Tuesday, 31 December 2013

അയ്യപ്പന്‍കാവ് കൊടിയേറ്റം ജനുവരി 8

എറണാകുളം ശ്രീ അയ്യപ്പൻകാവ്  
എറണാകുളം ശ്രീ അയ്യപ്പൻ കാവിലെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം ജനുവരി 8 നു ബ്രഹ്മശ്രീ പുരുഷോത്തമൻ തന്ത്രികളുടെ മുക്യിയ കാർമ്മികത്‌ത്തിൽ കർക്കിടകം രാശിയിൽ കൊടിയേറി ജനുവരി 14 നു ആറാട്ടോടെ സമാപിക്കും.

ജനുവരി 12 നു വടക്കുംഭാഗം പകൽപൂരവും 13 നു തെക്കുംഭാഗം പകൽപൂരവും ആറാട്ട്മഹോത്സവ ദിവസം രാവിലെ 7 നു ഗജപൂജയും ആനഊട്ടും നടക്കും.അന്നേ ദിവസം വൈകിട്ട് 3 നു 7 ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പകൽ പൂരവും കുടമാറ്റവും നടക്കും.

മഹോൽസവ ത്തോടനുബന്ടിച്ചു ഇരട്ട തായമ്പക,മേജർ സെറ്റ് കഥകളി, ചാകിയാർകൂത്ത്‌, ഭക്തി ഗാനമേള, നൃത്തമഞ്ജരി, പാഠകം, മട്ടന്നൂർ ശൻകരൻകുട്ടി മാരാരുടെ തൃതായമ്പക, നാടകം, കുറത്തിയാട്ടം, സംഗീത കച്ചേരി, കോമഡി ഷോ, ഓട്ടൻ തുള്ളൽ തുടൻഗിയ കലപരിപാടികളും ഉണ്ടായിരിക്കും 

Sunday, 29 December 2013

KOCHI NORTH ROB OPENED

പുതുക്കി പണിത കൊച്ചിയിലെ നോര്ത്ത് റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം മുക്ഘ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.

2011 നവംബറിൽ ഡി എം ആർ സീ യുടെ നേതൃതൊത്തിൽ ആരംഭിച്ച പണികൾ ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് തീർത്തത്.ഏതാണ്ടു 80 കോടി രൂപയോളം ഇതിനായി ചെലവായി.

രാഷ്ട്രീയമായ ചില ഇടപെടലുകളും കനത്ത കാലവർഷവും നിർമ്മാണ ജോലികർക്ക് പലപ്പോഴായി തടസം സൃഷ്ടിച്ചു.

Monday, 23 December 2013

FLOP MALAYALAM MOVIES 2013

ആഴ്ചയിൽ മൂന്നും നാലും ചിത്രങ്ങൾ ഇവ ആകട്ടെ നാലു ഷോ പോലും തികച്ചു പ്രദർശിപ്പിക്കാതവയും.ഇതിന്റെ ഒക്കെ സംവിധായകന്റെ പേര് പോലും ജനത്തിന് അറിയില്ല.

സിനിമ നിർമിച്ചാൽ മാത്രം പോര തീയേറ്ററിൽ ആളെ കയറ്റാൻ വേറെ പണവും കണ്ടെത്തണമെന്ന് ചില നിർമ്മാതാക്കൾ ഇതോടെ പഠിച്ചു.

സിനിമ വിജയിക്കണമെങ്കിൽ സുപ്പർ താരങ്ങൾ ഒന്നും വേണ്ടെന്നു ' നേരം ' ' മംഗി പെൻ ' തുടങ്ങി ചിത്രങ്ങൾ കാട്ടി തന്നു.നല്ല കഥയും അവതരണവും ആണെങ്ങിൽ ഏതു ചിത്രവും ഇവിടെ ഓടും.

സിനിമക്ക് വേണ്ടി പണം മുടക്കുന്നവർ ഇക്കാരിയം ശ്രദ്ധിച്ചാൽ നന്ന്.

MALAMPUZA

മലബുഴ ഉദ്യാനം 

Friday, 13 December 2013

' ബിരിയാണി ' റെഡി വരൂ...കഴിച്ചിട്ട് പോകാം

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ' ബിരിയാണി ' എന്ന ചിത്രം പൂര്‍ത്തിയായി.ഒരു കോമഡി ത്രില്ലെര്‍ എന്ന് വീശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിലെ നായകന്‍ കര്തിയാണ്.ഹന്സികയാണ് നായിക.
യുവാന്‍ ശങ്കര്‍ രാജ യാണ് സംഗീതം.യുവന്റെ നൂറാമത് ചിത്രം കൂടിയാണ് ' ബിരിയാണി '.ചിത്രം ഡിസംബര്‍ 20 നു  തമീന്‍സ്‌ റിലീസ് കേരളത്തില്‍ പ്രദര്‍ശനത്തിനെതിക്കും.

Wednesday, 27 November 2013

AMBILI NEW MOVIE

R.FILM HOUSE PRODUCTION NO.2 DIRECTED BY AMBILI AND PRODUCED BY RIAZ P. IBRAHIM. IT HAS MUSIC BY M.JAYACHANDRAN, LYRICS RAFEEQ AHAMMED, CINEMATOGRAPH KRISH KAIMAL. VASAN IS THE ASSOCIATE DIRECTOR OF THE FILM.

