Thursday, 9 February 2023
വായു മലിനീകരണം ; കൊച്ചി അപകടത്തിലേക്കോ?
*കൊച്ചി വലിയ അപകടത്തിലേക്ക്*
_ഒന്നുകിൽ മാസ്ക് ധരിക്കുക അല്ലെങ്കിൽ പുറത്ത് പോകുന്നത് ഒഴിവാക്കുക_
മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും ജനങ്ങളെ കൊണ്ടെത്തിക്കുക.
വായുവിന്റെ ഗുണനിലവാരം അളക്കാൻ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അറിയാൻ കഴിയും. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം നിങ്ങൾ മലിനമായ വായു ഉള്ള മേഖലയിലാണെങ്കിൽ നിങ്ങൾ പുറത്ത് പോകുന്നത് ഒഴിവാക്കണം.
കൊറോണ മഹാമാരി ലോകത്തെ മുഴുവൻ പല രീതിയിൽ ബാധിച്ചിട്ടുണ്ട്. ആളുകളെ മാസ്കുകൾ ധരിക്കാൻ നിർബന്ധിരാക്കിയത് കൊറോണ തന്നെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ വായു മലിനീകരത്തിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ മാസ്കിന്റെ ഉപയോഗത്തോടെ കഴിഞ്ഞിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക എന്ന നല്ല ശീലം വളർത്തിയെടുക്കാൻ കഴിഞ്ഞു. ഇതുമൂലം മലിനമായ വായു ശ്വസിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്ങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്.
അണുമാലിന്യ കൂമ്പാരം, നിത്യേനയുള്ള ചവര്‍ കൂമ്പാരം ഇവ
ഗുരുതരമായ മലിനീകരണ ഉറവിടങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വലിയ തോതിൽ ഉയരുകയാണ്.
ഒരാഴ്ച മുൻപ് കോഴിക്കോട് നിന്നും ശ്രീകുമാരൻ വിളിച്ചു. വീടിന് അടുത്ത് ഹോളോബ്രിസ്ക് ഇഷ്ടിക നിർമ്മാണ കമ്പനി വന്നുവെന്നും, ശബ്ദവും പൊടിയും മൂലം വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥക്ക് പരിഹാരം തേടിയാണ് വിളിച്ചത്.
ബന്ധപ്പെട്ടവർക്ക് പരാതി ഒന്നും കൊടുത്തില്ലേ എന്ന ചോദ്യത്തിന്
" ഒരു നടപടിയും ആയില്ല. പിന്നെ വക്കീൽ മുഖേന കോടതിയിൽ പോയെങ്കിലും, ഇപ്പോൾ വക്കീൽ പറയുന്നത് ഇത് സംബന്ധിച്ച് സർക്കാർ ഒരു കൈപുസ്തകം ഇറക്കിയിട്ടുണ്ട് അത് കിട്ടിയാലേ കാര്യം നടക്കൂ എന്നാണ്. "
എവിടുന്ന് കിട്ടി ഈ വക്കീലിനെ എന്ന് മനസ്സിൽ പറഞ്ഞത് അല്ലാതെ ശ്രീകുമാരനോട് പറഞ്ഞില്ല.കുറെ കഴിഞ്ഞപ്പോൾ കോഴിക്കോട് നിന്നും അളിയന്റെ കാൾ ശ്രീകുമാരൻ വിളിച്ചില്ലേ? ഓന്റെ പ്രശ്നം ഒന്ന് സോൾവാക്കണം. ഓനെ എറണാകുളത്തേക്ക് വിടട്ടെ...
മലിനീകരണ പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം അവയോട് പ്രതികരിക്കുക എന്ന മനോഭാവം ആണ് നമ്മിൽ പലർക്കും.
ജീവവായു മലിനമായാല്‍ പിന്നെ മനുഷ്യന് ഇവിടെ നിലനില്‍പ്പില്ലല്ലോ, എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ വായുമലിനമാക്കുന്നതില്‍ നല്ലൊരു സംഭാവന മനു്ഷ്യന്‍ തന്നെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വായുമലിനീകരണത്തെ തടയുന്നതിനു വേണ്ടി 1981 ലാണ് വായുനിയമം നടപ്പിലാക്കുന്നത്. സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളെ മലിനീകരണ നിയന്ത്രണമേഖലകളായി പ്രഖ്യാപിക്കാന്‍ ഈ നിയമമനുസരിച്ച് സര്‍്ക്കാരിന് കഴിയും.
ഈ നിയമം അനുശാസിക്കുന്ന പ്രകാരം മലിനീകരണനിയന്ത്രണ മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.
2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വർത്തിച്ചിട്ടുള്ളതായി പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment