Thursday, 10 December 2015

അടി കപ്യാരെ കൂട്ടമണി

ഫ്രൈഡേ ഫിലിം കമ്പനിയുടെ ബാനറില്‍ വിജൈബാബുവും സാന്ദ്രതോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'അടി കപ്യാരെ കൂട്ടമണി' 25നു പ്രദര്‍ശനം ആരംഭിക്കും.

നവാഗതനായ ജോണ്‍ വര്‍ഗഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുഴുനീള കോമഡി ചിത്രമാണ്‌.ഒരു ബോയ്സ് ഹോസ്റ്റലില്‍ ചെറുപ്പക്കാരിയായ യുവതി വന്ന് കയറിയതിനെത്തുടര്‍ന്ന് നാല് ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന പൊല്ലാപ്പ് കളാണ് ചിത്രത്തിനാധാരം.ധ്യാന്‍ശ്രീനിവാസന്‍,അജുവര്‍ഗഗസ്,നമിതപ്രമോദ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.


കുരുക്ക് മുറുകുന്നു

നാഷണല്‍ ഹെറാള്‍ട് പത്രത്തിന്റെ രണ്ടായിരം കോടി ആസ്തി തട്ടിയ കേസില്‍ സോണിയക്കും രാഹുലിനും നിയമത്തിന്റെ കുരുക്ക് മുറുകുന്നു.ഒപ്പം മരുമകന്‍ വാധ്രയും പരിബ്രമത്തിലാണ്.

പാര്‍ലമെന്‍ട് നടപടികള്‍ തടസ്സപ്പെടുത്തി കോടതിയെ സമ്മര്‍ദത്തില്‍ കൊണ്ടുവരാന്‍ കോണ്ഗ്രസ് അടവുകള്‍ തുടങ്ങി.താന്‍ ഇന്ദിരാഗാന്ധി യുടെ മരുമകള്‍ ആണെന്ന സോണിയയുടെ പ്രസ്താവന ഇന്ത്യ ക്കാരെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്ത ഒന്നാണ്.മരുമള്‍ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥ ബാധകമകില്ലെനുണ്ടോ? ബി ജെ പിയാണ് കേസ് കൊണ്ട് വന്നതെന്ന രാഹുലിന്റെ പറച്ചില്‍ തെളിവില്ലതതാണ്.

Wednesday, 9 December 2015

Eetti

'ഈട്ടി' തമിഴ് അക്ഷന്‍ ചിത്രം.രവിഅരസു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അതര്‍വയും ശ്രീദിവ്യയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മാതൃഭൂമിക്കും മനോരമക്കും വിട..

മാതൃഭൂമിയും മനോരമയും ബഹിഷ്ക്കരിക്കുന്നു 

കൊല്ലം : എസ് ന്‍ ഡി പി യുടെ ആഹ്വാനത്തെതുടര്‍ന്ന് മാതൃഭൂമിയും മലയാള മനോരമ പത്രവും ശ്രീനാരായണീയ കുടുംബങ്ങള്‍ നിറുത്തലാക്കിതുടങ്ങി.

ദേവസ്വംമന്ത്രി പറഞ്ഞത് കല്ലുവെച്ച നുണ

ദേവസ്വം ബോര്‍ഡിന്റെ പണം മറ്റ് അവശ്യഘല്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി.ദേവസ്വംബോര്‍ഡു കള്‍ക്ക് അങ്ങ്ഹോട്ട് പണം നല്‍കുകയാണെന്നും മന്ത്രി! ഇത് നിങ്ങളോ ഞാനോ വിശ്വസിക്കുമോ ? ഇല്ലേ ..ഇല്ല.

  • കേണല്‍ മന്റ്രോ ലാഭം നോക്കി തന്നെയാണ് അമ്പലങ്ങളുടെ ഭരണം സര്‍ക്കാരിന് കീഴില്‍ ആക്കിയത് അല്ലാതെ അമ്പലം നന്നാക്കുവാനോ ഹിന്ദുവിനെ സഹായിക്കണോ അല്ല.ആറ്റുകാല്‍പൊങ്കാലക്ക് റോഡ്‌ നന്നാക്കി എന്ന് പറയുന്ന മന്ത്രി എന്തോ മറ്റു മതക്കാര്‍ക്ക് നല്‍കുന്ന ആനുലിയങ്ങളെ ക്കുറിച്ച് വാചാലനാകുന്നു.

Friday, 27 November 2015

TOLL FREE NUMBER SABARIMALA

പമ്പ യിലോ സന്നിധാന ത്തെയോ ഹോട്ടലുകളിൽ അമിതവില ഈടാക്കിയാലോ,അയ്യപ്പൻമ്മാരോട് അപമര്യാദയായി പെരുമാറിയാലോ 1800 425 1606 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.എല്ലാ ഭാഷകളിലും പരാതി സ്വീകരിക്കും.

HIGH RATE OF COLIFORM BACTERIA IN UPSTREAM SIDE OF PAMBA

പമ്പയിൽ കോളിഫോം ബാക്ടിരിയ വർദ്ധിക്കാൻ കാരണം എന്ത് എന്ന ചോദിയ ത്തിന് അധികാരികൾക്ക് വ്യക്തമായ മറുപടി ഇല്ല.

ഹൈ പവർ കമ്മിറ്റി ബാക്ടിരിയ കളുടെ വർദ്ധനവ്‌ തടയാൻ നടപടി കൈകൊള്ളണം എന്ന് കാണിച്ച്‌ ദേവസം ബോർഡിന് നൽകിയ കത്തിന് മേൽ ദേവസം ബോർഡ്‌ ഇനിയും നടപടികൾ കൈകൊണ്ടിട്ടില്ല.ജീവനക്കാരുടെ എണ്ണം കുറവാണ് എന്ന കാരണമാണ് പറയുന്നത്.എന്നാൽ ഈ കുറവ് എന്ത് കൊണ്ട് നികത്തിയില്ല എന്ന ചോദ്യത്തിന്‌ മറുപടി ഇല്ല.

കോടതിയെ തെറ്റിധരിപ്പിക്കാൻ ദേവസം ബോർഡും മലിനീകരണ ബോർഡും ഒത്തുകളിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.മാലിന്യ സംസ്കരണ പ്ലാന്റ് കരാറിന് എടുത്ത ആൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്കി കഴിഞ്ഞു .