Saturday, 1 October 2022

ഓൾഡ് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

*ഓൾഡ് റെയിൽവെ സ്റ്റേഷൻ ശുചീകരിച്ചു* എന്റെ തറവാട് മുറ്റത്ത്‌ നിന്നും നോക്കുമ്പോൾ കരിപ്പുക തുപ്പി ചൂളം വിളിച്ചുകൊണ്ടു ഫ്ലാറ്റ് ഫോമിലേക്ക് വരുന്ന ട്രെയിനുകൾ. ആ വരവ് കണ്ട് ഞങ്ങളൊക്കെ തുള്ളിച്ചടും. പ്രൗഡിയോടെ തല ഉയര്‍ത്തി നിന്ന എറണാകുളത്തെ ആദ്യ റയില്‍വേ സ്റ്റേഷന്‍ ഇന്ന് ശവപ്പറമ്പായിമാറി എങ്കിൽ ആരാണ് ഉത്തരവാദി? ചരിത്രത്തോട് അധികൃതർ കാണിച്ച അവഗണനയുടെ നേർസാക്ഷ്യം കൂടിയാണ് തകർന്ന് തരിപ്പണമായ ഈ പൈതൃക കേന്ദ്രം. സ്വാമി വിവേകാനന്ദന്‍റെയും രവീന്ദ്ര നാഥ്‌ ടാഗൂറിന്‍റെയും ഓര്‍മകള്‍ ഉറങ്ങുന്ന, വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയുടെ സ്വന്തം ഓൾഡ് റെയിൽവേ സ്റ്റേഷൻ. സൗത്ത് 'റെയില്‍വേ സ്റ്റേഷന്റെയും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍റെയും നവീകരണം ആണ് ആദ്യ ഈ റെയിൽവേ സ്റ്റേഷന്‍റെ നാശത്തിനു വഴിയോരുക്കിയത്. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഹെറിറ്റേജ് സ്റ്റേഷനായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്തുണ്ട്. നാല് വർഷം മുമ്പ് റെയിൽവേ ഈ ആവശ്യം അംഗീകരിക്കുകയും പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്‌തിരുന്നു. ഇന്ന് ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് ബന്ധപ്പെട്ട് നടന്ന *ഗാന്ദീയം 2022* പരിപാടിയിൽ പങ്കെടുക്കാവനായിട്ടാണ് ഇന്ന് ഒരിക്കൽ കൂടി ഇവിടം സന്ദർശിച്ചത്. ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ ഓൾഡ് റെയിൽവേ സ്റ്റേഷനും പരിസരവും മഹാരാജാസ് കോളേജിലെ എൻ സി സി വിദ്യാർത്ഥികളും മുതിർന്ന പൗരൻമാരും ചേർന്ന് ശുചീകരിച്ചു. റെയിൽവേ ഏരിയ മാനേജർ പരിമളൻ ഉദ്ഘാടനം നിർവഹിച്ചു. ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനറൽ കൺവീനർ കെ പി ഹരിഹര കുമാർ, പ്രസിഡന്റ്‌ എം ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ ആർ ജി എന്ന സ്റ്റേഷൻ കോഡിൽ അറിയപ്പെടുന്ന എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പൈതൃകം നിലനിർത്തി സംരക്ഷിക്കുവാൻ 500 കോടിയുടെ വികസന പദ്ധതിയായിരുന്നു റെയിൽവേ ലക്ഷ്യമിട്ടത്. ആദ്യഘട്ടമായി അനുവദിച്ച ഒന്നര കോടി രൂപ വിനിയോഗിച്ച് ട്രാക്കുകൾ നവീകരിച്ചുവെങ്കിലും പിനീട്‌ പണികൾ നിലക്കുകയായിരുന്നു.

Wednesday, 21 September 2022

മഹാസമാധി

ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ 95 മത് മഹാസമാധി ദിനാചരണം ഇന്ന് രാവിലെ 9 മണിക്ക് എസ് എൻ ഡി പി യോഗം 1403 അയ്യപ്പൻകാവ് ശാഖയിൽ നടന്നു. ചിത്രങ്ങൾ കാണാം

മഹാസമാധി

ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ 95 മത് മഹാസമാധി ദിനാചരണം ഇന്ന് രാവിലെ 9 മണിക്ക് എസ് എൻ ഡി പി യോഗം 1403 അയ്യപ്പൻകാവ് ശാഖയിൽ ഗുരുപൂജ യോടെ ആരംഭിച്ചു. രാവിലെ 9.30 മണിക്ക് ആരംഭിച്ച് വൈകീട്ട്‌ 3.20 മണിക്ക് സമാപിച്ച ഉപവാസയജ്നം ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ സമാധി സന്ദേശം നൽകി. ഉപവാസം അനുഷ്ഠിച്ച ഗുരുഭക്തർക്ക് എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖയുടെ കീഴിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കഞ്ഞി വിതരണം നടന്നു. വൈകീട്ട് നടന്ന ദീപകാഴ്ചയോടെ മഹാസമാധി ദിനചാരണത്തിന് പരിസമാപ്തി കുറിച്ചു.

