Thursday 10 October 2024

നവരാത്രി

*നവരാത്രി ആഘോഷം; ഭക്തി സാന്ദ്രമാക്കി ഷമ്മിലാലിന്റെ ഭരതനാട്യം* നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനത്തിൽ എറണാകുളം പരമാര ദേവി ക്ഷേത്രത്തിൽ ഷമ്മിലാൽ അവതരിപ്പിച്ച ഭരതനാട്യം ഭക്തി സാന്ദ്രമായി. നവരാത്രി ഉത്സവത്തിൽ നൃത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ഒമ്പത് ദിവസത്തേക്ക്, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ഗംഭീരമായ നൃത്തങ്ങളിൽ ഭാഗമാകുന്നത്. ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി(കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒൻപത് ദിവസങ്ങളിലായി ആരാധിക്കുന്നു. ചിലർ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരെയും ആരാധിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. ദിവ്യ സ്ത്രീത്വത്തിൻ്റെ ബഹുമാനാർത്ഥം നടക്കുന്ന പ്രധാന ഉത്സവം കൂടിയാണ് നവരാത്രി.

No comments:

Post a Comment