Sunday, 6 June 2021
ഫ്ലെവിന്റെ ജീവന് വേണ്ടി കൈകോർക്കാം
സഹായം തേടുന്നു
ചേർത്തല കൊടംതുരുത്ത് പഞ്ചായത്തിൽ ഒന്നാം വേലിക്കെട്ടും തറ വീട്ടിൽ പോളിന്റെ മകൻ ഫ്ലെവിൻ പോൾ ( 34 ) ഇരുവൃക്ക കളും തകരാറിൽ ആയതിനെ തുടുർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഡയാലിസിസിന് വിധേയനായിരിക്കുകയാണ്.
കിഡ്നി മാറ്റി വെക്കുന്നതിലൂടെ മാത്രമേ ഫ്ലെവിന് ജീവൻ നിലനിർത്താൻ കഴിയുകയുളൂ.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഫ്ലെവിന്റെ കുടുംബത്തിന് ചികിത്സക്കായി വരുന്ന ഭാരിച്ച ചിലവ് താങ്ങാൻ കഴിയുന്നതല്ല. ആയതിനാൽ ഫ്ലെവിന്റെ ചികിത്സക്കായി നല്ലവരായ എല്ലാവരിൽ നിന്നും സാമ്പത്തിക സഹായം തേടുന്നു. എറണാകുളം ക്യു സിനിമ ( ഗോൾഡ് സൂക്ക് ) യിലെ ജീവനക്കാരനാണ് ഫ്ലെവിൻ.
ഫ്ലെവിൻ പോൾ
AC No 20198485692
IFSC Code : SBIN 000 8639
G Pay : 9496767724
കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു
കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു.
അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കഴിയും വിധം ഒരു കൈത്താങ്ങു നൽകുക , പ്രാദേശിക മായും ചെറുകിടമായും. ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് അയ്യപ്പൻകാവ് എസ് എൻ ഡി പി ശാഖയുടെ കീഴിൽ ഉള്ള കുമാരനാശാൻ കുടുംബ യൂണിറ്റിലെ ഒരു കൂട്ടം ആളുകൾ ഗുരുദേവ വചനങ്ങളിലും, പ്രഭാഷണങ്ങളിലും അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹ്യ പ്രവർത്തനങ്ങളിലേക്ക് കടന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുകയായിരുന്നു.
ഈ ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു.
ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഏരിയയിൽ സജീവമാണ്.
കോവിഡ് 19 മാർഗ നിർദേശങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ
COVID-19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ദുബായ് എക്കണോമി ഒരു വ്യാപാരം അവസാനിപ്പിക്കുകയും മറ്റ് 74 വ്യാപാര സ്ഥാപനങ്ങക്ക് പിഴ ചുമത്തുകയും ചെയ്തു.
പരിശോധനയിൽ മൂന്ന് ബിസിനസ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, മുൻകരുതൽ നടപടികളെ തുടർന്ന് 1,298 എണ്ണം കണ്ടെത്തി, അതിൽ മാസ്കുകളും സാമൂഹിക അകലവും ഉൾപ്പെടുന്നു.
ഡേ ആചരിച്ചു
വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡ്രൈ ഡേ ആചരണം നടന്നു. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ കൂടുതല് പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനായിരുന്നു നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി നിദ്ദേശിച്ചിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Saturday, 5 June 2021
യു ജി സി അംഗീകാരം ലഭിച്ചില്ല : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഈ വർഷവും ഉണ്ടാവില്ല
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാതൊരു മുന്നോരുക്കവും കൂടാതെയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ആരംഭിച്ചത്. ഗുരുദേവന്റെ നാമത്തിൽ തുടങ്ങിയ സർവ്വലകലാശാലക്ക് നിലവിൽ യുജിസി അംഗീകാരം പോലും ഇല്ല. നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോഴ്‌സുകൾ നടത്താനുള്ള യുജിസിയുടെ അംഗീകാരം സർവകലാ ശാലക്ക് ലഭിക്കാത്തതിനാൽ തന്നെ കോഴ്സ്സുകൾ ഈ വർഷവും ആരംഭിക്കുവാനാകില്ല.
അങ്കണ തുളസി പദ്ധതിക്ക് തുടക്കമായി
അങ്കണതുളസി പദ്ധതിക്ക് ഇന്ന് ബാലഗോകുലം തുടക്കം കുറിച്ചു.
വീടുകളിൽ തുളസി നട്ടു വളർത്തുക, തുളസിയുടെ മഹത്മ്യത്തെയും ഔഷധഗുണങ്ങളും പ്രചരിപ്പിക്കുകയും ഒപ്പം തുളസി വന്ദനം നിത്യജീവിതത്തിന്റെ ഭാഗമാക്കുക, സ്വന്തം വീട്ടു മുറ്റത്തെ തുളസി കൊണ്ട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണന് മാല കെട്ടി ചാർത്തുക ഇവയാണ് അങ്കണതുളസി പദ്ധതിയിലൂടെ ബാലഗോകുലം ലക്ഷ്യമിടുന്നത്.
Friday, 4 June 2021
വൃക്ഷതൈകൾ വിതരണം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അയ്യപ്പൻകാവിൽ വെച്ച് നടന്ന വൃക്ഷതൈ വിതരണം മുൻ കൗൺസിലർ പി എൻ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ മിനി ദിലീപ്, സി ജി പ്രമോദ് എന്നിവർ സംസാരിച്ചു. പേര, പ്ലാവ്, നെല്ലി, നാരകം, ഞാവൽ തുടങ്ങി അഞ്ചോളം വൃക്ഷങ്ങളുടെ തൈകൾ വിതരണം ചെയ്തു. വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Subscribe to:
Posts (Atom)






