Saturday, 28 August 2021

അസംഘടിത തൊഴിലാളികൾക്ക് കാർഡിന് അപേക്ഷിക്കാം

നിങ്ങൾ അസംഘടിത വിഭാഗത്തിൽ പെടുന്ന തൊഴിലാളി ആണോ? പ്രായം 59 ൽ താഴെ ആണോ? ഇൻകം ടാക്സ് അടക്കാത്ത വ്യക്തിയാണോ? ഇ എസ് ഐ, പി എഫ് അനൂകൂല്യങ്ങൾ ലഭിക്കാത്ത ആൾ ആണോ? എങ്കിൽ കേന്ദ്ര സർക്കാർ രാജ്യത്ത് ആദ്യമായി നടപ്പിൽ വരുത്തുന്ന അസംഘടിത തൊഴിലാളികൾക്കു നൽകുന്ന തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. ആർക്കൊക്കെ : കാർഷിക തൊഴിലാളികൾ, വീട്ടു വേലക്കു പോകുന്നവർ, ആശാരിമാർ, തെരുവ് കച്ചവടക്കാർ തുടങ്ങി 30 ഓളം വിഭാഗക്കാർക്ക് കാർഡ് സ്വന്തമാക്കാം. രജിസ്റ്റർ ചെയുന്നവർക്ക് പ്രധാന മന്ത്രി സുരക്ഷ ഭീമയോജനയുടെ ആനുകൂല്യവും ക്ഷേമപദ്ധതി ആനുകൂല്യവും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ വേണ്ട രേഖകൾ ആധാർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിൽ ആണ് രജിസ്റ്റർ ചെയേണ്ടത്.

No comments:

Post a Comment