്ള ലവ് ഡെയിൽ ബിൽഡിങ്ങിൽ, ടി.പി നന്ദകുമാറിന്റെ 'സിനിമ ടുഡേ' ഓഫീസിലായിരുന്നു. ( പിന്നീടാണ് നന്ദകുമാർ ക്രൈം മാസിക ആരംഭിക്കുന്നത് ) അവിടെ നിന്നാണ് സംവിധായകൻ ജെസിയുടെ സഹോദരൻ കെ.ജെ എബ്രഹാം ലിങ്കൺ, കെ.ജെ ബോസ് - ഇന്ന് ചലച്ചിത്ര സംവിധായകനായ ബോസ് - എന്നിവരുടെ നേതൃത്വത്തിൽ കേരള ഫിലിം ജേർണലിസ്റ്റ് അസോസിയേഷന് രൂപം നൽകുന്നത്. അന്ന് എറണാകുളത്ത് ഞങ്ങൾക്ക് സൈക്കിൾ ഒരു വാഹനം മാത്രമായിരുന്നില്ല. അത് ഒരു പ്രസ് കാർഡ് ആയിരുന്നു. വാർത്തയ്ക്ക് പിന്നാലെ: ഒരു സിനിമയുടെ ഷൂട്ടിംഗ് വാർത്ത കിട്ടിയാൽ ദിനേശിന്റെ സൈക്കിളിന്റെ ഫ്രെയിമിൽ ഒരാൾ, അങ്ങനെ കാക്കനാടും കളമശ്ശേരിയും വരെ പോയിട്ടുണ്ട്. വാടക സൈക്കിൾ കാലം: വാടക സൈക്കിൾ കടയിൽ നിന്ന് 2 രൂപയ്ക്ക് ഒരു മണിക്കൂർ സൈക്കിൾ എടുത്ത് പടം പിടിക്കാൻ പോയിരുന്ന കാലം. ബെല്ലടിക്കാതെ, ബ്രേക്കില്ലാതെ ഓടിയിരുന്ന ആ സൈക്കിളുകൾക്ക് പോലും ഒരു സിനിമാറ്റിക് ഫീൽ ഉണ്ടായിരുന്നു. സൗഹൃദത്തിന്റെ തുടിപ്പ്. ഒരു സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ച് നമ്മൾ പങ്കുവെച്ച ജീവിതം. ഇന്ന് ആഡംബര കാറുകളിൽ പോകുമ്പോൾ കിട്ടാത്ത ഒരു അടുപ്പം ആ രണ്ട് ടയറിനുണ്ടായിരുന്നു. ഇന്ന് സൈക്കിൾ ആരോഗ്യത്തിന്റെ, പരിസ്ഥിതിയുടെ പ്രതീകമായി ലോകം ആഘോഷിക്കുമ്പോൾ, ഞങ്ങൾക്ക് അത് ഓർമ്മകളുടെ പ്രതീകമാണ്. സൗഹൃദം ചവിട്ടിത്തേഴ്ത്തിയ, സ്വപ്നങ്ങൾ കെട്ടിവെച്ച, എറണാകുളത്തിന്റെ തെരുവുകളിൽ ഇന്നും മുഴങ്ങുന്ന ഒരു ബെൽ ശബ്ദം. ജീവിതത്തെ ബാലൻസ് ചെയ്യാൻ പഠിപ്പിക്കുന്ന ഏറ്റവും ലളിതമായ വാഹനമാണ് സൈക്കിൾ. ആരോഗ്യത്തിനും, പ്രകൃതിക്കും, ഓർമ്മകൾക്കും ഒരുപോലെ പ്രിയപ്പെട്ടത്. ഇന്ന് അതിന് ഒരു ജീവിക്കുന്ന ഉദാഹരണം കൂടി ഉണ്ടായി. പാലാരിവട്ടം വെണ്ണലയിലെ ഡോൺ ബോസ്കോ ഫിലിം സ്കൂൾ ഹാളിൽ വെച്ച് നടന്ന, സെൽവൻ പൊയ്യ സംവിധാനം ചെയ്യുന്ന "ഡോ" എന്ന വെബ് സീരീസിന്റെ ട്രെയിലർ ലോഞ്ചിന് മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് ദിനേശൻ എത്തിയത് സൈക്കിളിൽ യാത്ര ചെയ്തായിരുന്നു. വർഷങ്ങൾക്ക് മുമ്പ്, സിനിമയിൽ എത്തുന്നതിന് മുമ്പും ശേഷവും ഏറെക്കാലം എറണാകുളത്തേക്കുള്ള ദിനേശന്റെ യാത്രകൾ സൈക്കിളിലായിരുന്നു. ആ പഴയ ഓർമ്മകൾ പുതുക്കിയായിരുന്നു ഇന്നത്തെ ഈ യാത്ര. സൈക്കിൾ വെറുമൊരു യാത്രയല്ല, അത് നമ്മുടെ ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്കു കൂടിയാണ്. *എല്ലാവർക്കും ലോക സൈക്കിൾ ദിനാശംസകൾ!*