THE STORY OF THE FILM CENTRES ON THE INCIDENTS IN THE LIFE OF A YOUTH.

Monday, 25 November 2013

MALAYALAM MOVIE

ആർ .ഫിലിം ഹൌസ്‌സിന്റെ ബാനറിൽ റിയാസ് പി ഇബ്രാഹിം നിർമിച്ചു അമ്പിളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു .

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകരുന്നു.കൃഷ്‌ കൈമൾ ഛയാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലോക്കെഷൻ ബോംബെ ആണ്.

മലയാളത്തിലെ പ്രമു ഖ നടൻ പ്രധാന വേഷം ചെയ്യുമ്പോൾ നായിക പുതുമുഖ മാണ്.( താല്പരിയമുള്ള യുവതികൾക്ക്‌ ബന്ധപ്പെടാവുന്നതാണ് ).കൂടാതെ ഏതാനും അഫ്റിക്കൻ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Sunday, 3 November 2013

സെമിന്‍ ലാലിനെ തിരിച്ചെടുക്കാന്‍ ഉത്തരവായി

കൊച്ചിന്‍ സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പുറത്താക്കിയ അംഗം സെമിന്‍ ലാലിനെ തിരിചെടുക്കാന്‍ എറണാകുളം ജില്ല സഹകരണ സംഗം ജോയിന്റ് രേഗിസ്ട്രാര്‍ ഉത്തരവിറക്കി.

ശ്യാമളന്‍ പ്രസിഡണ്ട്‌ ആയിരിക്കുന്ന ബാങ്കിന്റെ അഴിമതികളെ ക്കുറിച്ച് സെമിന്‍ ലാല്‍ നിരവധി കരിയങ്ങള്‍ പുറത്തു കൊണ്ട് വന്നിരുന്നു.ഇതേ തുടര്‍ന്ന് സെമിനിന്‍ ലാലിനെ ആങ്ങത്തില്‍ നിന്നും നീക്കം ചെയ്യുവാന്‍ ഒരു വിശേഷാല്‍ യോഗം വിളിക്കുകയും സെക്രെടരിയെ കൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും സെമിനിന്‍ ലാലിനെ നീകം ചെയ്യുകയുമാനുണ്ടായത് .ഈ വിശേഷാല്‍ യോഗം ബാങ്ക് നിയമാ വലിയിലെ വ്യ്വ്വസ്ഥ കള്‍ക്ക് വിരുദ്ധവും കോറാം തികയാതതും ആയിരുന്നു.

Wednesday, 18 September 2013

ഐക്കരപ്പറഭില്‍ കുടുംബസംഗമം

ഐക്കര പ്പറബിൽ കുടുംബക്കാരുടെ ആദിയ യോഗം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ വൈ എം സീ എ ഹാളിൽ വെച്ച് നടന്നു.
വത്സല രാജൻ,സുഗുണൻ,രവി,വിജയമ്മ,ഗീത പ്രകാശ്‌,ബേബി,മണി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.തുടർന്ന് മനോജ്‌ കുമാർ ആമു ഖ പ്രസംഗം നടത്തി.തുടർന്ന് കെ കെ ദിനേശൻ,സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

രാജേഷ്‌ രചിച്ച " ബ്രഹ്മാനന്ദം " എന്ന പുസ്തക ത്തിന്റെ പ്രകാശനം മോളി ദിനേശൻ ജയറാമിന് നല്കികൊണ്ട് നിർവഹിച്ചു.ചടങ്ങിൽ സന്തോഷ്‌ പൊന്നേത്ത് നന്ദി പറഞ്ഞു.

Wednesday, 4 September 2013

ജനം ഉണരണം

ജനങ്ങളുടെ വോട്ടും
വാങ്ങി അധികാര കസേരയിൽ കയറി ഇരിക്കുന്ന വരുടെ നിലവാരം എത്രത്തോളം താഴെ വരെ ആണെന്ന് പ്രവചിക്കുവനെ കഴിയാത്ത വണ്ണം ആയിരിക്കുന്നു. കൊച്ചി നഗരവാസികളെ ഏറെ അലട്ടുന്ന ഒന്നാണ്  മലിന്യ പ്രശ്നം.അധികരികലാവട്ടെ ഇതിനു നേരേ കണ്ണടക്കുകയും ചെയ്യുന്നു.

നഗരസഭയ്ക്ക് കരം കൊടുക്കുന്നത് പോരാതെ വീട്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വേറേയും പണം നല്കേണ്ട അവസ്ഥ യിലാണ് ജനം.ഇതിനു പ്രതേക പണം നഗരസഭ വാങ്ങുന്നത് എന്തിനാണ് ?

വീടുകളിൽ നിന്നും ശേഗരിക്കുന്ന മാലിന്യം രണ്ടോ മൂന്നോ ദിവസം വരെ റോഡുവക്കിൽ കൂട്ടിയിട്ടിരിക്കുന്നതും പതിവ് കാഴ്ച.ഈ മാലിന്യ കൂമ്പാരത്തിനു മുകളിലയ്ക്ക് ചില യാളുകൾ രാത്രി മാലിന്യം കൊണ്ടിടുന്നതും ഇവിടെ പതിവ്.

ഒന്നിനും കഴിവ് ഇല്ലെങ്ങിൽ ഒഴിഞ്ഞു പോകുന്നതല്ലേ നല്ലത്.അതോ ജനം ഉണർന്നു കൈകാരിയം ചെയ്യുന്നതുവരെ കടിച്ചു തൂങ്ങി കിടക്കണോ ?

BHARATHANATIYAM

ഭരത നാടിയം 

Sunday, 21 July 2013

WHO IS TO BLAME?

കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ പൊലിയുന്നത്  അധി ക വും
ഇരു ചക്ര വാഹന യാത്ര ക്കാരുടെ ജീ വിതം 
ജനത്തിന് വേണ്ടി ഒന്നും ചെയ്യാതെ വികസനം എന്നുറക്കെ അലറുന്നവരെ എന്തു വിളിക്കണം ? ജല വിമാനം പറത്തിയത് വികസനം എന്നാണ് ഇവർ പറയുന്നത്.ഇത് കൊണ്ടു സാധരണ ജനത്തിന് എന്ത് നേട്ടം.ഇവിടെ നേട്ടം മുഴുവൻ രാഷ്രിയ ക്കാർക്ക് മാത്രം.

വികസനത്തിന്റെ മറവിൽ ഒരു കൂട്ടർ ദേഹം അനൻഘാ തെ പണം കൊയ്യുന്നു.സഞ്ചരിക്കാൻ നല്ലൊരു റോഡ്‌ ഉണ്ടോ ? അഥവാ ഉണ്ടെങ്കിൽ അതിന് ടോള്ളും നൽകണം.കുടിക്കാൻ വെള്ളം ഉണ്ടോ? മുടഗാതെ വൈദുതി ലഭിക്കുന്നുണ്ടോ?

സർക്കാർ ഭൂമി സ്വകാരിയ ആളുകൾക്ക് നൽകി മാളുകളോ പഞ്ചനക്ഷത്ര ഹോട്ടലുകളോ പണി താലോന്നും നാടിന് വികസനം വരില്ല.അതിന് ചെറുതും വലുതുമായ വ്യവസായങ്ങൾ വരണം.അതിന് പറ്റിയ അന്തരീക്ഷം ഇന്ന് കേരളത്തിൽ ഇല്ല.അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കുവാൻ യാതൊരു ശ്രമവും അതികാരത്തിൽ ഇരിക്കുന്നവരുടെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.അധികാര കൊതി മൂത്ത ഇവർ തമ്മിൽ തല്ലിയും തെറി വിളിച്ചും ജനത്തിന്റെ പണം നഷ്ടപ്പെടുത്തുന്നു.

ഇത്തര ക്കാരെ തിരിച്ചു വിളിക്കുവാനുള്ള നിയമം നമ്മുകില്ല .അത് ഉണ്ടാകും വരെ ഇവർ ജനത്തെ പറ്റിച്ചു പണം സബ്ബാദിച്ചുകൊണ്ടേയിരിക്കും.ഇവിടെ ആരാണ് കുറ്റക്കാരൻ ? വോട്ട് നൽകിയവനൊ ? വോട്ട് വങ്ങിയവനൊ ?

BHARATANATYAM


BHARATANATYAM DANCE BY SANKEERTHANA
തെക്കെ ഇന്ത്യ യിലെ പ്രശത്തമായ നൃത്തം.
തമിൾ നാട്ടിലെ തൻജാ വൂരിലാണ് ഈ കലാ രൂപത്തിന്റെ ഉത്ഭവം.

ഒട്ടനവധി കുട്ടികൾ ഇന്ന് ഭരതനാട്യം അഭ്യസിക്കുന്നു.

Friday, 14 June 2013

തേന്‍കൂട്

മാതാമൂവി അവതരിപ്പിക്കുന്ന തേന്‍കൂട് എന്ന ചിത്രം അമ്പിളി സംവിധാനം ചെയ്യുന്നു.കാടിനെയും കാടിനെ അശ്രയിച്ചു ജീവിക്കുന്ന കുറെ മനുഷ്യരുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ സുരേഷ്ഗോപി,മേഗന,മാള അരവിന്ദന്‍,മേഘനാഥന്‍,ബോബന്‍ ആല മൂടന്‍ തുടാങ്ങിയവര്‍ കഥപത്രങ്ങലാകുന്നു.

മുല്ലനഴി യുടെവരികള്‍ക്ക് വിധ്യാധരന്‍ ഈണം പകരുന്നു.പാചതല സംഗീതം രാജമണി യും,ക്യാമറ ക്രിഷ്കൈമളും നിര്‍വഹിക്കുന്നു.ചിത്രം ജൂലൈ യില്‍ റിലീസ് ചെയ്യും.

Tuesday, 4 June 2013

THEEN KOODU

THEENKOODU 30 X 40 POSTER DESIGN
മാതാ മൂവി അവതരിപ്പിക്കുന്ന .അമ്പിളി സംവിധനം ചെയ്യുന്ന ഈ ചിത്രം ജൂലൈ മാസത്തില്‍ പ്രദര ശനത്തിനെത്തും.

