Wednesday, 22 March 2023

മാലിന്യ* *സംസ്കരണത്തിന്* *മാതൃകയായി* *ശിവാനന്ദനും ഗംഗയും

*മാലിന്യ* *സംസ്കരണത്തിന്* *മാതൃകയായി* *ശിവാനന്ദനും ഗംഗയും
* വീടുകളിലെ ജൈവമാലിന്യങ്ങൾ കുഴപ്പമൊന്നുംകൂടാതെ വീട്ടുപറമ്പിലൊക്കെ സംസ്ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സർക്കാർ തന്നെയാണ്. അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകയും, മാലിന്യം ആദ്യമെല്ലാം സൗജന്യമായി ശേഖരിക്കുകയും പിനീട്‌ ചെറിയ ഫീസ് ഏർപ്പെടുത്തുകയും, പതിയെ ഫീ വർധിപ്പിക്കുകയും ചെയ്തതോടെ ബദൽ മാർഗമില്ലാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരും, ബാച്ച്ലേഴ്‌സ് ആയി താമസിക്കുന്നവരും മാലിന്യം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിയാണുണ്ടായത്. തുമ്പൂർമുഴി സ്വീകാര്യമായതോടെ തന്നെ ഉറവിട മാലിന്യ സംസ്ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ആലപ്പുഴയിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും ആലപ്പുഴ നഗരസഭ സ്ഥാപിച്ചു നൽകി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ഉറവിട സംസ്കരണ സംവിധാനങ്ങളുണ്ടായി.എന്നാൽ വ്യവസായ നഗരമായ കൊച്ചി ഏറെ പിന്നിൽ ആണ്. മാലിന്യമെല്ലാംകൂടി കവറിലാക്കി രാവിലെ മാലിന്യം ശേഖരിക്കാൻ എത്തുന്നവരെ ഏല്പിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടാണ് നഗരവാസികളുടേത്‌. എന്നാല്‍, ആ മാലിന്യമത്രയും മറ്റൊരിടത്ത് പൊട്ടിത്തെറിക്കാവുന്ന ബോംബായി വളരുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ വിഷപുകയിൽ നഗരം നിറഞ്ഞപ്പോൾ മാത്രമാണ് ജനം അറിയുന്നത് ഇവിടെ നിന്നും വേർതിരിച്ചു കൊണ്ടുപോകുന്ന മാലിന്യങ്ങൾ എല്ലാം തന്നെ ബ്രഹ്മപുരത്തു കൂട്ടിയിട്ട് കത്തിക്കുകയാണെന്ന വിവരം. അതോടെ നഗര വാസികളെ അവരിൽ നിന്നുതന്നെ മാസവരി ഈടാക്കികൊണ്ട് രോഗികളാക്കി.ബ്രഹ്മപുരത്തെ തീപിടുത്തതോടെ നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം എന്തുചെയ്യണമെന്നറിയാതെ അധികാരികൾ പകച്ചു. ഒടുവിൽ വീടുകളിൽ നിന്നും മാലിന്യം എടുത്ത് കളക്ഷൻ പോയിന്റ് കളിൽ കൊണ്ടിട്ടു തല്ക്കാലം തടിതപ്പുകയായിരുന്നു. ഇപ്പോൾ പൊതുജനത്തിന് മുന്നറിയിപ്പും വന്നിരിക്കുന്നു. ഏപ്രിലോടെ വീടുകളിൽ തന്നെ ഉറവിട മാലിന്യം സംസ്കരിക്കണമെന്ന്. പരിസരവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ മാതൃകയാണ് കൊച്ചി നഗര ഹൃദയത്തിലെ ടാറ്റാപുരത്ത് താമസിക്കുന്ന ശിവാനന്ദനും, ഭാര്യ ഗംഗയും ചേർന്ന് തങ്ങളുടെ 3 സെന്റ്സ്ഥലത്തെ വീട്ടു വളപ്പിലെ ബയോഗ്യാസ് പ്ലാന്റ് സംവിധാത്തിലൂടെ മാതൃകയായിരിക്കുന്നത്. ബയോഗ്യാസ്  പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.  ഇതിന്റെ.   പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്തമെന്നുള്ളതാണ്. മെയ്ന്‍ ടാങ്കില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അതിന്‍റെ മൂടി സാവധാനം ഉയരും. അത് പരമാവധി 8 അടി വരെ ഉയരുകയും 35 എം3 ഗ്യാസ് വഹിക്കുകയും ചെയ്യും. ഈ വാതകം മീഥേയ്ന്‍ (70-75%), കാര്‍ബണ്‍‌ഡൈഓക്സൈഡ് (10-15%), നീരാവി (5-10%) എന്നിവയുടെ ഒരു മിശ്രിതം ആണ്. ഇത് ജി.ഐ പൈപ്പുകളിലൂടെ അടുക്കളയിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുകയാണ് ഇവർ. മീൻ മുള്ള്, ഇറച്ചിയുടെ എല്ല്,മുരിങ്ങ ഒഴികെ മീൻ, ചെമ്മീൻ തല,പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, പഴത്തൊലി, ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ചോറ്, ദോശ, ഇഡലി, ബ്രെഡ് മുതൽ കഞ്ഞിര വെള്ളം വരെ ഇതിൽ ഉപയോഗിക്കാമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഗംഗ പറഞ്ഞു. ചാണകം ലഭിക്കുന്ന പക്ഷം ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് കൂടുതൽ ലഭിക്കാൻ സഹായമാണെന്നും ഗംഗ പറഞ്ഞു.ചാണകം കിട്ടിയില്ലെങ്കിൽ പച്ചില പറിച്ചിട്ട ശേഷം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാലും മതിയാകും. ഈയൊരു സംവിധാനത്തെ കുറിച്ച് ആളുകൾ ബോധവാന്മാർ ആയിരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നാണ് ഗംഗയുടെ നിലപാട്. വർഷത്തിൽ ഗ്യാസ് സിലിണ്ടറിനായി നമ്മൾ ചിലവാക്കുന്ന തുക കണക്കാക്കിയാൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി വരുന്ന തുക ഒന്നുമല്ലെന്നാണ് ഗംഗ പറയുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വളം മികച്ച ഗുണമേന്മയുള്ളതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍‌തക്കതുമാണെന്ന് ഗംഗ പറഞ്ഞു. പ്ലാൻറിനുള്ളിൽ നിന്നും പുറത്തേക്കുവരുന്ന ദ്രാവകമാണ് സ്ലറി. പച്ചക്കറികൾക്കും, കൃഷികൾക്കും ഇരട്ടിയിലേറെ വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. സീൽഡ് ഡയജസ്റ്റർ ആയതുകൊണ്ട് വീടിന് എത്ര അടുത്ത് വേണമെങ്കിലും സ്ഥാപിക്കാം. ദുർഗന്ധം ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ചതുരശ്ര മീറ്റർ സ്ഥലം മാത്രം മതി പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുവാൻ. വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്. അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് ശിവാനന്ദൻ. പ്രതിമാസം 150 രൂപ നൽകി മാലിന്യം പുറത്ത് കൊടുത്തു കൊണ്ടിരുന്നത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ്. ജൈവമാലിന്യത്തിൽ നിന്നും വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഉൽപാദിപ്പിക്കുവാൻ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്ന് ശിവാനന്ദൻ കൂട്ടിച്ചേർത്തു.

