Sunday, 12 March 2023
ബ്രഹ്മപുരം
*ബ്രഹ്മപുരം*;
*ഭരണാധികാരികളുടെ* *വഞ്ചനയുടെ* *ചരിത്രം കൂടിയാണത്.* *കൊടിനിറത്തിനപ്പുറം* *രാഷ്ട്രീയകഴുകന്മാര്‍* *ഒന്നായി* *പണക്കൊഴുപ്പിനുമുന്നില്‍* *ജനതയെ* *വില്‍ക്കുകയായിരുന്നോ* ?
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഭോപ്പാൽ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് നടന്ന ഭയാനകമായ ആ സംഭവം ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ ഓർത്തുപോകുകയാണ്
ഏതാണ്ട് ഇതേ അവസ്ഥയിലേക്കാണ് ഇന്ന് കൊച്ചിയും നീങ്ങുന്നത്.
മൂന്ന് മണിക്ക് ശേഷം മഴക്കാറ് പോലെ വരുകയാണ്. ഈ സമയത്താണ് പ്രായമായവർക്ക് ശ്വാസംമുട്ടലും ശ്വാസതടസവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്. കുട്ടികളടക്കം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പരന്നത്.
ഡയോക്സിൻ നമ്മൾ ഇപ്പോൾ ശ്വസിക്കുകയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയോ ചെയ്തു എന്ന് വിചാരിച്ചു വളരെ പെട്ടെന്ന് ഒരു പ്രതികരണം ഉണ്ടാകണമെന്നില്ല. ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അനുസരിച്ചാണ് ഇത് ബാധിക്കുക. ശ്വാസകോശ സംബന്ധമായ രോഗങ്ങളോ മറ്റ് അസുഖങ്ങളോ കാരണം അവശതയിലുള്ള ഒരു ശരീരമാണെങ്കിൽ അതിനെ പെട്ടെന്ന് ബാധിച്ചുവെന്ന് വരാം. ഡയോക്സിനുകൾ കുറഞ്ഞ അളവിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കും. അതിന്റെ പരമാവധിയിലെത്തുമ്പോഴാണ് ശരീരം പ്രതികരിച്ചു തുടങ്ങുക.
ഡയോക്സിനുകൾ ഏറ്റവും അപകടകാരിയാകുന്നത് പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്കാണ്. പ്രായപൂർത്തിയാകൽ പ്രക്രിയയെ ആണ് ഇത് കൂടുതലായി ബാധിക്കുക. പ്രത്യേകിച്ച് പെൺകുട്ടികളെ ഇത് വലിയ രീതിയിൽ ബാധിക്കുന്നതിന് കാരണമാകും. ഡയോക്സിനുകൾ നമ്മുടെ ശരീരത്തിലെത്തിയാൽ ഈസ്ട്രോജനായി ശരീരം സെൻസ് ചെയ്യും. അങ്ങനെ വരുമ്പോൾ പെൺകുട്ടികൾക്ക് ഏഴ് വയസിലോ എട്ട് വയസിലോ എല്ലാം പീരിയഡ്സ് വരുന്ന സാഹചര്യം ഉണ്ടാകും. ആർത്തവത്തിലെ പ്രശ്നങ്ങൾ, അണ്ഡാശയ ക്യാൻസർ, സ്തനാർബുദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമായേക്കും.
കൊച്ചി എന്നാല്‍ വേദനയുടെയും വഞ്ചനയുടെയും ഓര്‍മകളായിരിക്കും ഇനിയുള്ള തലമുറയ്ക്ക്.
Subscribe to:
Post Comments (Atom)
No comments:
Post a Comment