Sunday, 12 May 2013

HARIDAS

Former Malayalam Film Producer A.R.Haridas Breathed his last at Amrutha Institute of Medical Sciences,Kochi.He was 83.
Haridas born 23rd January 1930,as third son out of eight childrens.In 1950 joint Associate pictures,Film Distributing Company.After 4 years taken incharge of Pravada Pictures.Then opened a film company under the banner Subha Chithra .His first production "Patham Udayam" Directed by Sankaran Nair.Writen by Tatapuram Sukumaran Lrics Appan Thacheth, Music Dhakshina Moorthy in the meantime released "Kalpadukal"."Sound of Music" was a milestone in his life.Haridas as a symbol of courage.

Thursday, 11 April 2013

കൊച്ചി നഗര സഭ എന്തിനു ?

ഒരു  മേയരും കുറെ കൌസിലോര്‍ മാരും ചുറ്റുംകൂടി ഇരുന്നാല്‍ ഭരണം ആകില്ല.അതിനു കഴിവുള്ളവര്‍ തന്നെ വേണം.

പോയ ബഡ്ജറ്റില്‍ നഗരസഭ പറഞ്ഞ കരിയങ്ങളില്‍ എത്ര എണ്ണം നടപ്പിലാക്കി എന്ന് ചോദിച്ചാല്‍... ഹ ...ഹ ... തന്നെ ഉത്തരം.പിന്നെയും വന്നു ബജറ്റ്‌. എന്തിനു ഈ വേഷം കെട്ട് ?
തമ്മനം - പുല്ലെപടി റോഡ്‌,ഗോശ്രീ - മാമംഗലം റോഡ്‌,പച്ചാളം ഫ്ലൈ ഓവര്‍ അങ്ങനെ നീളുന്നു കഴിഞ്ഞ ബജറ്റില്‍ നടക്കാതെ പോയ പദ്ധതികള്‍.
ഈ ത്രയും കരിയങ്ങള്‍ കടലാസില്‍ ഉറങ്ങുമ്പോള്‍ നഗരസഭ ബോട്ട് - ബസ്‌ സര്‍വീസ് തുടങ്ങു മെന്നാണ് ഇത്തവണ പറയുന്നത്. കഴിഞ്ഞ ദിവസം കചെരിപടി യില്‍ നില്‍ക്കുമ്പോള്‍ തണുപ്പിച്ച ഇന്നോവ കാറില്‍ മേയര്‍ പായുന്നത് കണ്ടു.പൊരി വെയിലതു ശ്രീകളും കുട്ടികളും അടക്കം എത്ര പേരാണ് അവിടെ ബസ്‌ കാത്തു നിന്നിരുന്നതെന്ന് മേയര്‍ ശ്രദിചോ ആവോ?! കൊട്ടിഘോഷിച്ചു തുറന്ന ഇ ടോഇലെറ്റ് ആര്‍ക്കും വേണ്ടാതെ തോട്ടപ്പുറം കിടക്കുന്നു.ഒരു ബസ്‌ ഷെല്‍റ്റര്‍ പോലും നിര്‍മ്മിച്ച്‌ നല്‍കുവാന്‍ കഴിവില്ലത്തവരാന് ബസ്‌ -ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. കഷ്ടം !

Monday, 18 March 2013

KERALA BUDGET 2013-14

ഇതിനു മുന്‍പ് പ്രക്യപിക്കുകയും നിര്‍മ്മാണ്ണം ആരംഭിചിട്ടുല്ലതുമായ വികസന പദ്ധതി കള്‍ക്ക് സഹായം പ്രക്യപിക്കാത്ത ഒരു ബജടി യിരുന്നു കേരള നിയമ സഭയുടെ 2013-14 ബജറ്റ്‌.

അധിക വരുമാനത്തിനായി കണ്ടെത്തേണ്ട തുക നികുതിയിളുടെ ആയതിനാല്‍ ഇത് വിലകയട്ടത്തിന് കാരണമാകും.അകെ ഒന്ന് സുക്ഷിച്ചു നോക്കിയാല്‍ ജനം ഉണ്ടാക്കുന്നതിന്റെ നല്ലൊരു പങ്കും സര്‍ക്കരിലയ്ക്ക് കൊടുകേണ്ട അവസ്ഥ.

തൊഴിലുമായി ബന്ടപെട്ടു എല്ലാ വിദ്യാലയങ്ങളിലും പ്ലേസ്മെന്റ് സെല്ലുകള്‍ സ്ഥാപിക്കു മെന്നതും,സബതികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി കള്‍ക്കായി കൊണ്ടുവന്ന മംഗല്യ നിധിയും നല്ലത് തന്നെ.

മൊത്തം റവന്യു വരുമാനത്തിന്റെ 81 സതമാനവും സര്‍ക്കാര്‍ ചിലവിടുന്നത് ശമ്പളം,പെന്ശേന്‍,പലിശ എന്നിവാക്കാണ്.ഇന്ന് പെന്‍ഷന്‍ കൂടാതെ മറ്റു മാര്‍ഗങ്ങളില്‍ നിന്നും വരുമാനം ഉള്ളവര്‍ ഏരേയാണ്.ഇങ്ങനെ രണ്ടു വിധതില്‍ വരുമാനം ഉണ്ടാക്കുന്നവരെ കണ്ടെത്തി പെന്‍ഷന്‍ കട്ടുചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഇനിഎങ്ങിലും ചലിക്കെണ്ടിയിരിക്കുന്നു.മറ്റു ജനങ്ങള്‍ ക്കുകൂടി പ്രയൊചനപ്പെടെന്ട പണം അനവസിയമായി കളയണോ?