Sunday, 12 March 2023

ബ്രഹ്മപുരം

*ബ്രഹ്മപുരം*; *ഭരണാധികാരികളുടെ* *വഞ്ചനയുടെ* *ചരിത്രം കൂടിയാണത്.* *കൊടിനിറത്തിനപ്പുറം* *രാഷ്ട്രീയകഴുകന്മാര്‍* *ഒന്നായി* *പണക്കൊഴുപ്പിനുമുന്നില്‍* *ജനതയെ* *വില്‍ക്കുകയായിരുന്നോ* ? കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഭോപ്പാൽ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഭയാനകമായ ആ സംഭവം ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ ഓർത്തുപോകുകയാണ് ഏതാണ്ട് ഇതേ അവസ്ഥയിലേക്കാണ് ഇന്ന് കൊച്ചിയും നീങ്ങുന്നത്. മൂന്ന് മണിക്ക് ശേഷം മഴക്കാറ് പോലെ വരുകയാണ്. ഈ സമയത്താണ് പ്രായമായവർക്ക് ശ്വാസംമുട്ടലും ശ്വാസതടസവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്. കുട്ടികളടക്കം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പരന്നത്. ഡയോക്സിൻ നമ്മൾ ഇപ്പോൾ ശ്വസിക്കുകയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയോ ചെയ്തു എന്ന് വിചാരിച്ചു വളരെ പെട്ടെന്ന് ഒരു പ്രതികരണം ഉണ്ടാകണമെന്നില്ല. ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അനുസരിച്ചാണ് ഇത് ബാധിക്കുക. ശ്വാസകോശ സംബന്ധമായ രോഗങ്ങളോ മറ്റ് അസുഖങ്ങളോ കാരണം അവശതയിലുള്ള ഒരു ശരീരമാണെങ്കിൽ അതിനെ പെട്ടെന്ന് ബാധിച്ചുവെന്ന് വരാം. ഡയോക്സിനുകൾ കുറഞ്ഞ അളവിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കും. അതിന്റെ പരമാവധിയിലെത്തുമ്പോഴാണ് ശരീരം പ്രതികരിച്ചു തുടങ്ങുക. ഡയോക്സിനുകൾ ഏറ്റവും അപകടകാരിയാകുന്നത് പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്കാണ്. പ്രായപൂർത്തിയാകൽ പ്രക്രിയയെ ആണ് ഇത് കൂടുതലായി ബാധിക്കുക. പ്രത്യേകിച്ച് പെൺകുട്ടികളെ ഇത് വലിയ രീതിയിൽ ബാധിക്കുന്നതിന് കാരണമാകും. ഡയോക്സിനുകൾ നമ്മുടെ ശരീരത്തിലെത്തിയാൽ ഈസ്ട്രോജനായി ശരീരം സെൻസ് ചെയ്യും. അങ്ങനെ വരുമ്പോൾ പെൺകുട്ടികൾക്ക് ഏഴ് വയസിലോ എട്ട് വയസിലോ എല്ലാം പീരിയഡ്സ് വരുന്ന സാഹചര്യം ഉണ്ടാകും. ആർത്തവത്തിലെ പ്രശ്നങ്ങൾ, അണ്ഡാശയ ക്യാൻസർ, സ്തനാർബുദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമായേക്കും. കൊച്ചി എന്നാല്‍ വേദനയുടെയും വഞ്ചനയുടെയും ഓര്‍മകളായിരിക്കും ഇനിയുള്ള തലമുറയ്ക്ക്.

Wednesday, 1 March 2023

ത്രയം വീഡിയോ ഗാനം

" *ത്രയം* " വീഡിയോ ഗാനം റിലീസ് ചെയ്തു സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച " ആമ്പലേ നീലാംമ്പലേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച " ത്രയ "ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് " ത്രയം"എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. '"ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ". സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ,പി ആർ ഒ-എ എസ് ദിനേശ്. സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച " ആമ്പലേ നീലാംമ്പലേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച " ത്രയ "ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് " ത്രയം"എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. '"ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ". സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ,പി ആർ ഒ-എ എസ് ദിനേശ്.