Monday, 31 October 2022
ജയ ജയ ജയ ജയഹേ
*ഒരേ സമയം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ജയ ജയ ജയ ജയഹേ* *യിലെ ജയയും രാജേഷും കേരളത്തിലെ സ്ത്രീ ഹൃദയങ്ങളിലേക്ക്*...
പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം... അവരുടെ മാതാ പിതാക്കളും
കലങ്ങി മറിഞ്ഞ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ ജീവിക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ജയ ജയ ജയ ജയ ഹേ. പെൺമക്കളുള്ള മാതാപിതാക്കളും ഈ സിനിമ കാണാതെ പോകരുത് . കാരണം ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയിലേക്ക് വിരൽ ചൂണ്ടുന്ന സത്യമുള്ള സിനിമയാണിത്. ഇത്രയും ശക്തവും കാലിക പ്രസക്തിയുമുള്ള ആശയ സമ്പന്നമായൊരു കഥാചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
പെൺ മക്കൾ വളർന്നു വലുതായി പ്രായപൂർത്തിയാകുന്നതോടെ പഠിത്തം നിർത്തി അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും യാതൊരു പരിഗണനയും നൽകാതെ വിവാഹം ചെയ്ത് അയക്കുന്ന മാതാപിതാക്കളിൽ പലരും തലയിൽനിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചെന്നാണ് കരുതുന്നത്. വിവാഹിതയായി മുൻ പരിചയമില്ലാത്ത ഒരാളുടെ കൂടെ അയാളുടെ വീട്ടിൽ അവിടെ ഉള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കേണ്ടി വരുന്ന അവസ്ഥയിൽ അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സങ്കടങ്ങളും കേൾക്കാൻ തയ്യാറാകാതെ പോകുന്ന മാതാപിതാക്കളെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അവരുടെ പെൺമക്കളെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്.
ക്ഷമയുടെ നെല്ലിപ്പലകയിൽ കയറി നിൽക്കുന്ന...ഏത് പ്രതികൂലസാഹചര്യ ത്തെയും നേരിടാനൊരുങ്ങുന്ന ന്ന പെൺകരുത്തിനെ ഈ സിനിമയിൽ കാണാം. ഇതേ മനസ്സ് ചിലപ്പോൾ ആത്മഹത്യയെ കുറിച്ചും ചിന്തിച്ചേക്കാം. അങ്ങനെ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത നാടാണ് നമ്മുടേത്. പല കാരണങ്ങളാൽ ഒരുപാട് പെൺകുട്ടികൾ കൊലചെയ്യപ്പെട്ട നാടാണ് നമ്മുടേത്. മകളെ അറിയാൻ ശ്രമിക്കാതെ പോകുന്നിടത്താണ് ഇതുപോലെയുള്ള വലിയ അപകടങ്ങൾ സംഭവിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യ അവകാശ അധികാരങ്ങളുള്ള സ്വാതന്ത്ര്യമുള്ള നാട്ടിൽ ആണിന്റെ മേൽക്കോയ്മ ചോദ്യം ചെയ്യപ്പെടുന്ന സിനിമയാണിത്.
ഗൗരവ പ്രാധാന്യമുള്ളൊരു വിഷയത്തെ ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമ കാണാതെ പോകരുത്.
ദർശന രാജേന്ദ്രൻ
ബേസിൽ ജോസഫ് എന്നിവരാണ്
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൂപ്പർ ഡൂപ്പർ ഫിലിംസ് ചിയേർഴ് സ് എന്റർടെയിൻമെന്റ് സ് എന്നീ ബാനറിൽ നിർമ്മിച്ച സിനിമ വിപിൻ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. ചിത്രം തീയേറ്ററുകളിൽ എത്തിച്ചത് ഐക്കൺ സിനിമാസ് ആണ്.
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പുരുഷനെപ്പോലെയാവാനാണ് എപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. കാരണം അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വിജയിച്ചു എന്ന തോന്നലുണ്ടാവുന്നത് പുരുഷനെപ്പോലെയാവുമ്പോഴാണ്. പക്ഷേ നമ്മുടെ ജീവിതം ശോഭനമാവണമെങ്കില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടാവണമെന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നതെന്ന് ആദ്യ പ്രദർശനം കണ്ടിറങ്ങിയ എസ് എൻ ഡി പി യോഗം വനിതാ സംഘം പ്രസിഡന്റ് ഗീത സന്തോഷ് ഐ നെറ്റിനോട് പ്രതികരിച്ചു.