Saturday, 5 September 2026

Ernakulam Town to Kozhikode

*Ernakulam Town to Kozhikode - On Vande Bharat* " രാവിലെ എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ടേക്ക്, വന്ദേഭാരതിൽ. സിനിമയെ കുറിച്ചുള്ള ഒരു ചർച്ചക്കായുള്ള യാത്രയാണ്. ജനാലയ്ക്ക് പുറത്തൂടെ കേരളം വേഗത്തിൽ പിന്നോട്ട് ഓടുമ്പോൾ, മനസ്സിൽ ഒരുപാട് ഫ്രെയിമുകൾ മിന്നി മറയുന്നു. ഓരോ യാത്രയും ഒരു സിനിമ പോലെ തന്നെ - തുടക്കവും, ഇടവേളയും, ക്ലൈമാക്സും ഉള്ളത്. അതിവേഗം ഓടുന്ന ഈ ട്രെയിനിനുള്ളിൽ ഇരിക്കുമ്പോഴും, ചിന്തകൾക്ക് അതേ പഴയ തീവണ്ടിയുടെ താളം തന്നെ. ഇന്നത്തെ ചർച്ചയും അങ്ങനെ ഒരു യാത്രയാണ്. കോഴിക്കോട്ടേക്ക്.

Friday, 20 February 2026

ഹിന്ദു ഏകതാ സമ്മേളനം

മാർച്ച്‌ 1, ഞായറാഴ്ച വൈകീട്ട് 4.30 ന് കാട്ടുങ്കൽ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ. അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ ഭാരതം പരമ വൈഭ ശാലിയാകും . അതിനെ ഹിന്ദു സമാജത്തെ ശക്തമാക്കണം ഹിന്ദു സമൂഹം നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണമെങ്കിൽ സർവ സജ്ജമായ സമൂഹ സൃഷ്ടിയാണ് കാരണീയ മായിട്ടുള്ളത്. സദാജാഗ രൂകമായ ഹിന്ദുസമാജത്തെ രൂപപ്പെടുത്തുവാൻ മുഴുവൻ കുടുംബങ്ങളിലും ബോധപൂർവ്വമായ ശ്രമം തന്നെ വേണ്ടിവരും. പാരമ്പര്യവും മഹിമയും മഹിതമാർന്ന ആചാരാനുഷ്ഠാനങ്ങളും പുലർത്തി ജീവിക്കുന്ന സാംസ്കാരിക ജീവിതങ്ങളിലൂടെ കുടുംബ ഗ്രാമങ്ങളെ കണ്ടറിയണം. ഈ ദൃഷ്ടിയിൽ ആണ് ഹിന്ദു ഏകതാ സമ്മേളനങ്ങൾ മുഴുവൻ പഞ്ചായത്തുകളിലും നഗരങ്ങളിലും സംഘടിപ്പിക്കുന്നത്. വൈകീട്ട് 4.30 ന് വി എസ് സോമനാഥന്റെ അധ്യക്ഷതയിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ വൈറ്റില രാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി ഭൂവനാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ദക്ഷിണ കേരളം പ്രാന്ത വിദ്യാർത്ഥി പ്രമുഖ് ശ്രീനിഷ് മുഖ്യപ്രഭാഷണവും നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഹൈക്കോടതി റിട്ട. ജഡ്ജി പി എസ് ഗോപിനാഥൻ, സീനിയർ അഭിഭാഷക വി പി സീമന്തിനീ, തൃക്കണാർവട്ടം നായർ സമാജം പ്രസിഡന്റ്‌ ടി പങ്കജാക്ഷൻ,അഡ്വക്കേറ്റ് രാമൻ കർത്താ, കൊച്ചി നഗരസഭ കൗൺസിലർ ഡോ ജലജ എസ് ആചര്യ എന്നിവരാണ് രക്ഷാധികാരികൾ. പി കെ ജയഗോപൻ ( ജന. കൺവീനർ) സ്വാഗതവും പി രാജീവ്‌ രാമ കമ്മത്ത് ( ഖജാൻജി) നന്ദിയും പറയും.

