Monday 29 December 2014

STOP @ EDAPPALLY

കൊച്ചി : കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് ഇടപ്പള്ളിയിൽ എല്ലാ എക്സ്പ്രസ്സ്‌ ട്രെയിന്കളും നിർത്തുവാനുള്ള നിർദേശം ഉടൻ ഉണ്ടാകുമെന്ന് അറിയുന്നു.ഇതു മായി ബന്ധപ്പെട്ടു അമൃത ആശുപത്രി ഒരു മാസ്റ്റർ പ്ലാൻ കേന്ദ്രസർക്കാരിന് മുൻപാകെ സമർപ്പിച്ചിരുന്നു.ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ പോണേക്കരയിൽ നിന്നും അമൃത ആശുപത്രി യിലേക്ക് ഒരു അണ്ടെർപാസ്‌ പ്ലാൻ ചെയ്തിരുന്നു.ഇതിന് വരുന്ന ചിലവ് അമൃത ആശുപത്രി അധികൃതർ വഹിക്കാമെന്നും പറഞ്ഞിരുന്നു.മന്ത്രി സഭ മാറി പിന്നീട് വന്ന കോണ്‍ഗ്രസ്‌ സർക്കാർ ഇതിന് താല്പര്യവും കാണിച്ചില്ല.

കഴിഞ്ഞ 10 വർഷം കേന്ദ്രമന്ത്രി സഭയിൽ ഇരുന്ന കെ വി തോമസിന് കഴിയാത്തത് (നടത്താതിരുന്നത് എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം) ആറ് മാസം കൊണ്ട് മോദി സർക്കാർ നടപ്പിൽ വരുത്തുകയാണ്.പച്ചാളം മേല്പൽപലത്തിന്റെ കാര്യത്തിലും താമസിയാതെ കേന്ദ്രസർക്കാരിൽ നിന്നും തീരുമാനം ഉണ്ടാകുമെന്നറിയുന്നു.

ഇടപ്പള്ളിയിൽ എക്സ്പ്രസ്സ്‌ വണ്ടികൾക്ക് നിർത്തുവാനുള്ള അനുമതി വരുന്നതോടെ പോണേക്കര,എളമക്കര,വരാപുഴ,പറവൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കും അമൃത ആശുപത്രി യിലേക്കുള്ളവർക്കും വലിയ അനുഗ്രഹം തന്നെയാകും.

No comments:

Post a Comment