Saturday 14 September 2024

തൃപ്രയാർ ശ്രീരാമസ്വാമി

കൊച്ചി നഗരത്തിന്റെ തിരക്കുകൾ പിന്നിട്ട് ദേശീയ പാത 66 വഴി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു യാത്ര. 4 വരി പാതയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ റോഡിന്റെ പലയിടങ്ങളിലും ഡൈവെർട്ട് ബോർഡ്‌ കാണാമായിരുന്നു.അത് കൊണ്ട് ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് എത്തെണ്ടയിടത്തു രണ്ടേകാൽ മണിക്കൂർ യാത്രക്കായി എടുത്തു. ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു . ഒരുപാട് നാളായി തൃപ്രയാർ ശ്രീരാമൻ എന്നെ വിളിക്കുകയായിരുന്നു. കോറിയോഗ്രാഫർ രോഷ്നി വിജയകൃഷ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവരും വരുവാൻ തയ്യാറായി. ഒപ്പം അവരുടെ വിദ്യാർത്ഥികളും. വീട്ടിൽ നിന്നും യാത്രക്ക് ഇറങ്ങുമ്പോൾ സഹധർമ്മിണി കലയോട് അമ്മ പറഞ്ഞു ' ശ്രീരാമൻ ജയിക്കട്ടെ ' യെന്ന്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നായ തൃപ്രയാർ ക്ഷേ ത്ര ദർശനം നടത്തണമെന്ന് മനസ്സിൽ തോന്നിയിട്ട് മാസങ്ങൾ ആയി. 10 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അതിനുള്ള നിയോഗം ഉണ്ടായത്. അസ്തമയ പ്രഭയിൽ ക്ഷേത്രപരിസരവും ഗോപുരങ്ങളും സ്വർണ്ണവർണ്ണ ശോഭയാർന്ന ഭംഗി പ്രസരിപ്പിക്കുന്നതായി തോന്നി. ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവ വണ്ടിയിൽ തന്നെ വെച്ച് ക്ഷേത്രത്തിലേക്ക് കടന്നു. പഴമയുടെയും പ്രൗഢിയുടെയും ലക്ഷണങ്ങൾ എമ്പാടും കാണാമായിരുന്നു. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. കതിനവെടിയും മീനൂട്ടു മാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ഗുരൂവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി മോദി തൃപ്രയാറിലെത്തി ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. നരേന്ദ്രമോദി ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങൾക്ക് ഭക്ഷണം നൽകിയാണ് മടങ്ങിയത്. തൃപ്രയാറപ്പന്റെ വിഗ്രഹത്തിനു കാലപ്പഴക്കം കൊണ്ട് പല കോട്ടങ്ങളും തട്ടിയിരുന്നതിനാല്‍ പുനഃപ്രതിഷ്ഠയെ കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നുവെങ്കിലും ദേവപ്രശ്നം നടത്തിയപ്പോൾ ഭഗവാന് അതിഷ്ടമല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ശ്രീരാമദാസനായ ഹനുമാൻസ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശ്രീലകത്ത് അദ്ദേഹം അദൃശ്യനായി കുടികൊള്ളുന്നുവെന്ന് വിശ്വസിച്ചുപോരുന്നു. രാമനാമം ജപിയ്ക്കുന്നയിടങ്ങളിലെല്ലാം ഹനുമദ് സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം.

No comments:

Post a Comment