കൊച്ചു കൊച്ചു തുകകള്‍ മാത്രമാണ് പല പദ്ധതികള്‍ക്കും മാറ്റിയിരിക്കുന്നത്. കൊച്ചി മെട്രോ,വിഴിഞ്ഞം തുരമുഗം,അതിവേഗ തീവണ്ടി പത എന്നിവയെ അപ്പാടെ അവഗണിച്ചു.കാര്‍ഷിക ആദായ നികുതിയില്‍ നിന്നും റബ്ബര്‍ കര്‍ഷകരെ അപ്പാടെ ഒഴിവാക്കിയതും നല്ല കരിയമല്ല.ഇത് വഴി സര്‍ക്കാരിനു ഉണ്ടാകുന്ന നഷ്ടം ഭീമമായിരിക്കും.

കാര്‍,ഇലക്ട്രോണിക് ഉല്പന്നങ്ങള്‍,സോപ്പ്,കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്ക് വില കൂടുമ്പോള്‍ നികുതി ഒഴിവാക്കി യാതിനെ തുടര്‍ന്ന് അരിക്കും മറ്റും വില കുറയും.

എല്ലാ ബജറ്റ്‌ അവതരണത്തിലും പ്രക്യപനങ്ങള്‍ ഒത്തിരി കാണും.അതുപോലെ സ്വപ്നം കാണുവാനായി ഒരുപാടു കരിയങ്ങള്‍ ഇത്തവണയും ഉണ്ട്.

Friday, 15 March 2013

ഓടിക്കോ മാലിന്യ വണ്ടി വരുന്നുണ്ടേ ...

പകല്‍ സമയത്തെ മാലിന്യ നീകം പൊതുജനത്തെ എത്രത്തോളം ബുദ്ധിമുട്ടിലക്കുന്നുന്ടെന്നു ആധികാരികള്‍ ശ്രദ്ധിചിടുണ്ടോ? ഇല്ല. എന്നതാണ് സത്യം!

ഇതൊന്നും ശ്രടിക്കുവനുള്ള സമയം നമ്മ്മല്‍ തിരെഞ്ഞെടുത്തു വിട്ടവര്‍ക്ക് കാണില്ല.അവര്‍ക്ക് അവരുടെതായ കരിയങ്ങള്‍ തന്നെ ചയ്തു തീര്‍ക്കുവാന്‍ കഴിയുന്നില്ല!

കൊച്ചി നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് രാവിലെ മൂക് പൊത്താതെ സ്കൂളില്‍ / ഓഫീസില്‍ എത്താന്‍ കഴിയില്ല.മാലിന്യം പേറി വരുന്ന വണ്ടികള്‍ ഉണ്ടാക്കുന്ന ദുര്‍ഗന്ദം അത്രേ ഏറെയാണ്.ഇട റോഡുകളില്‍ മാലിന്യ വണ്ടികള്‍ പലപ്പോഴും ഗതാഗത തടസവും ഉണ്ടാക്കുന്നു.ഇത് വാക്കേറ്റത്തിനും ഇടയാക്കുന്നു.

നഗരം ഭരിക്കുന്നവര്‍ക്ക് മാലിന്യ നീകം രാത്രീലോ അതിരവിലെയ്യോ അക്കുവനായി എന്തുകൊണ്ട് കഴിയുന്നില്ല?! കഴിവില്ലാത്തവര്‍ നാട് ഭരിക്കുവാന്‍ ഇറങ്ങിയാല്‍ ഗുണത്തേക്കാള്‍ ദോഷ മായിരിക്കും ജനത്തിന് ! കൌണ്‍സില്‍ ഹാളില്‍ പലപ്പോഴും വാക്ക് തര്‍ക്കങ്ങളും ബഹളവ്‌ംമാത്രമെ നടക്കുന്നുള് എന്നാണ് ഒരു വനിതാ കൌസിലോര്‍ പറഞ്ഞത് .ഇവിടെ ജനത്തിന് വേണ്ടി ഒന്നും നടക്കിലെന്ന്നു വക്തമയിലെ! അഥവാ എന്തെങ്ങിലും നടക്കുമേങ്ങില്‍ രാഷ്ട്രീയ ക്കാരുടെ നേട്ടം മാത്രം ലക്ഷിയമയിട്ടയിരിക്കും.

Wednesday, 13 March 2013

നാവികരെ മുക്കിയതോ !