Monday, 9 February 2026

ഡെപ്യൂട്ടി മേയർക്ക്

*ഡെപ്യൂട്ടി മേയർക്ക് നിവേദനം നല്‍കി* ടാറ്റാപുരത്ത് പുതിയ ബാർ ആരംഭിക്കുവാനുള്ള നീക്ക് പോക്കുകൾ നടക്കുന്നതിനിടയിൽ അനുഗ്രഹ റസിഡൻസ് അസോസിയേഷൻ കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ ദീപക് ജോയിക്ക് നിവേദനം നൽകി. ഈ കെട്ടിടത്തിൽ ബാർ ആരംഭിച്ചാൽ ജനവാസ മേഖലയായ പ്രദേശം ക്രിമിനലുകളുടെ താവളമായി മാറുകയും, പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണ്ണമായി മാറുകയും ചെയ്യും. അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കുന്ന പെട്ടിക്കടകൾ കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശവാസികൾക്ക് ബാർ വന്നാൽ ജീവിതം കൂടുതൽ ദുസ്സഹമാകും. സ്റ്റാർ ക്ലാസിഫിക്കേഷന് ഉതകുന്ന തരത്തിൽ ഉള്ള കെട്ടിടം അല്ല ഇത്. ആവശ്യമായ പാർക്കിങ് സൗകര്യമോ, കൊമ്പോണ്ട്‌ വാളോ ഇല്ലാത്ത ഈ കെട്ടിട്ടത്തിൽ ബാർ തുറക്കുന്നതിനുള്ള എൻ ഒ സി നഗരസഭയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവരുതെന്ന് കാണിച്ച് വി. ശങ്കർ പ്രസിഡണ്ട് , വൈസ് പ്രസിഡന്റ്‌ സി ആർ രതീഷ്ബാബു, സെക്രട്ടറി എ എച്ച് ജയറാം, ജോയിൻ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണൻ, ട്രഷറർ പി എം ശിവാനന്ദൻ, കമ്മിറ്റി അംഗങ്ങൾ ആയ മേഴ്സി ജോസഫ്, കെ ആർ ഉണ്ണികൃഷ്ണൻ, സുനിൽ നാരായണൻ, ജിമ്മി ഫ്രാൻസിസ്, മനു ബി മേനോൻ, പോൾസൺ എന്നിവരും പ്രദേശത്തെ 150 ഓളം കുടുംബങ്ങളും ചേര്‍ന്ന് നല്‍കിയ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു .

Monday, 2 February 2026

നവാമുകുന്ദന്റെ മണ്ണിൽ

നിളയുടെ പുണ്യം തേടി നവാമുകുന്ദന്റെ മണ്ണിൽ ലക്ഷങ്ങൾ രാവിലെ 9 മണിയോടെ എറണാകുളത്ത് നിന്നും തിരുനാവായയിലേക്ക് യാത്ര തിരിച്ചു. 11.45 മണി അടുപ്പിച്ച് തിരുനാവായിൽ എത്തി. നിളയുടെ പുണ്യം തേടി ലക്ഷങ്ങൾ പൊരിവെയിൽ വകവെക്കാതെ നാവാമുകുന്ദന്റെ മണ്ണിലേക്ക് ഒഴുകുകയാണ്. കുംഭമേള സംഘാടക സമിതി ഒരുക്കിയ പാർക്കിങ്ങിൽ വാഹനം കൊണ്ടിട്ടു പുറത്തിറങ്ങുമ്പോൾ 12 മണിക്ക് ആരംഭിക്കുന്ന അന്നദാനത്തിന്റെ നിര തിരൂർ റോഡിൽ കിലോ മീറ്ററോളം നീണ്ടിരുന്നു. വെയിലിന്റെ ചൂടിൽ വരി നിൽക്കാൻ ബുദ്ധിമുട്ട് തോന്നിയതിനാൽ ഊട്ട് പുരയിലേക്ക് പോയില്ല. അകാലത്തിൽ മരണപ്പെട്ടു പോയ മകളുടെ ഓർമ്മയ്ക്കായി ദിവസേന എത്തുന്ന ഭക്തർക്ക് അന്നദാനം നൽകുന്നത് മോഹൻജി ആണ്. പഴയിടം ആണ് ഇവിടെ സദ്യ ഒരുക്കുന്നതും. വാസുദേവ വിലാസത്തിൽ കയറി ഊണ് കഴിക്കാമെന്ന് കരുതി അവിടേക്ക് ചെന്നപ്പോൾ അവിടെയും നീണ്ട നിര. ദേവതയുടെ അനുജ്ഞ പോലെ തിരുനാവായിൽ മൂന്നാം തവണയാണിത്. “ഗംഗേ ച യമുനേ ചൈവ…” “ ഓം നമോ നാരായണായ” / “ഹരേ രാമ ” മന്ത്രം ജപിച്ച് നിളയിൽ മൂന്ന് തവണ മുങ്ങി നിവർന്നു. ജീവജലം ഉള്ളം കൈയ്യിൽ കോരിയെടുത്തു നിലയിലേക്ക് ഒഴുക്കി മൃതിയടഞ്ഞ പിതാമഹാന്മ്മാർക്കും കാണണവന്മ്മാർക്കും, വർഷങ്ങൾക്ക് മുൻപ് തിരുനാവായയുടെ പവിത്ര ഭൂമിയിൽ ഇസ്ലാമിക അധിനിവേശ ശക്തികളുടെ കൊടും ക്രൂരതയ്ക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നമ്മുടെ പൂർവികരെ സ്മരിച്ചു സദ്ഗതി നേർന്നു. കുളികഴിഞ്ഞ് നാവാമുകുന്ദനെ തൊഴുതു. പിന്നെ ഉപമൂർത്തീകളെ വലയം വെച്ച് അക്കരക്ക്. ഫെബ്രുവരി 3 ന് മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കപ്പെടുന്നു. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടിൽ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യും. അമൃതസ്നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്ന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധർമ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തർക്ക് ഗുരുത്വബോധവും ജീവിതത്തിൽ സൽമാർഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്ന്യാസിമാരുടെ പാദപൂജയും അവർക്കുള്ള അന്നദാനവും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മഹത്തായ പുണ്യം നൽകുമെന്നാണ് ശാസ്ത്രവിശ്വാസം. ഭണ്ഡാര — സമത്വത്തിന്റെ ആത്മീയ സമാപനം തുടർന്ന് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്ന ഈ ചടങ്ങിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. സനാതനധർമ്മത്തിൽ ഒരു സന്ന്യാസിയെ ദൈവത്തിന്റെ ജീവനുള്ള രൂപമായാണ് കണക്കാക്കുന്നത്. അതിനാൽ സന്ന്യാസിമാർക്ക് ഭക്ഷണം നൽകുന്നത് ദൈവത്തിന് നേരിട്ട് സമർപ്പിക്കുന്ന സേവനമായി കരുതപ്പെടുന്നു. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് ‘പംഗത്’ — രാജാവിനും സാധാരണക്കാരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും നിലത്ത് ഒരേ നിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ദൃശ്യം. എല്ലാ സാമൂഹിക വേർതിരിവുകളെയും ഇല്ലാതാക്കുന്ന ഈ ആചാരം സനാതനധർമ്മത്തിന്റെ സമത്വബോധത്തെയും മാനവിക മൂല്യങ്ങളെയും ശക്തമായി ഓർമ്മിപ്പിക്കുന്നു. മാഘമകം അമൃതസ്നാനം, യതി പൂജ, ഭണ്ഡാര വൈകീട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ ഫെബ്രുവരി 3-ന് മഹാമാഘ മഹോത്സവം ഔപചാരികമായി സമാപിക്കുമ്പോൾ, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണർവിന്റെയും സമുഹധാർമ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

