Saturday, 12 June 2021

ബാലജനയോഗം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു

എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബ യൂണിറ്റ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ കീഴിലെ ബാലജനയോഗം വിദ്ധാർഥികൾക്കായി സൗജന്യ മായി നോട്ട് ബുക്കുകൾഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകുന്നു.

Thursday, 10 June 2021

ഐഷ സുൽത്താന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

സിനിമ സംവിധായിക ഐഷ സുൽത്താന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. വിവിധ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തി കവരത്തി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

Wednesday, 9 June 2021

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമായിട്ട് ഒരുവർഷം തികയുന്നു. 2020 ജൂൺ 10 ന് അന്നത്തെ ഡിവിഷൻ കൗൺസിലർ ദീപക് ജോയ് തെളിയിച്ച തിരിനാളത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങു നൽകുക, പ്രാദേശികമായും ചെറുകിടമായും ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ശ്രീനാരായണ ഗുരുദേവ വചനങ്ങളിൽ അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനെകുറിച്ച് രതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുന്നത്. ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജ്വസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു. ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം സജീവമാണെന്നതിൽ ഇതിന്റെ ഭരണ ചക്രം തിരിക്കുന്നവർക്ക് അഭിമാനിക്കാം. കോവിഡ് പോസ്റ്റിറ്റീവ് ആയവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സഹായം. ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ മരുന്ന്, ക്വാറന്റലിൽ കഴിയേണ്ടി വന്നവർക്ക് ജാതി മത വ്യത്യാസം ഇല്ലാതെ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. മരുന്നിന് പണമില്ലാതെ വിഷമിക്കുന്നവർ അപേക്ഷയുമായി സൊസൈറ്റിയെ സമീപിക്കാറുണ്ട്. അപേക്ഷ ലഭിച്ചാൽ ഭരണസമിതി പരിശോധിക്കും. നിർധനരും ആൺമക്കളില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രഥമ പരിഗണന നൽകും. വലിയ തുകകൾ വേണ്ടിവരുന്ന മരുന്നുകൾക്കൊരു വിഹിതം സൊസൈറ്റി ഭരണസമിതി അംഗങ്ങളും വഹിക്കുന്നു. അർഹതയുള്ള ഒരാളെ പോലും വെറുതെ മടക്കി അയയ്ക്കാറില്ല. മനസ്സറിഞ്ഞു ചിലർ നൽകുന്ന ഓരോ നാണയത്തുട്ടിനും, നന്മയുടെ തിളക്കമുണ്ട്. സേവന-ജീവകാരുണ്യ പ്രവർത്തനമേഖല രണ്ടാം വർഷത്തിൽ കൂടുതൽ വിശാലമാക്കുകയാണ്. സഹായം തേടി സൊസൈറ്റിയുടെ മുറ്റത്തേക്ക് കടന്നുവരുന്നവരുടെ മുന്നിൽ ഈ വാതിൽ എന്നും തുറന്നിരിക്കും.

Tuesday, 8 June 2021

കിടപ്പ് രോഗികൾക്ക് വാക്സിൻ ; വിവര ശേഖരണം ആരംഭിക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഡിസ്പ്പാൽ വാക്സിൻ പദ്ധതി പ്രകാരം 18 നും 45 നും ഇടയിൽ പ്രായം ഉള്ള കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ,തെരുവിൽ അലഞ്ഞു നടക്കുന്നവർ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രതേക വാക്സിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി വിവര ശേഖരണം ആരംഭിച്ചിരുന്നു. വാക്സിൽ സ്വീകരിക്കുന്നതിലേക്കായി ഡോക്ടർ സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ നമ്പർ ബന്ധപെടാനുള്ള ഫോൺ നമ്പർ സഹിതം അതാത് ഡിവിഷൻ കൗൺസിലർ മാരെ ബന്ധപെടുക.

Monday, 7 June 2021

രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ക്യാമ്പ്

കോവിഷീൽഡ് രണ്ടാം വാക്സിനായി ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസം പിന്നിട്ടവർക്കായി രണ്ടാം ഡോസ് എടുക്കുന്നവർക്ക് പ്രതേക ക്യാമ്പ് തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

പദ്ധതികളുടെ പട്ടിക സമർപ്പിക്കാതെ കൊച്ചി നഗരസഭ

എറണാകുളം ജില്ലയിലെ 112 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 97 എണ്ണം കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയിൽ (ഡിപിസി) അനുമതി നേടിയപ്പോൾ, കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ കുറച്ചുപേർ ഇതുവരെ പദ്ധതി പട്ടികകൾ കൗൺസിലിന് സമർപ്പിച്ചിട്ടില്ല. . കൗൺസിലിന്റെ അനുമതി ലഭിക്കുന്നതിലെ കാലതാമസം പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി കോർപ്പറേഷന് 45 കോടി രൂപ ലഭിച്ചു. 8.5 കോടി രൂപ മുടക്കി ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് പാർപ്പിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ പുനർനിർമ്മാണം കാലതാമസമില്ലാതെ ആരംഭിക്കേണ്ട പ്രധാന പദ്ധതികളിലൊന്നാണ്. നിലവിലുള്ള പ്ലാന്റ് എപ്പോൾ വേണമെങ്കിലും തകർന്നേക്കാം, മഴ ഇക്കാര്യത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മറ്റൊരു പദ്ധതി.

സംസ്ഥാനത്ത് ലോക്ക് ഡൌൺ നീട്ടി

സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ നീട്ടി. ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്.