ക്രിസ്തുമാസ് ആഗോഷിക്കുവാന്‍ കടല്‍ കൊലകേസിലെ ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ വിട്ടു!ഒരു പക്ഷെ ഇങ്ങനെ ഒരു മഹാ ഭഗിയം ഇന്ത്യ ക്കാര്‍ക്ക് ലബിചിരിക്കില്ല.ഓണവും വിഷുവും റംസാനും ആഘോഷിക്കാന്‍ കഴിയാതെ എത്ര ഇന്ത്യക്കാര്‍ ജയിലില്‍ കിടക്കുന്നു!?
തിരക്കഥയില്‍ എഴുതിയത് പോലെ സയപ്പന്മാര്‍ ക്രിസ്തുമസ് ആഗോഷിച്ചു ജയിലില്‍ തിരിച്ചെത്തി.മിടുക്കന്മാര്‍ !വിശ്വസിക്കാം !
ദേ വരുന്നു ഇലക്ഷന്‍!പോകാതെ പറ്റുമോ?വോട്ടവകാശം വിനിയോഗിക്കനമല്ലോ.വീണ്ടും കോടതിയെ സമീപിച്ചു.ക്രിസ്തുമസ് ആഘോഷിക്കാന്‍ പോയി പറഞ്ഞ സമയത്ത് മടങ്ങി വന്നവരല്ലേ.
ഡാനിയേല്‍ മനസിയുടെ ഉറപ്പില്‍ കോടതി നാട്ടില്‍ പോകാന്‍ വീണ്ടും അനുമതി നല്‍കി.
വോട്ട് ചെത്കഴിഞ്ഞപ്പോള്‍ മട്ടുമാറി.ഇക്കുറി ഇന്ത്യ യിലേക്ക് മടങ്ങില്ല.എങ്ങനെ ഇന്ത്യന്‍ ജനത നെട്ടതിരിക്കും!ഉറപ്പു നല്‍കിയ ഇറ്റാലിയന്‍ സ്ഥാന പതികെതിരെ നടപടി എടുക്കുവാനുള്ള വകുപ്പൊന്നും ഇല്ലപോലും!പിന്നെ എന്തിനാ ഇയാളുടെ ഉറപ്പിന്മേല്‍ നാവികരെ വിട്ടയച്ചത് ?

കൊതരോചിയെ കയ്യിലെ കിട്ടിയില്ല.കയ്യില്‍ കിട്ടിയ രണ്ടു ഇറ്റാലിയന്‍ നാവികരെ പറഞ്ഞു വിടുകയും ചെയ്തിരിക്കുന്നു !ആരുടെ കരങ്ങളാണ് ഇതിനു പിന്നില്‍ ? ഉത്തരം മുന്നില്‍ത്തന്നെ ഉണ്ട്.കഥയുടെ അതിയാ പകുതി ഇവിടെ തീരുന്നു.മണ്ടന്‍ ഇന്ത്യ ക്കാര്‍.ഓ ! അങ്ങനെ പറയാന്‍ വരട്ടെ...കഥയുടെ രണ്ടാം പകുതി കൂടി കാണേണ്ടെ ?!

Wednesday, 20 February 2013

NATIONWIDE STRIKE

ദേശിയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിച്ചു.എന്നാല്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും അന്ദ്രയിലും കാരിയ മായ ചലനങ്ങള്‍ ശ്രിസ്ട്ടിക്കുവാന്‍ കഴിഞ്ഞില്ല.

ബാങ്കിംഗ് മേഘ ലയണ് പൂര്‍ന്ന മയും നിച്ചലമായത്.ഐ ടി മേഘല തടസ്സം കൂടാതെ പ്രവര്‍ത്തിച്ചു .കട കമ്പോളങ്ങള്‍ പൂര്‍ണ്ണ മയും അടഞ്ഞു കിടന്നു. ഏതാണ്ട് നാലായിരം കോടി യുടെ നഷ്ടമാണ് കൊച്ചിയില്‍ മാത്രം പണിമുടക്കുമൂലം ഉണ്ടായിരിക്കുന്നത്.


കൊച്ചി തുരമുഗത് ചരക്കിറക്കല്‍ തടസ്സപെട്ടു.ബസ്‌ുകള്‍ ഒന്നും തന്നെ ഓടിയില്ല.സ്കൂട്ടര്‍ യാത്രക്കാരെ വരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

SPOTTED DEER

തൃപുനിതുര ഹില്‍ പാലസ് മുസിയത്തിലെ പുള്ളിമാനുകള്‍ 

Saturday, 16 February 2013

ANTI-PIRACY

മലയാള സിനിമയുടെ നിലനില്‍പ്പ് വ്യാജ സീഡി കളാല്‍ തകര്‍ന്നപ്പോള്‍ ഒരു ചെറുത്തു നില്പ്പെന്ന നിലയ്ക്കാണ് 2012 ല്‍ ആന്റിപൈരസി സെല്ലിനു രൂപം കൊടുത്തത്. മന്ത്രി ഗണേഷ്‌കുമാര്‍ ഇതിനായി പ്രതേക തല്പരിയം തന്നെ എടുത്ക്കുകയുണ്ടായി.


ഇതോടെ ചതഞ്ഞു കിടന്ന വ്യവസായം ഉണര്‍ന്നു.പൈറസിയുടെ ആദിയാ വേട്ട കമലിന്റെ "സ്വപ്ന സഞ്ചാരി " എന്ന ചിത്രമായിരുന്നു.വിശദ മായ അനെക്ഷണത്തില്‍ ബംഗലുരിലെ HMT തീയ്യേട്ടരില്‍ നിന്നുമാണ് ചിത്രം പകര്‍ത്തി DVD അകിയതെന്നു കണ്ടെതി.തുടര്‍ന്ന് തീയേറ്റര്‍ ഉടമയും,ജവനക്കാരും ഉള്‍പ്പെടെ 12 പേര പോലീസ് അറസ്റ്റ് ചെയ്തു.പിന്നീട് തുടരെ തുടരെറൈഡ് കല്‍ നടത്തി നൂറോളം കേസ് രജിസ്റെര്‍ ചയ്തു.

