Sunday 20 December 2015

പ്രധാനമന്ത്രി മുദ്രയോജന യിലൂടെ 10 ലക്ഷം രൂപവരെ ജാമ്യം ഇല്ലാതെ വായ്പ

രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ സംരംഭകര്‍ക്ക് പുതിയ വഴിതിരിവാണ് പ്രധാനമന്ത്രിയുടെ 'മുദ്ര യോജന'.ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ സംരംഭം ലകഷ്യമിടുന്നു.

ചെറുകിട - ഇടത്തര സംരംഭക്കാര്‍ക്ക് കെട്ടിടം വാങ്ങാന്‍,യന്ത്രസാമഗ്രികള്‍,മൂലധനം,നിലവില്‍ ഉള്ള വ്യവസായം വികസിപ്പിക്കല്‍  എന്നിവയിലേക്കായി വായ്പ ലഭിക്കും.വ്യക്തികള്‍ക്കും,പാര്‍ട്ട്‌നെര്‍ ഷിപ്‌ സംരംഭങള്‍ക്കും വായ്പക്ക് യോഗ്യത ഉണ്ട്.അന്‍പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ യാണ് വായ്പ.ഇതിന് പ്രതേക ജാമ്യം ആവശ്യമില്ല എന്നതാണ് മുദ്ര യോജന യുടെ പ്രതേകത.84 മാസമാണ് കാലാവധി.7 മുതല്‍ 12 ശതമാനം വരെ യാണ് പലിശ.

നിലവില്‍ മുദ്ര ബാങ്കിന് രാജ്യത്ത് ശാഖ കള്‍ ഇല്ലാത്തതിനാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന യാണ് വായ്പകള്‍ നല്‍കി വരുന്നത്.നിങള്‍ക്ക് വായ്പ വേണമെങ്ങില്‍ ആദ്യം തുടങ്ങാന്‍ പോകുന്ന വ്യവസായത്തെ കുറിച്ചുള്ള പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കു.അതിനു ശേഷം ഇതിനായുള്ള പ്രതേക ഫോറം പൂരിപ്പിച്ചു നല്‍കണം.(പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം സഹായിക്കുന്നതാണ്).അപേഷയോടൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ,രണ്ടു ഫോട്ടോ,വ്യാപാരം തുടങ്ങാന്‍ ഉധെശിക്കുന്ന സ്ഥലത്തെ വിലാസം,രജിസ്ട്രേഷന്‍ എന്നിവ യുടെ കോപ്പി ഹാജരാക്കണം.നിലവില്‍ ഏതെഖിലും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ബാങ്കില്‍ നിന്നുള്ള വായ്പയുടെ കണക്ക് വിവരങ്ങളും വേണം.അപേക്ഷ ഫാറം ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ ലോഡ് ചെയ്തു എടുക്കാനുള്ള സൌകര്ര്യവും ഉണ്ട്..

No comments:

Post a Comment