Sunday 1 September 2024

ഡ്രാക്കുള

*ഡ്രാക്കുള* കോറിയോഗ്രാഫർ രോഷ്നി വിജയകൃഷ്ണൻ വിളിച്ചതിനെ തുടർന്നാണ് അവരോടോപ്പം അത്യാധുനിക സാങ്കേതിക സംവിധാനത്തിൽ ചങ്ങനാശ്ശേരി അണിയറ ഒരുക്കിയ ഡ്രാക്കുള എന്ന നാടകത്തിന്റെ ആദ്യാവതരണം കാണാൻ കൊച്ചിയിലെ ഫൈൻആർട്സ് ഹാളിൽ പോയത്. സംവിധായകൻ സിബിമലയിൽ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഐറിഷ് എഴുത്തുകാരനായ ബ്രാംസ്റ്റോക്കറുടെ ജനപ്രിയവും ഭയപ്പെടുത്തുന്നതുമായ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ നാടകത്തിന്റെ രചന ഹേമന്ത് കുമാറിന്റെതാണ്. യുകെ യിൽ ഒരു വസ്തുവിന്റെ പ്രമാണം തീർപ്പാക്കാൻ ജോ നാഥൻ ഡ്രാക്കുള കോട്ടയിൽ എത്തുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കഥ ഇംഗ്ലണ്ടിലേക്ക് കടക്കുന്നു, അവിടെ രണ്ട് യുവതികളായ വിൽഹെമിനയും ലൂസിയും നടത്തുന്ന ഒരു രാത്രി സാഹസികത ലൂസിക്ക് ദുരന്തമായി മാറുന്നു. ലൂസിയുടെ കഴുത്തിൽ രണ്ട് വിചിത്രമായ അടയാളങ്ങൾ മാത്രമേ കാണാനാകൂ, പക്ഷേ അവൾ വിളറിയതായി തോന്നുന്നു, അവളുടെ ശരീരത്തിലെ മുഴുവൻ രക്തവും നഷ്ടപ്പെടുന്നു. ഇതിൽ ആശയക്കുഴപ്പത്തിലായ വീട്ടുകാർ ഒരു ഡോ. ജോൺ സെവാർഡിൻ്റെ സേവനം ഉപയോഗിക്കുന്നു, അദ്ദേഹം തന്നെ ഒരു സ്പെഷ്യലിസ്റ്റ് സുഹൃത്തും തൻ്റെ പ്രൊഫസർ വാൻ ഹെൽസിംഗിൻ്റെ മുൻ ഉപദേശകൻ സഹായിയായി എത്തുന്നതോടെ പിന്നീട് ഉള്ള ഓരോ രംഗങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. സങ്കീർണമായ ഒരു പ്രമേയത്തെ കൃത്യമായി രംഗഭാഷയിലൂടെയും ശബ്ദ സംവിധാനത്തിലൂടെയും അവതരിപ്പിക്കുക എന്നതു ചെറിയ വെല്ലുവിളിയല്ല. സൂക്ഷ്‌മവും വേറിട്ടതുമായ രാജേഷ് ഇരുളത്തിന്റെ സംവിധാന മികവ് നാടകത്തിന്റെ വിജയം സാധ്യമാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

No comments:

Post a Comment