Monday, 2 October 2023
ഗുരുനാരായണ സമാജം
ഗുരുനാരായണ സമാജം
കൊച്ചി : 2023 ഒക്ടോബർ 1ന് അശ്വതി നാളിൽ
രാവിലെ *ശങ്കരാനന്ദാശ്രമത്തിൽ* ആദിത്യ പൂജക്ക് ശേഷം നടന്ന ഗുരു പൂജയോടെ ഗുരുനാരായണ സമാജത്തിന്റെ ഉദ്ഘാടനം ശ്രീമദ് ശിവസ്വരൂപനന്ദ സ്വാമികൾ നിർവഹിച്ചു. മാറ്റങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലഭിച്ച സഹകരണവും സഹായവും തന്നെയായിരുന്നു വെന്ന് സംഘടകർ പറഞ്ഞു.
ഒരു വ്യക്തിക്ക് സമൂഹത്തിനായി എന്തെല്ലാം കൊടുക്കുവാൻ കഴിയും? സമൂഹം പ്രതീക്ഷിക്കുന്നതനുസരിച്ചു വ്യക്തിക്ക് ഉയരാൻ സാധിക്കണം. വ്യക്തിക്ക് വേണ്ടിയല്ല നാം വളരേണ്ടത് സമൂഹത്തിന് വേണ്ടിയാണ്.
വ്യക്തികളുടെ ആരോഗ്യകരമായ കൂട്ടായ്മയാണ് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചക്ക് അടിസ്ഥാനം. അതിന് ഭൗതികമായ വിദ്യാഭ്യാസമല്ല, മറിച്ച് തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാനും പരിഗണിക്കാനും മനസ്സിലാക്കുവാനു മൊ ക്കെപ്പറ്റുന്നവരായിരിക്കണമെന്നും ഇക്കാര്യത്തിൽ ഒരു വ്യക്തിയുടെ അറിവ് വളരെ പ്രധാനപെട്ടത് തന്നെയാണെന്ന് ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു.
വിശാഖപട്ടണത്ത് നടന്ന ക്ലാസ്സിക് പവർ ലിഫ്റ്റിൽ ചമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സി വി ഗിരിധരഘോഷിനെ ചടങ്ങിൽ ആദരിച്ചു.
കേരള പോലീസ് ജനമൈത്രി ട്രെയിനർ കെ പി അജേഷിന്റെ ക്ലാസ്സും, അയ്യപ്പൻകാവ് ആതിര തിരുവാതിര സംഘം ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഭക്തി ഗാനത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തവും, ഫ്രണ്ട്‌സ് ഓഫ് പി ടി നയിച്ച ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി.
കുമാരി അനുഷ്കയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജെയ്ഷൂർ ഭാസ്‌ക്കർ അധ്യക്ഷത വഹിച്ചു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ കെ പീതാംബരൻ, ചേരാനെല്ലൂർ എസ് എൻ ഡി പി യോഗം ശാഖ സെക്രട്ടറി ശശിധരൻ, എസ് എൻ ഡി പി യോഗം പച്ചാളം ശാഖ വൈസ് പ്രസിഡന്റ് ജയ്ദീപ് എന്നിവർ സംസാരിച്ചു. എ എച് ജയറാം സ്വാഗതവും, എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment