Sunday, 6 June 2021
ഡേ ആചരിച്ചു
വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡ്രൈ ഡേ ആചരണം നടന്നു. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ കൂടുതല് പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനായിരുന്നു നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി നിദ്ദേശിച്ചിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Saturday, 5 June 2021
യു ജി സി അംഗീകാരം ലഭിച്ചില്ല : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഈ വർഷവും ഉണ്ടാവില്ല
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാതൊരു മുന്നോരുക്കവും കൂടാതെയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ആരംഭിച്ചത്. ഗുരുദേവന്റെ നാമത്തിൽ തുടങ്ങിയ സർവ്വലകലാശാലക്ക് നിലവിൽ യുജിസി അംഗീകാരം പോലും ഇല്ല. നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോഴ്‌സുകൾ നടത്താനുള്ള യുജിസിയുടെ അംഗീകാരം സർവകലാ ശാലക്ക് ലഭിക്കാത്തതിനാൽ തന്നെ കോഴ്സ്സുകൾ ഈ വർഷവും ആരംഭിക്കുവാനാകില്ല.
അങ്കണ തുളസി പദ്ധതിക്ക് തുടക്കമായി
അങ്കണതുളസി പദ്ധതിക്ക് ഇന്ന് ബാലഗോകുലം തുടക്കം കുറിച്ചു.
വീടുകളിൽ തുളസി നട്ടു വളർത്തുക, തുളസിയുടെ മഹത്മ്യത്തെയും ഔഷധഗുണങ്ങളും പ്രചരിപ്പിക്കുകയും ഒപ്പം തുളസി വന്ദനം നിത്യജീവിതത്തിന്റെ ഭാഗമാക്കുക, സ്വന്തം വീട്ടു മുറ്റത്തെ തുളസി കൊണ്ട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണന് മാല കെട്ടി ചാർത്തുക ഇവയാണ് അങ്കണതുളസി പദ്ധതിയിലൂടെ ബാലഗോകുലം ലക്ഷ്യമിടുന്നത്.
Friday, 4 June 2021
വൃക്ഷതൈകൾ വിതരണം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അയ്യപ്പൻകാവിൽ വെച്ച് നടന്ന വൃക്ഷതൈ വിതരണം മുൻ കൗൺസിലർ പി എൻ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ മിനി ദിലീപ്, സി ജി പ്രമോദ് എന്നിവർ സംസാരിച്ചു. പേര, പ്ലാവ്, നെല്ലി, നാരകം, ഞാവൽ തുടങ്ങി അഞ്ചോളം വൃക്ഷങ്ങളുടെ തൈകൾ വിതരണം ചെയ്തു. വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡ്രൈഡേ
ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കുകയാണ്. എല്ലാവരും തന്നെ അവരവരുടെ വീടും പരിസരവും ശുചീകരിക്കുക
ഡെങ്കിപനിക്ക് പ്രതിരോധ മാർഗങ്ങൾ ഇല്ല. കൊതുക് കടി ഏൽക്കാതിരിക്കുന്നതാണ് ഏക പ്രതിരോധ മാർഗം
അഡ്വ എ ആർ പ്രകാശം ഓർമ്മയായിട്ട് 25 വർഷം
അഡ്വ എ ആർ പ്രകാശം ഓർമയായിട്ട് 25 വർഷം
രാഷ്ട്രീയപ്രവര്‍ത്തകനെന്നതിനൊപ്പം എഴുത്തുകാരനും കൂടിയായിരുന്നു അഡ്വക്കേറ്റ് എ ആർ പ്രകാശം. മലയാളത്തിലും ഇംഗ്ളീഷിലുമായി നിരവധി ലേഖനങ്ങളും പ്രകാശത്തിന്റെതായിട്ടുണ്ട്.
രണ്ട് തവണ കൊച്ചി നഗരസഭ കൗൺ സിലർ ആയി ഡിവിഷൻ 42 നെ ( ഇന്നത്തെ ഡിവിഷൻ 68 ) പ്രതിനിധികരിച്ച് ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്‍റെ ഭാവ ഭേദങ്ങള്‍ പ്രകാശത്തിൽ പ്രകടമായിരുന്നില്ല.
ആദ്യമായി ഈ ഡിവിഷനിൽ വേപ്പർ ലാമ്പുകൾ മിഴി തുറന്നത് പ്രകാശത്തിന്റെ കാലത്തായിരുന്നു. ജനങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു കൗൺസിലറെ പിനീട് ഈ ഡിവിഷനിൽ ലഭിച്ചതുമില്ല.
രാഷ്ട്രീയത്തിലും പൊതു സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. അവസാന നിമിഷംവരെ എഴുത്തും പ്രസംഗങ്ങളും രാഷ്ട്രീയ പ്രവർത്തനവുമായി അദ്ദേഹം സജീവമായിരുന്നു.
കൗൺസിലർ ആയിരുന്ന കാലയളവിൽ ഒട്ടേറെ മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ അദ്ദേഹത്തിന് പ്രേരണയായതും ഈ പ്രതിഭാശേഷിതന്നെ. കോൺഗ്രസ്സിന്റെ കുത്തക ഡിവിഷൻ എന്ന് വിശേഷിപ്പിക്കാവുന്ന ഡിവിഷൻ 68 ( 42 ) ഇടതുപക്ഷത്തിന് പിടിച്ചെടുക്കാൻ കഴിഞ്ഞതും എ ആർ പ്രകാശനിലൂടെ ആയിരുന്നു. ഇടത് പക്ഷ പ്രസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
കേരളം കടക്കെ ണിയിലേക്കോ..?
കേരളം നീങ്ങുന്നത് വൻ കടകെണിയിലേക്ക് എന്ന സൂചനയാണ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലൂടെ മനസ്സിലാക്കുവാനാക്കുക. കഴിഞ്ഞ വർഷം 15201.47 കോടിയായിരുന്നു റവന്യു കമ്മിയെങ്കിൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം 16910.12 കോടി രൂപയാണ്.
170000 കോടി രൂപയായിരുന്നു പിണറായി അധികാരത്തിരുമ്പോൾ കേരളത്തിന്റെ കടം.ലോട്ടറിയും മദ്യവും വിറ്റാണ് സർക്കാർ പിടിച്ചു നിന്നിട്ടുള്ളത്. മറ്റ് നികുതി വരുമാനങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കേരളം നികുതിയേതര മാർഗങ്ങളെ കുറിച്ച് ചിന്തിചിട്ടുമില്ല.
Subscribe to:
Posts (Atom)





