Saturday, 10 September 2022
ഗുരുദേവ ജയന്തി ആഘോഷിച്ചു
സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടന്നത്.
എറണാകുളം അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ ചതയ ദിനാഘോഷം ശാഖ പ്രസിഡന്റ് സി ആർ രതീഷ് ബാബു പതാക ഉയർത്തി യതോടെ ആരംഭിച്ചു. എസ്.എൻ.ഡി.പി അയ്യപ്പൻകാവ് ശാഖ വൈസ് പ്രസിഡന്റ് സി ആർ ഗോപി, ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ കമ്മിറ്റി അംഗങ്ങളും, എസ് എൻ ഡി പി അയ്യപ്പൻകാവ് വനിതാ സംഘം ഭാരവാഹികളും,ശ്രീനാരായണ ധർമ സമാജം പ്രസിഡന്റ് സി എം ശോഭനൻ അസി സെക്രട്ടറി എ പി രഘു നന്ദൻ, ശ്രീനാരായണ ക്ലബ് കൊച്ചി സിറ്റി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വൈകീട്ട് നടന്ന ഘോഷ യാത്രയിൽ നൂറോളം പേര് പങ്കാളികളായി.
ശ്രീശങ്കരാനന്ദശ്രമത്തിൽ വെച്ച് നടന്ന പൊതുസമ്മേളനം എസ് എൻ ഡി പി യോഗം ശാഖ പ്രസിഡന്റ് സി ആർ രതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗുരുധർമ പ്രചാരണ സഭ മുൻ രജിസ്റ്റാർ എം വി മനോഹരൻ പ്രഭാഷണം നടത്തി. എസ് എൻ ഡി പി യോഗം പച്ചാളം ശാഖ സെക്രട്ടറി ഡോ. ബോസ് ആശംസ നേർന്ന് സംസാരിച്ചു. എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് വനിത സംഘം പ്രസിഡന്റ് ഗീത സന്തോഷ് കൃതജ്ഞതയും പറഞ്ഞു.
Tuesday, 16 August 2022
SNDP യോഗം പതാക ദിനം
ഗുരുദേവ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ചിങ്ങം ഒന്നിന് കേരളം എമ്പാടും ഗുരുദേവമാസാചരണം നടത്തുന്നതിന്റെ ഭാഗമായി അയ്യപ്പൻകാവ് എസ്. എൻ. ഡി. പി യോഗം 1403 ശാഖാ ഓഫീസിൽ ശാഖ പ്രസിഡന്റ് സി ആർ രതീഷ് ബാബുവും, ശാഖ അതിർത്തി യായ എസ് ആർ എം റോഡിൽ ശാഖ വൈസ് പ്രസിഡന്റ് സി ആർ ഗോപിയും പതാക ഉയർത്തി. ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി അംഗം എ എച് ജയറാം, ശാഖ ഭാരവാഹികളായ ബേബി രമേശ്, ജയദേവ് എം എസ്, വനിതാ സംഘം പ്രസിഡന്റ് ഗീത സന്തോഷ്, സെക്രട്ടറി മീര ബാബു എന്നിവർ സന്നിഹിതരായി.
ഇതോടൊപ്പം വി ശ്വാസികളുടെ ഭവനങ്ങളിലും പീതപതാക ഉയർത്തി പതാക ദിനം ആചരിച്ചു. പുതു വർഷത്തിന്റെ ആരംഭ ദിവസമാണ് പതാക ദിനമായി ആചരിച്ച് പോരുന്നത്.കേരളത്തിൽ പുതു യുഗത്തിന് ഗുരുദേവൻ തുടക്കം കുറിച്ചു എന്ന വിശ്വാസവുംഈ ദിനം തിരഞ്ഞെക്കുന്നതിന് കാരണമായിട്ടുണ്ട്.
നരന് നരൻ അശുദ്ധമായ കാലത്ത്നിന്നും പുതുയുഗത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് ഗുരുദേവൻ വിഭാവനചെയ്ത സാർവ്വലൗകിക ചിന്താഗതികൾ സമൂഹത്തിൽ കൂടുതൽ ശോഭ പരത്തേണ്ട കാലംകൂടിയാണിത്
Thursday, 14 July 2022
Sunday, 12 June 2022
Saturday, 21 May 2022
കലാപരിപാടികൾ
കൊച്ചി : അയ്യപ്പൻകാവ് എസ് എൻ ഡി പി ശാഖയുടെ
ആഭിമുഖ്യത്തില്‍ എറണാകുളം അയ്യപ്പൻകോവിൽ പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. ജൂൺ 8 ന് വൈകീട്ട് ആണ് പരിപാടി. പരിപാടിയില്‍ പങ്കെടുക്കുവാൻ താല്പര്യം ഉള്ള കുട്ടികൾ
കോഡിനേറ്റർ മ്മാരായ പ്രേമൻ അരവിന്ദ്, എം ആർ മീവ എന്നിവരുമായി ബന്ധപെടുക
മൊബൈൽ : 9388963646
Sunday, 15 May 2022
Sunday, 8 May 2022
നിയമ ബോധന ക്ലാസ്സ്
നിയമ ബോധന ക്ലാസ്സ്
കൊച്ചി : അയ്യപ്പൻകാവ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നിയമ ബോധന ക്ലാസ്സ് ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ ബി മോഹനൻ ക്ലാസ്സ് നയിച്ചു.
പല സാധാരണക്കാർക്കും നമ്മുടെ രാജ്യത്തെ നിയമങ്ങളെകുറിച്ച് അറിവില്ല. ഇത്തരം നിയമ ബോധന ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിലൂടെ നമുക്ക് ആവശ്യം വേണ്ടുന്ന അറിവ് നേടിയെടുക്കുവാൻ സഹായകരമാകുമെന്ന് ക്ലാസ്സ് ഉദ്ഘടനം ചെയ്തു സംസാരിക്കവേ കൗൺസിലർ മിനി ദിലീപ് പറഞ്ഞു.
പ്രസിഡന്റ് സുനിൽ നാരായണൻ ആദ്യക്ഷനായി. ചടങ്ങിൽ എറണാകുളം നോർത്ത് പോസ്റ്റ് ഓഫീസിൽ നിന്നും വിരമിച്ച പോസ്റ്റ്‌മാൻ എ ആർ ഗോപിനാഥനെ കമ്മിറ്റി അംഗം മീര ബാബു പൊന്നാട അണിയിച്ചു. കൗൺസിലർ മിനി ദിലീപ് ഫലകവും നൽകി ആദരിച്ചു.
എസ് എൻ ഡി പി യോഗം 1403 ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി ശങ്കർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
എ എച് ജയറാം സ്വാഗതവും കെ പി ഉദയഭാനു നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)






