ഒരു മേയരും കുറെ കൌസിലോര്‍ മാരും ചുറ്റുംകൂടി ഇരുന്നാല്‍ ഭരണം ആകില്ല.അതിനു കഴിവുള്ളവര്‍ തന്നെ വേണം.
പോയ ബഡ്ജറ്റില്‍ നഗരസഭ പറഞ്ഞ കരിയങ്ങളില്‍ എത്ര എണ്ണം നടപ്പിലാക്കി എന്ന് ചോദിച്ചാല്‍... ഹ ...ഹ ... തന്നെ ഉത്തരം.പിന്നെയും വന്നു ബജറ്റ്. എന്തിനു ഈ വേഷം കെട്ട് ?
തമ്മനം - പുല്ലെപടി റോഡ്,ഗോശ്രീ - മാമംഗലം റോഡ്,പച്ചാളം ഫ്ലൈ ഓവര്‍ അങ്ങനെ നീളുന്നു കഴിഞ്ഞ ബജറ്റില്‍ നടക്കാതെ പോയ പദ്ധതികള്‍.
ഈ ത്രയും കരിയങ്ങള്‍ കടലാസില്‍ ഉറങ്ങുമ്പോള്‍ നഗരസഭ ബോട്ട് - ബസ് സര്‍വീസ് തുടങ്ങു മെന്നാണ് ഇത്തവണ പറയുന്നത്. കഴിഞ്ഞ ദിവസം കചെരിപടി യില്‍ നില്‍ക്കുമ്പോള്‍ തണുപ്പിച്ച ഇന്നോവ കാറില്‍ മേയര്‍ പായുന്നത് കണ്ടു.പൊരി വെയിലതു ശ്രീകളും കുട്ടികളും അടക്കം എത്ര പേരാണ് അവിടെ ബസ് കാത്തു നിന്നിരുന്നതെന്ന് മേയര്‍ ശ്രദിചോ ആവോ?! കൊട്ടിഘോഷിച്ചു തുറന്ന ഇ ടോഇലെറ്റ് ആര്‍ക്കും വേണ്ടാതെ തോട്ടപ്പുറം കിടക്കുന്നു.ഒരു ബസ് ഷെല്‍റ്റര്‍ പോലും നിര്‍മ്മിച്ച് നല്‍കുവാന്‍ കഴിവില്ലത്തവരാന് ബസ് -ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. കഷ്ടം !