Saturday, 16 July 2016

മുഴുവന്‍ എ പ്ലസ്‌ വാങ്ങിയവര്‍ മണ്ടമ്മാരോ..?

മുഴുവന്‍ എ പ്ലസ്‌ കാരും എ ഗ്രേഡ് കാരും തമ്മില്‍ പത്ത് മാര്‍ക്കിന്റെ വ്യതാസം മാത്രം 
576 നും 640 നും ഇടയില്‍ മാര്‍ക്ക് നേടിയവര്‍ എല്ലാം മുഴുവന്‍ എ പ്ലസ്‌ കാരാണ്.ഇതില്‍ ഗ്രേസ് മാര്‍ക്ക്‌ നല്‍കിയിരിക്കുന്നത് 26 000 ത്തില്‍ അധികം കുട്ടികള്‍ക്കാണ് എന്നറിയുമ്പോള്‍ മുഴുവന്‍ എ പ്ലസ്‌ വാങ്ങിയവരുടെ വിജയ തിളക്കം കുറവാണ്.

മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കാത്ത കുട്ടികളെ ചിലര്‍ കാണുന്നത് തോറ്റ കുട്ടിയെ പോലെയാണ്.യഥാര്‍ത്ഥം അറിയാത്തവര്‍ ആണിവര്‍.ഇവിടെ ഗ്രേഡിങ് സമ്പ്രദായം മിടുക്കന്‍ മ്മാരെ മുക്കി കൊല്ലുകയാണ്.ഗ്രേസ് മാര്‍ക്ക്‌ ഇല്ലാതെ മുഴുവന്‍ വിഷയങള്‍ ക്കും എ പ്ലസ്‌ വാങ്ങിയ കുട്ടികളുടെ എണ്ണം എത്ര എന്ന് നോക്കുക.അത് നോക്കിയാല്‍ മുടുക്കന്‍മ്മാര്‍ എ ഗ്രേഡ് കരസ്തമാക്കിയവര്‍ തന്നെ ആണ്.മോഡറെഷന്‍ ഇല്ല എന്ന് വിശ്വസിച് ഇരിക്കുന്ന ചില മാതാപിതാക്കള്‍ ഇപ്പോഴും ഉണ്ട്.എന്നാല്‍ മോഡറെഷന്‍ ഇപ്പോഴും ഉണ്ട് 'നിരദര മൂല്യ നിര്‍ണയം' എന്ന പേരില്‍ ആണെന്ന് മാത്രം.

കടപ്പാട്; ശ്രീ.സുകുമാരന്‍ പെരിയച്ചന്‍ ( സംസ്ഥാന വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ )

No comments:

Post a Comment