Thursday 5 September 2024

വ്യാജപരാതി ; സ്ത്രീകൾക്ക് തൊഴിൽ നഷ്ടമാകുമോ!?

*സ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ ഇല്ലാതാകുമോ!?* വ്യാജ പീഡന പരാതികള്‍ വ്യാപകമാകുന്നത് ഭയപ്പെടുത്തുന്നുവെന്ന് മനസ്സിലായതോടെ പല ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും, വീട്ടിൽ പണിക്ക് എത്തുന്ന സ്ത്രീകളെയും ഒഴിവാക്കാൻ പലരും തീരുമാനിച്ചതോടെ പല സ്ത്രീകളുടെയും നില പരുങ്ങലിലായി തുടങ്ങിയിരിക്കുന്നു. പണിക്കായി വീട്ടിൽ എത്തുന്ന സ്ത്രീകളെയും സ്വന്തം സ്ഥാപനത്തിൽ ജോലിക്ക് നിർത്തിയിരിക്കുന്ന സ്ത്രീകളെയും ഒഴിവാക്കണമെന്ന് നിർബന്ധബുദ്ധി പിടിക്കുന്നത് വീട്ടിലെ സ്ത്രീകൾ തന്നെ യാണ്. മകന് അല്ലെങ്കിൽ മകൾക്ക് വിവാഹപ്രായമാകുന്നു എന്നുള്ള ചിന്ത പല വീട്ടമ്മമാരെയും അലട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് സാരം. പലപ്പോഴും പല ഘട്ടങ്ങളിൽ അയൽവാസിയിൽ നിന്നും പണം കടം വാങ്ങിക്കൊണ്ടിരുന്ന ഒരു കുടുംബത്തിലെ സ്ത്രീ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പണം നൽകി സഹായിച്ചിരുന്ന അയൽവാസിക്ക് എതിരെ കള്ള പരാതി നൽകിയിട്ട് അധികനാൾ ആയിട്ടില്ല. ഈ വാർത്ത കാട്ടുതീ പോലെ പടർന്നത് സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പലരെയും ഞെട്ടിക്കുകയും ചെയ്തു. നാളെ ഇത് തങ്ങൾക്കു നേരെയാകും എന്നുള്ളതിൽ എന്താണ് ഉറപ്പ്? സുപ്രിംകോടതി പുറത്ത് വിട്ട റിപ്പോർട്ട്‌ പ്രകാരം 53 ശതമാനവും വ്യാജപരാതികളാണ്. സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്ക് ആളെ നിയമിക്കുമ്പോൾ പോലീസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റെസിഡൻസ് അസോസിയേഷനിൽ നിന്നുള്ള കത്ത് ആവശ്യപ്പെടാറുണ്ട്. ആര്‍ക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്. പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണേണ്ടതുമാണ്. പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതികൾ സൗഹ‍ൃദം സ്ഥാപിക്കുകയും പിന്നീടു വ്യാജ പീഡന പരാതി നൽകിയ കേസുകളും ഉണ്ട്.

No comments:

Post a Comment