Saturday, 31 January 2026

നിളയുടെ പുണ്യം തേടി നവാമുകുന്ദന്റെ മണ്ണിൽ

നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു. ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും..... അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത. നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തുകയാണ്. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. എന്റെ ഭാര്യ മാതാവിന്റെ ത്രിപക്ഷപിണ്ഡ ബലികർമ്മത്തിന് പങ്ക്കൊള്ളാൻ എത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. നാവാമുകുന്ദ ക്ഷേത്രത്തിലെ ഭഗവാൻ മോക്ഷദായകനാണ്.അതുകൊണ്ട് തന്നെ കർക്കടകം, തുലാം, കുംഭം, ഇടവം എന്നീ നാല് മാസങ്ങളിലെ അമാവാസിനാളുകളിൽ ഇവിടെ മരിച്ചവർക്ക് വേണ്ടി ബലിയിടാൻ വൻ ഭക്തജനത്തിരക്കുണ്ടാകും. മഹാമാഘമഹോത്സവം നടക്കുന്ന തിരുനാവായയുടെ അത്ഭുതങ്ങളെക്കുറിച്ച് വിശദീകരിച്ചത് മലപ്പുറം സ്വദേശിയും കോറിയോഗ്രാഫർ ആയ രോഷ്‌ണി വിജയകൃഷ്ണൻ ആണ്. ക്ഷേത്രപരിസരത്തെ ഭാരതപ്പുഴയുടെ ഒഴുക്ക് കിഴക്കോട്ടോ പടിഞ്ഞാട്ടോ എന്നറിയില്ല. പെരുന്തച്ചന്റെ ഉളി ഇപ്പോഴും ശ്രീകോവിലിൻ്റെ വടക്കുകിഴക്കേ മൂലയിൽ കാണാം. പാതാളത്തിൽ തപസ്സുചെയ്യുന്ന മഹർഷിമാർ ഈ വഴി വന്ന് നാവാമുകുന്ദനെ തൊഴുതുപോകുന്ന വഴിയത്രേ. മുടങ്ങിപ്പോയ എല്ലാ ആചരണങ്ങളും വീണ്ടും തുടങ്ങാൻ കാവുകളിൽ കോമരങ്ങൾ തുള്ളി, ദേവതയുടെ അനുജ്ഞ പുറപ്പെടുവിക്കുന്നു. 250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ട ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് ഈ മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്. പരമ്പരാഗതമായി മഹാമാഘമഹോത്സവത്തിൽ പങ്കെടുത്തിരുന്ന ഓരോരുത്തരായി, ദേവതകളുടെ നിർദ്ദേശപ്രകാരം ഭാരതപ്പുഴയിലെത്തി. ചെല്ലൂരിലെ പ്രധാന ക്ഷേത്രമായ ശ്രീ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നിന്നും പാലൂർകൊല്ലൊടി, പാക്കത്ത്, വടക്കേ പുരയ്ക്കൽ,തെക്കേ പുരയ്ക്കൽ, അന്തിമഹാകാളൻ കാവ്, പള്ളിയാൽ, രാമൻകുളങ്ങര, ചേലക്കാട് പറമ്പ്, പുളിയം തൊടി, പൂഴിക്കുന്ന്, പറക്കുന്ന് മുത്തപ്പ മണ്ഡപം എന്നീ തറവാട്ടു ദേവസ്ഥാനങ്ങളിൽ നിന്നും പകർന്ന അഗ്നി നാവാമുകുന്ദനെ വണങ്ങി, ആൽ പ്രദിക്ഷണം നടത്തി. കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി, വാരണാസിയിൽ നിന്നുള്ള പണ്ഡിറ്റുകളെ എത്തിച്ച് നിള ആരതി ( ഭരതപുഴ ) സംയോചിപ്പിക്കുന്നത് മോഹൻജി ആണ്. മോഹൻജി ഫൗണ്ടേഷൻ യുഎസ്എ അയ്യായിരത്തിലധികം പരിപാടികൾ, ശക്തമായ ഗ്രൂപ്പ് ധ്യാനങ്ങൾ, ബോധപൂർവ്വമായ നടത്ത പരിപാടികൾ, ഗ്രൂപ്പ് മൈ-ത്രി രോഗശാന്തികൾ, ബോധവൽക്കരണ ക്രിയ സെഷനുകൾ, ആത്മീയ ധ്യാനങ്ങൾ, ആയിരക്കണക്കിന് ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുത്തവർ നിരവധിയാണ്. ഭാരതത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സന്ന്യാസിസൈന്യം, ജൂനാ അഖാഡയുടെ ദേവതയാണ് ദത്താത്രേയൻ. ദത്താത്രേയൻ ദേവതയായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആണ് മലപ്പുറത്ത് നടക്കുന്ന മഹാമാഘമഹോത്സവത്തെ നയിക്കുന്നത് എന്നതും ശ്രദ്ധേയം. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്- മന്ത്ര ആണ് മാഘയജ്ഞ ക്രിയകളുടെ സംഘാടനം നിര്‍വഹിക്കുന്നത്. മഹാമാകമഹോത്സവത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ മഠത്തിലെ സംന്യാസിനികളും ബ്രഹ്മചാരിണിമാരും നടത്തിയ മഹാ സുദര്‍ശന ഹോമം ശ്രദ്ധേയമായിരുന്നു. സ്ത്രീകളെ പൂജകളും ഹോമങ്ങളും പഠിപ്പിച്ച് അവരിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം നടത്തുക എന്നതാണ് ഇതിലൂടെ മാതാ അമൃതാനന്ദമയീ ദേവി ലക്ഷ്യമാക്കുന്നത്. തിരുന്നാവായയിൽ പിതൃക്രിയകൾക്കായി കേരളത്തിനകത്തും പുറത്തു നിന്നും ആളുകൾ എത്തുന്നത് ഇവിടം ത്രിമൂർത്തി സംഗമസ്ഥാനമായതിനാലാണ്. തിരുനാവായയിലെ കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന നിളയിലെ സ്നാനവും ആരതിയും വലിയ ആത്മീയ അനുഭവമാണ് നൽകുന്നത്. മാഘമാസത്തിലെ പുണ്യദിനങ്ങളിൽ പുണ്യസ്നാനം നടത്തുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഭാരതപ്പുഴയുടെ തെക്കെകരയിൽ നടത്തിയ അക്രമങ്ങൾ ഹൈദരാലിയുടെ അക്രമി സംഘത്തിലുണ്ടായിരുന്ന കണ്ണൂർ മാപ്പിളമാരാണ്. തിരുന്നാവായയുടെ നേരെ തെക്കേ കരയിലാണ് തവനൂർ. ഇവിടെ ഏതൊക്കെ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന് വെള്ള വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഓത്താൻമാർ മഠം അഗ്നിക്കിരയാക്കിയത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുംഭമേളയ്ക്കെത്തിയവർ നിളാ സ്നാനം തുടരുകയാണ്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്നാനത്തിന് അവസരമുണ്ട്. തീരാ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്ന് മുക്തി ലാഭിക്കാനും, ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നടത്തുന്ന ധന്വന്തരി പൂജ ഏറെ പ്രസിദ്ധമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ കോഴിക്കോട് സാമൂതിരി രാജാവിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. തിരുനാവായയിൽ ദർശനം നടത്തുന്നവരിൽ നല്ലൊരു ഭാഗവും തൃപ്രങ്ങോട്ടും, തവനൂർ ബ്രഹ്മക്ഷേത്രത്തിലും, ശിവക്ഷേത്രത്തിലും ദർശനത്തിനെത്താറുണ്ട്. ശിവക്ഷേത്രത്തിൻ്റെ തെക്കുള്ള വേദപാഠശാലയായ ഓത്താൻമാർ മഠം പരശുരാമനും, വസിഷ്ഠാദി മുനിമാരും തുടങ്ങി വെച്ച കേരളത്തിലെ ആദ്യ വേദ പാഠശാലയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഈ തീർത്ഥ സങ്കേതത്തിലെ ബ്രഹ്മാവിൻ്റെ ക്ഷേത്രമാണ് മൈസൂർപ്പട മുച്ചൂടും മുടിച്ചത്. ദക്ഷിണകാശി' എന്നൊരു അപരനാമവും തിരുനാവായയ്ക്കുണ്ട്. നിശബ്ദമാക്കപ്പെട്ട സത്യങ്ങൾ കുംഭമേളയിലൂടെ ചരിത്രമാകും. നിളാതീരത്തെ ഈ ജനസാഗരം അതിനുള്ള തെളിവാണ്. ഫെബ്രുവരി മൂന്നിന് മകം നാളില്‍ രാവിലെ നടക്കുന്ന അമൃതസ്‌നാനത്തോടേയും യതിപൂജയോടെയുമാണ് മഹോത്സവം സമാപിക്കുന്നത്. follow : jayaargroups.blogspot.com https://www.instagram.com/stories/a.h.jayaram