തീയെട്ടരില്‍ നിന്നും ക്യാമറ/മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുന്നവ പുതിയ സാകേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുമ്പോള്‍ ഷൂട്ട് ചെയ്ത തീയ്യേറ്റര്‍,സമയം ഇവ കണ്ടെത്താന്‍ കഴിയും.ഇത്തരം കേസ് വരുന്ന പക്ഷം തീയ്യേ റ്റര്‍ ഉടമയും ജീവനക്കാരും പ്രതി കളാകും.ഒപ്പം ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ്‌ / ഡൌണ്‍ലോഡ് ചെയെതവരും.

Thursday, 14 February 2013

ഗോശ്രീ-പച്ചാളം റോഡ്‌

പാതി വഴിയില്‍ നിര്‍മ്മാണം നിലച്ച ഗോശ്രീ പച്ചാളം റോഡ്‌

Tuesday, 12 February 2013

കൊതുകുപട യില്‍ കൊച്ചി

കൊച്ചിയില്‍ വന്‍ കൊതുക്പട.ജനത്തിന്റെ വോട്ട് നേടി അധികാരത്തില്‍ വന്നവര്‍ ഉറക്കം നടിചിരിക്കുന്നു.നേരാംവണ്ണം മാലിനിയങ്ങള്‍ നീകം ചെയ്യാത്തതും,കാനകള്‍ യഥാസമയം കോരി വൃതിയക്കാത്തതും കൊതുകള്‍ കൂടാന്‍ ഇടയാക്കുന്നു.

ടാറ്റാപുരം,പച്ചാളം എന്നിവിടങ്ങളില്‍ മല്‍സ്യ വില്പന റോഡ്‌വക്കിലാണ്.കണ്ടിട്ടും കണ്ടില്ലെന്നു നടികുകയാണ് കോര്പറേഷന ആരോഗിയ വകുപ്പുകാര്‍.ഹോട്ടലുകളില്‍ നിന്നും ഹെല്‍ത്ത്‌ഇന്‍സ്പെക്ടര്‍ മാര്‍ നല്ലൊരു തുക മാസാമാസം കൈപ്പറ്റുന്നു.

തെരുവ് നായകളുടെ ശല്ലിയം പറയുകയേ വേണ്ട.എന്തുകൊണ്ടും ജനത്തിനു ശല്യിയക്കരായി മാറിയിരിക്കുകയാണ് ജനപ്രതിനിതികള്‍.

Saturday, 2 February 2013

VISWAROOPAM REAL FACT

വിശ്വരൂപം എന്ന ചിത്രത്തിന് തമിഴ്നാട്ടില്‍ പ്രദര്‍ശനം തടയാന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ക്രമാസമാധാന പ്രശ്നമണ്. എന്നാല്‍ ചിത്രം കണ്ടവര്‍ക് അങ്ങനെ തോന്നുകയുമില്ല. ഇന്ത്യന്‍ മുസ്ലിം മിനെകുരിച്ചല്ല കഥ പോകുന്നത്. പത്രങ്ങളില്‍ നാം വയിച്ചരിഞ്ഞതും ടീവീല്‍ കണ്ടതുമായ താലിബാന്റെ ഭീകരതയ്ക്ക് കമല്‍ ഒരു വണ്‍ ലൈന് ഉണ്ടാക്കി ചലച്ചിത്രം നിര്മിച്ചത് തെറ്റാണോ?

ഒരു സെമിക്ലാസ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് കേരളത്തിലെ തീയേറ്ററില്‍ നിന്നും മാറേണ്ട ചിത്രമായിരുന്നു.എന്നാല്‍ ചിത്രത്തിന് കൊണ്ട് വന്ന വിലക്ക് തീയേറ്ററില്‍ ആളെ കൂട്ടുകയനുണ്ടായത്.കമ്മത്തും,ലോക്പാലും വേണ്ടെന്നു വെച്ച് ജനം കുടുംബത്തോടെ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലേക്ക് ഒഴുകുകയാണ്. പല രംഗഌ ളും കൈയടിച്ചു ആവേശത്തോടെ യാണ് പ്രേഷകര്‍ ആസാദിക്കുന്നത്. ഒപ്പം കമലിന് ജയ് വിളികളും.

സിനിമയിലെ വില്ലന്‍ ഓമര് എന്ന പേര് നല്‍കിയതോ, കൈയില്‍ റിമോട്ട് ബോംബുമായി നിസ്ക്കരിക്കുന്ന ഭീകര വാദികളെ അമേരിക്കന്‍ പട ( ഫ് ബി ഐ ) വെടി വെച്ച് കൊല്ലുന്നതോ? ഇവിടെ കമലിന് പറ്റിയ തെറ്റ് ഏതാണാവോ!