Sunday, 11 September 2022

ജയ ജയ ജയ ജയഹേ

കല്യാണച്ചെക്കനും പെണ്ണുമായി ബേസിലും ദർശനയും; 'ജയ ജയ ജയ ജയ ഹേ' ഫസ്റ്റ് ലുക്ക്

Saturday, 10 September 2022

ഗുരുദേവ ജയന്തി ആഘോഷിച്ചു

സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടന്നത്. എറണാകുളം അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ ചതയ ദിനാഘോഷം ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു പതാക ഉയർത്തി യതോടെ ആരംഭിച്ചു. എസ്.എൻ.ഡി.പി അയ്യപ്പൻകാവ് ശാഖ വൈസ് പ്രസിഡന്റ്‌ സി ആർ ഗോപി, ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ കമ്മിറ്റി അംഗങ്ങളും, എസ് എൻ ഡി പി അയ്യപ്പൻകാവ് വനിതാ സംഘം ഭാരവാഹികളും,ശ്രീനാരായണ ധർമ സമാജം പ്രസിഡന്റ്‌ സി എം ശോഭനൻ അസി സെക്രട്ടറി എ പി രഘു നന്ദൻ, ശ്രീനാരായണ ക്ലബ്‌ കൊച്ചി സിറ്റി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് നടന്ന ഘോഷ യാത്രയിൽ നൂറോളം പേര് പങ്കാളികളായി. ശ്രീശങ്കരാനന്ദശ്രമത്തിൽ വെച്ച് നടന്ന പൊതുസമ്മേളനം എസ് എൻ ഡി പി യോഗം ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗുരുധർമ പ്രചാരണ സഭ മുൻ രജിസ്റ്റാർ എം വി മനോഹരൻ പ്രഭാഷണം നടത്തി. എസ് എൻ ഡി പി യോഗം പച്ചാളം ശാഖ സെക്രട്ടറി ഡോ. ബോസ് ആശംസ നേർന്ന് സംസാരിച്ചു. എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് വനിത സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌ കൃതജ്ഞതയും പറഞ്ഞു.

Tuesday, 16 August 2022

SNDP യോഗം പതാക ദിനം

ഗുരുദേവ ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ചിങ്ങം ഒന്നിന് കേരളം എമ്പാടും ഗുരുദേവമാസാചരണം നടത്തുന്നതിന്റെ ഭാഗമായി അയ്യപ്പൻകാവ് എസ്. എൻ. ഡി. പി യോഗം 1403 ശാഖാ ഓഫീസിൽ ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബുവും, ശാഖ അതിർത്തി യായ എസ് ആർ എം റോഡിൽ ശാഖ വൈസ് പ്രസിഡന്റ്‌ സി ആർ ഗോപിയും പതാക ഉയർത്തി. ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം എ എച് ജയറാം, ശാഖ ഭാരവാഹികളായ ബേബി രമേശ്‌, ജയദേവ് എം എസ്, വനിതാ സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌, സെക്രട്ടറി മീര ബാബു എന്നിവർ സന്നിഹിതരായി. ഇതോടൊപ്പം വി ശ്വാസികളുടെ ഭവനങ്ങളിലും പീതപതാക ഉയർത്തി പതാക ദിനം ആചരിച്ചു. പുതു വർഷത്തിന്റെ ആരംഭ ദിവസമാണ് പതാക ദിനമായി ആചരിച്ച് പോരുന്നത്.കേരളത്തിൽ പുതു യുഗത്തിന് ഗുരുദേവൻ തുടക്കം കുറിച്ചു എന്ന വിശ്വാസവുംഈ ദിനം തിരഞ്ഞെക്കുന്നതിന് കാരണമായിട്ടുണ്ട്. നരന് നരൻ അശുദ്ധമായ കാലത്ത്നിന്നും പുതുയുഗത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് ഗുരുദേവൻ വിഭാവനചെയ്ത സാർവ്വലൗകിക ചിന്താഗതികൾ സമൂഹത്തിൽ കൂടുതൽ ശോഭ പരത്തേണ്ട കാലംകൂടിയാണിത്