Tuesday, 8 June 2021

കിടപ്പ് രോഗികൾക്ക് വാക്സിൻ ; വിവര ശേഖരണം ആരംഭിക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഡിസ്പ്പാൽ വാക്സിൻ പദ്ധതി പ്രകാരം 18 നും 45 നും ഇടയിൽ പ്രായം ഉള്ള കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ,തെരുവിൽ അലഞ്ഞു നടക്കുന്നവർ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രതേക വാക്സിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി വിവര ശേഖരണം ആരംഭിച്ചിരുന്നു. വാക്സിൽ സ്വീകരിക്കുന്നതിലേക്കായി ഡോക്ടർ സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ നമ്പർ ബന്ധപെടാനുള്ള ഫോൺ നമ്പർ സഹിതം അതാത് ഡിവിഷൻ കൗൺസിലർ മാരെ ബന്ധപെടുക.

Monday, 7 June 2021

രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ക്യാമ്പ്

കോവിഷീൽഡ് രണ്ടാം വാക്സിനായി ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസം പിന്നിട്ടവർക്കായി രണ്ടാം ഡോസ് എടുക്കുന്നവർക്ക് പ്രതേക ക്യാമ്പ് തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

പദ്ധതികളുടെ പട്ടിക സമർപ്പിക്കാതെ കൊച്ചി നഗരസഭ

എറണാകുളം ജില്ലയിലെ 112 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 97 എണ്ണം കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയിൽ (ഡിപിസി) അനുമതി നേടിയപ്പോൾ, കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ കുറച്ചുപേർ ഇതുവരെ പദ്ധതി പട്ടികകൾ കൗൺസിലിന് സമർപ്പിച്ചിട്ടില്ല. . കൗൺസിലിന്റെ അനുമതി ലഭിക്കുന്നതിലെ കാലതാമസം പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി കോർപ്പറേഷന് 45 കോടി രൂപ ലഭിച്ചു. 8.5 കോടി രൂപ മുടക്കി ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് പാർപ്പിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ പുനർനിർമ്മാണം കാലതാമസമില്ലാതെ ആരംഭിക്കേണ്ട പ്രധാന പദ്ധതികളിലൊന്നാണ്. നിലവിലുള്ള പ്ലാന്റ് എപ്പോൾ വേണമെങ്കിലും തകർന്നേക്കാം, മഴ ഇക്കാര്യത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മറ്റൊരു പദ്ധതി.

സംസ്ഥാനത്ത് ലോക്ക് ഡൌൺ നീട്ടി

സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ നീട്ടി. ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്.

Sunday, 6 June 2021

ഫ്ലെവിന്റെ ജീവന് വേണ്ടി കൈകോർക്കാം

സഹായം തേടുന്നു ചേർത്തല കൊടംതുരുത്ത് പഞ്ചായത്തിൽ ഒന്നാം വേലിക്കെട്ടും തറ വീട്ടിൽ പോളിന്റെ മകൻ ഫ്ലെവിൻ പോൾ ( 34 ) ഇരുവൃക്ക കളും തകരാറിൽ ആയതിനെ തുടുർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഡയാലിസിസിന് വിധേയനായിരിക്കുകയാണ്. കിഡ്നി മാറ്റി വെക്കുന്നതിലൂടെ മാത്രമേ ഫ്ലെവിന് ജീവൻ നിലനിർത്താൻ കഴിയുകയുളൂ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫ്ലെവിന്റെ കുടുംബത്തിന് ചികിത്സക്കായി വരുന്ന ഭാരിച്ച ചിലവ് താങ്ങാൻ കഴിയുന്നതല്ല. ആയതിനാൽ ഫ്ലെവിന്റെ ചികിത്സക്കായി നല്ലവരായ എല്ലാവരിൽ നിന്നും സാമ്പത്തിക സഹായം തേടുന്നു. എറണാകുളം ക്യു സിനിമ ( ഗോൾഡ് സൂക്ക് ) യിലെ ജീവനക്കാരനാണ് ഫ്ലെവിൻ. ഫ്ലെവിൻ പോൾ AC No 20198485692 IFSC Code : SBIN 000 8639 G Pay : 9496767724

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു. അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കഴിയും വിധം ഒരു കൈത്താങ്ങു നൽകുക , പ്രാദേശിക മായും ചെറുകിടമായും. ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് അയ്യപ്പൻകാവ് എസ് എൻ ഡി പി ശാഖയുടെ കീഴിൽ ഉള്ള കുമാരനാശാൻ കുടുംബ യൂണിറ്റിലെ ഒരു കൂട്ടം ആളുകൾ ഗുരുദേവ വചനങ്ങളിലും, പ്രഭാഷണങ്ങളിലും അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് കടന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുകയായിരുന്നു. ഈ ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു. ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഏരിയയിൽ സജീവമാണ്.

കോവിഡ് 19 മാർഗ നിർദേശങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ

COVID-19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ദുബായ് എക്കണോമി ഒരു വ്യാപാരം അവസാനിപ്പിക്കുകയും മറ്റ് 74 വ്യാപാര സ്ഥാപനങ്ങക്ക് പിഴ ചുമത്തുകയും ചെയ്തു. പരിശോധനയിൽ മൂന്ന് ബിസിനസ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, മുൻകരുതൽ നടപടികളെ തുടർന്ന് 1,298 എണ്ണം കണ്ടെത്തി, അതിൽ മാസ്കുകളും സാമൂഹിക അകലവും ഉൾപ്പെടുന്നു.