HARTHAL HITS NORMAL LIFE

ഹിന്ദു ഐക്യിയവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എറണാകുളം ജില്ലയില് ജനജീവിതം താരുമാരാക്കി.സോകാരിയ വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തില്‍ ഇറങ്ങിയില്ല.കടകമ്പോളങ്ങള്‍ പലതും അടഞ്ഞുകിടന്നു.ആലുവ ശിവരാത്രി മണപ്പുറം അന്യിയ മതക്കാര്‍ക്ക് പ്രഭാഷണത്തിനായി വിട്ടു കൊടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

Friday, 11 January 2013

MALAYALAM CINEMA 2012

കാസനോവ, സെക്കന്റ്‌ഷോ, ഞാനും എന്റെ ഫാമിലിയും, ഉന്നം, സ്പാനിഷ്‌ മസാല, തെമാടികൂട്ടം, ഡോ സരോജ്കുമാര്‍, കൊച്ചി, ക്രൈംസ്റ്റോറി, ധന്യം, തത്സമയം ഒരു പെണ്‍കുട്ടി, ഓറഞ്ച്, ഐ ഡിയല്കപ്പിള്‍സ്, ഈ അടുത്ത കാലത്ത്, ഓര്‍ഡിനറി, കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍, സൂപ്പര്‍സ്റ്റാര്‍ സതീഷ്‌ പണ്ഡിറ്റ്‌, ഫതെര്സ് ഡേ, പുലിവാ ല് പട്ടണം, കോബ്ര, ട്രാക്ക്, രക്ഷ, 22 ഫീമയില്‍ കോട്ടയം, മയമോഹിനി, എം എല്‍ എ മണി പത്താം ക്ലാസ്സും ഗുസ്തിയും, ജോസെട്ടെന്റെ ഹീറോ, ഗ്രണ്ട്മാസ്റെര്‍, ഡയമണ്ട് നെക്കലസ്, ഗ്രിഹനാഥന്‍, മല്ലുസിങ്ങ്, അരികെ, ഡോ ഇന്നസെന്റ്, മഞ്ചാടിക്കുരു, ലുമിയര്‌ ബ്രദേഴസ്, വീണ്ടും കണ്ണൂര്‍, ഹീറോ, നവാഗതര്‍ക്ക് സ്വാഗതം, തിരുവന്പാടി തബാന്‍, വാധിയര്‍, ബാച്ച് ലര്പാര്‍ട്ടി, സ്പിരിറ്റ്‌, സൈലന്റ് വാലി, കലികാലം, നമുക്കുപാര്‍ക്കാന്‍, ഉസ്താദ് ഹോട്ടല്‍, 66 മദുര ബസ്സ്‌, ഏഴാം സൂര്യന്, ലക്ഷമിവിലാസം രേണുക മകന്‌ രഘുരാമന്‍, തട്ടത്തിന്‍ മറയത്ത്, മുല്ലവള്ളിയും മുദിരിചാറും, പേരിനൊരു മകന്‍, അകാസത്തിന്റെ നിറം, ഇവന്‍മേഘ രൂപന്‍, സിനിമാ കമ്പനി, സൂപ്പര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌, ശ്രീരാമ രാജിയം, ലാസ്റ്റ് ബെഞ്ച്‌, നാഥ ബ്രഹ്മം, നീരന്ജനം, താപ്പാന, നോടി പ്രോഫസ്സര്‍, സിംഹാസനം, മിസ്റ്റര്‍ മരുമകന്‍, ഫ്രൈഡേ ആലപുഴ, ഗജപോക്കിരി, റണ്‍ബേബി റണ്‍, മോളിആന്റി, ഇത്രമാത്രം, ചട്ടക്കാരി, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ഒഴിമുറി, ചീറ്റ, രാസലീല, തൃവാന്റ്രം ലോഡ്ജ്, ഹസ് ബന്സ് ഇന്‍ ഗോവ, പുതിയ തീരങ്ങള്‍, എന്നെന്നും ഓര്‍മയ്ക്കായി, തെരുവ് നക്ഷത്രങ്ങള്‍, ബാങ്കിംഗ് ഹവേര്സ്, മാന്ത്രികന്‍, കര്‍പ്പൂരദീപം, അയാളും ഞാനും തമ്മില്‌, ജവാന്‍ ഓഫ് വെള്ളിമല, പറുദീസ, കാശ്,മൈബോസ്, പ്രഭുവിന്റെ മക്കല്‌, തീവ്രം, 916, കൊച്ചി ടൂ കോടമ്പക്കം, പത്മവ്യൂഹം, ഇടിയറ്റ്, പോപ്പിന്‍സ്,101വെധിങ്ങ്സ്, അര്‍ദ്ധനാരി, എന്തിനും റെഡി, ഫേസ് ടൂ ഫേസ്, ചേട്ടായീസ്, മദിരാശി,ചാപ്റ്റെര്‌സ്, ഹൈഡ് ന് സീക്ക്, ഹിറ്റ്ലിസ്റ്റ്, ബാപ്പൂട്ടിയുടെ നാമത്തില്‍, മാറ്റിനി, ഡാ തടിയ,കര്മയോധ,ഐ ലവ്മീ, ബിസ്നസ് മാന്‍.

Wednesday, 9 January 2013

AYYAPPANKAVU TEMPLE FESTIVAL

എറണാകുളം ശ്രീ അയ്യപ്പന് കാവിലെ മകരവിളക്ക്‌ മഹോത്സവത്തിന് കൊടിയേറി.ബ്രഹ്മശ്രീ പുരുഷോത്തമന്‍ തന്ത്രി കളുടെ കര്മികത്തിലായിരുന്നു കൊടിയേറ്റം.തുടര്‍ന്നു പുഷ്പാഭിഷേകം നടന്നു.