ജയ ജയ ജയ ഹേയിലെ അഭിനേതാക്കൾ അതിശയകരമായ പ്രകടനങ്ങളുമായി എത്തിയിരിക്കുന്നു, കഥാപാത്രങ്ങളെ എളുപ്പത്തിൽ ആപേക്ഷികമാക്കുന്നു. അവസാനം അൽപ്പം തിരക്കുള്ളതായി തോന്നുമെങ്കിലും, സിനിമ കാഴ്ചക്കാർക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ നല്ല ഒരു ചോദ്യം എടുത്തിടുന്നു, കുടുംബജീവിതത്തിൽ ഒരു സ്ത്രീക്കു വേണ്ട മൂന്നു കാര്യങ്ങളെന്തൊക്കെയാണെന്ന ചോദ്യമാണ് ചിത്രത്തിനൊടുവിൽ.
*അഞ്ജു അഷ്‌റഫ്*
Rating : 4/5 #🎥 മൂവി റിവ്യൂ #🎬 ജയ ജയ ജയ ജയ ഹേ
https://sharechat.com/post/rROVnDw?d=n&referrer=whatsappShare
ഷെയർചാറ്റ് ഇൻസ്റ്റാൾ ചെയ്യൂ, 💵 1 ലക്ഷം രൂപ വരെ നേടൂ https://b.sharechat.com/qb3rvzIfBT
Saturday, 15 October 2022
കേരളത്തെ നടുക്കിയ മനുഷ്യബലിയിൽ പ്രതികരിച് വനിതാ സംഘം*
**കേരളത്തെ നടുക്കിയ മനുഷ്യബലിയിൽ പ്രതികരിച് വനിതാ സംഘം*
അന്ധവിശ്വാസം മനുഷ്യനെ എത്രത്തോളം നീചനും മനസ്സാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇലന്തൂരിലെ ഇരട്ടക്കൊല.
പണത്തിനും ഐശ്വര്യലബ്ധിക്കായും മനുഷ്യരെ മനുഷ്യർ കൊല്ലുന്ന പ്രാചീനകാലത്തെ ദുരാചാരം ഈ ആധുനികയുഗത്തിൽ നമ്മുടെ നാട്ടിൽ നടന്നിരിക്കുന്നത് ലജ്ജകാരമാണ്.
അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലാണ് ഗുരു ഏര്‍പ്പെട്ടത്. കെട്ടുകല്യാണ സമ്പ്രദായം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, മൃഗബലി തുടങ്ങിയവ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലൂടെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ധൂര്‍ത്തിലും പെട്ട് ഉഴന്നിരുന്ന മനുഷ്യരെ മോചിപ്പിക്കുകയായിരുന്നു ഗുരു.
സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവാണ് കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചത്.
അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണെ ണ്ട താണെന്ന് അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം വനിത സംഘം പ്രസിഡന്റ് ഗീത സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
അന്ധവിശ്വാസം മനുഷ്യനെ എത്രത്തോളം നീചനും മനസ്സാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇലന്തൂരിലെ ഇരട്ടക്കൊല.
പണത്തിനും ഐശ്വര്യലബ്ധിക്കായും മനുഷ്യരെ മനുഷ്യർ കൊല്ലുന്ന പ്രാചീനകാലത്തെ ദുരാചാരം ഈ ആധുനികയുഗത്തിൽ നമ്മുടെ നാട്ടിൽ നടന്നിരിക്കുന്നത് ലജ്ജകാരമാണ്.
അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലാണ് ഗുരു ഏര്‍പ്പെട്ടത്. കെട്ടുകല്യാണ സമ്പ്രദായം, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, മൃഗബലി തുടങ്ങിയവ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലൂടെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ധൂര്‍ത്തിലും പെട്ട് ഉഴന്നിരുന്ന മനുഷ്യരെ മോചിപ്പിക്കുകയായിരുന്നു ഗുരു.
സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവാണ് കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചത്.
അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണെ ണ്ട താണെന്ന് അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം വനിത സംഘം പ്രസിഡന്റ് ഗീത സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
Saturday, 1 October 2022
ഓൾഡ് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു
*ഓൾഡ് റെയിൽവെ സ്റ്റേഷൻ ശുചീകരിച്ചു*
എന്റെ തറവാട് മുറ്റത്ത് നിന്നും നോക്കുമ്പോൾ കരിപ്പുക തുപ്പി ചൂളം വിളിച്ചുകൊണ്ടു ഫ്ലാറ്റ് ഫോമിലേക്ക് വരുന്ന ട്രെയിനുകൾ. ആ വരവ് കണ്ട് ഞങ്ങളൊക്കെ തുള്ളിച്ചടും.
പ്രൗഡിയോടെ തല ഉയര്‍ത്തി നിന്ന എറണാകുളത്തെ ആദ്യ റയില്‍വേ സ്റ്റേഷന്‍ ഇന്ന് ശവപ്പറമ്പായിമാറി എങ്കിൽ ആരാണ് ഉത്തരവാദി?
ചരിത്രത്തോട് അധികൃതർ കാണിച്ച അവഗണനയുടെ നേർസാക്ഷ്യം കൂടിയാണ് തകർന്ന് തരിപ്പണമായ ഈ പൈതൃക കേന്ദ്രം.
സ്വാമി വിവേകാനന്ദന്‍റെയും രവീന്ദ്ര നാഥ് ടാഗൂറിന്‍റെയും ഓര്‍മകള്‍ ഉറങ്ങുന്ന, വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയുടെ സ്വന്തം ഓൾഡ് റെയിൽവേ സ്റ്റേഷൻ.
സൗത്ത് 'റെയില്‍വേ സ്റ്റേഷന്റെയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍റെയും നവീകരണം ആണ് ആദ്യ ഈ റെയിൽവേ സ്റ്റേഷന്‍റെ നാശത്തിനു വഴിയോരുക്കിയത്.
ഓൾഡ് റെയിൽവേ സ്റ്റേഷൻ ഹെറിറ്റേജ് സ്റ്റേഷനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്തുണ്ട്. നാല് വർഷം മുമ്പ് റെയിൽവേ ഈ ആവശ്യം അംഗീകരിക്കുകയും പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്‌തിരുന്നു.
ഇന്ന് ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് ബന്ധപ്പെട്ട് നടന്ന *ഗാന്ദീയം 2022* പരിപാടിയിൽ പങ്കെടുക്കാവനായിട്ടാണ് ഇന്ന് ഒരിക്കൽ കൂടി ഇവിടം സന്ദർശിച്ചത്.
ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ ഓൾഡ് റെയിൽവേ സ്റ്റേഷനും പരിസരവും മഹാരാജാസ് കോളേജിലെ എൻ സി സി വിദ്യാർത്ഥികളും മുതിർന്ന പൗരൻമാരും ചേർന്ന് ശുചീകരിച്ചു.
റെയിൽവേ ഏരിയ മാനേജർ പരിമളൻ ഉദ്ഘാടനം നിർവഹിച്ചു. ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനറൽ കൺവീനർ കെ പി ഹരിഹര കുമാർ, പ്രസിഡന്റ് എം ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇ ആർ ജി എന്ന സ്റ്റേഷൻ കോഡിൽ അറിയപ്പെടുന്ന എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പൈതൃകം നിലനിർത്തി സംരക്ഷിക്കുവാൻ 500 കോടിയുടെ വികസന പദ്ധതിയായിരുന്നു റെയിൽവേ ലക്ഷ്യമിട്ടത്. ആദ്യഘട്ടമായി അനുവദിച്ച ഒന്നര കോടി രൂപ വിനിയോഗിച്ച് ട്രാക്കുകൾ നവീകരിച്ചുവെങ്കിലും പിനീട് പണികൾ നിലക്കുകയായിരുന്നു.
Subscribe to:
Posts (Atom)