Tuesday, 20 June 2023
ഹവാല ഇടപാട്
*10,000 കോടിയുടെ ഹവാല ഇടപാടുകള്‍; കൊച്ചിയിലെ പെന്റാ മേനകയിൽ തെരച്ചില്‍*
10,000 കോടിയുടെ ഹവാല ഇടപാടുകള്‍ കേരളം കേന്ദ്രീകരിച്ച് നടക്കുന്നതായി രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടക്കുന്നത്.
മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ആയിരുന്നു പരിശോധന.
ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്.
കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. കൊച്ചിയും കോട്ടയവും കേന്ദ്രീകരിച്ചാണ് നിലവില്‍ ഹവാല ഇടപാടുകള്‍ കൂടുതലായി നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റെയ്ഡില്‍ നിന്നും വ്യക്തമാകുന്നത്. വിദേശപണം ഉള്‍പ്പടെ കണ്ടെത്തിയതായും വിവരമുണ്ട്.
രാഷ്ട്രീയ- വ്യവസായ- ഉദ്യോഗസ്ഥ ബന്ധങ്ങളും ഹവാല ഇടപാടുകളിലുണ്ടെന്ന് ഇഡി സ്ഥിരീകരിക്കുന്നുണ്ട്.# എൻഫോഴ്‌സ്മെന്റ്
Subscribe to:
Post Comments (Atom)
No comments:
Post a Comment