Tuesday, 10 March 2015

വരാനിരിക്കുന്ന മഹാവിപത്തിന്റെ കുടിഒഴിപ്പിക്കള്‍...

കൊച്ചി : വോട്ട് വാങ്ങി അധികാരത്തില്‍ കേറിയാല്‍ പിന്നെ സാധാരണക്കാരനെ കാണുന്നത് തന്നെ പുച്ഛം.

അഞ്ചു കൊല്ലം ജനപ്രതി നിധിയുടെ പിന്നാലെ നടന്നാലും സാധാരണക്കാരന്‌ ഒന്നും കിട്ടാന്‍ പോകുന്നില്ല.അതാണ് ഇപ്പോള്‍ പച്ചാളത്തു നാം കണ്ടത്.30 വര്‍ഷമായി യഥാര്‍ത്ഥ പാലത്തിനായി മരവിപ്പിചിട്ടിരിക്കുന്ന വരുടെ കണ്ണുനീര്‍ കാണാതെ പുതുതായി ഒരു സുപ്രഭാതത്തില്‍,നഷ്ടപരിഹാരതുകയോ,പുനരധിവസമോ ഒരുക്കാതെ ഇറക്കി വിടുന്നതാണോ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്?

അധികാരികളുടെ നിര്‍ബന്ധബുദ്ധിക്കു വഴ്ഗി 48 മണിക്കുരിനകം വീട് ഒഴിയണം എന്ന് കല്പന ഇറക്കിയ കലക്ടറെ ക്യാമ്പ്‌ ഓഫീസില്‍ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടഘുന്ന സംഘം കാണാന്‍ ചെന്നത് തെറ്റോ? അവിടെ വെച്ച് അറസ്റ്റ് ചെയ്തവരെ കരുതല്‍ തടവില്‍ പാര്‍പ്പിച്ചശേഷം ആയിരുന്നു പൊളിക്കല്‍.

യുദ്ധ പ്രതീതി ഉളവാക്കും വിധം ആയിരക്കണക്കിനു പോലീസിനെ വിന്യസിച്ചിട്ടായിരുന്നു പൊളിക്കല്‍.ആദ്യ കുത്ത് 92 വയസ്സായ കുഞ്ഞമ്മയുടെ ക്രിസ് ഹാളിനു ആയിരുന്നു.ജനകീയ സമര സമിതി യുടെ ഒട്ടുമിക്ക യോഗങ്ങളും ചേര്‍ന്നിരുന്നത് ഈ ഹാളില്‍ വെച്ചായത്‌ കൊണ്ടാവാം ആദ്യ കുത്ത് ഇവിടെ തന്നെ ആയതും.

മെട്രോ ക്ക് വേണ്ടി സ്ഥലം കച്ചേരിപ്പടിയില്‍ എടുക്കേണ്ടി വന്നപ്പോള്‍ വസ്ത്ര വ്യാപാരിയുടെ മുന്നില്‍ അധികാരികള്‍ ഓച്ചനിച്ച് നിന്നതും അവര്‍ പറഞ്ഞ തുക സമ്മതിച്ചതും കൊച്ചി ക്കാര്‍ക്ക് അറിയാവുന്ന കഥ.സെന്റിന് അഞ്ചു ലക്ഷം കൊടുത്തു പച്ചാളത്തെ പട്ടിണി പാവങ്ങളെ ഒതുക്കാന്‍ ശ്രമം നടത്തിയെങ്ങിലും സംഘപരിവര്‍ - ബി ജെ പി ഇടപെടലിനെ തുടര്‍ന്ന് 15 ലക്ഷത്തില്‍ എത്തുകയായിരുന്നു.

കോടതി ഇപ്പോള്‍ ഒരു കമ്മിഷനെ നിയമിച്ചത് തന്നെ നല്ല കാരിയം.നേരം വണ്ണം ഒരു കാറിനു പോലും ഇതുവഴി പോകുവാന്‍ കഴിയുമെന്നു കരുതാനാവില്ല .പച്ചാളത്തു വരാനിരിക്കുന്ന ഒരു മഹാ വിപത്തിന്റെ മുന്നോടി യായിട്ടാണ് ഈ കുടി ഒഴിപ്പിക്കലിനെ പലരും കാണുന്നത്.ജനപ്രതിനിധി കളെ ജനം കൈകാരിയം ചെയ്യുന്ന കാലം വിദൂരമല്ലെന്നും പച്ചാളം സന്ദര്‍ശിച്ചാല്‍ ബോദ്യമാകും.

No comments:

Post a Comment