Tuesday, 10 March 2015

വരാനിരിക്കുന്ന മഹാവിപത്തിന്റെ കുടിഒഴിപ്പിക്കള്‍...

കൊച്ചി : വോട്ട് വാങ്ങി അധികാരത്തില്‍ കേറിയാല്‍ പിന്നെ സാധാരണക്കാരനെ കാണുന്നത് തന്നെ പുച്ഛം.

അഞ്ചു കൊല്ലം ജനപ്രതി നിധിയുടെ പിന്നാലെ നടന്നാലും സാധാരണക്കാരന്‌ ഒന്നും കിട്ടാന്‍ പോകുന്നില്ല.അതാണ് ഇപ്പോള്‍ പച്ചാളത്തു നാം കണ്ടത്.30 വര്‍ഷമായി യഥാര്‍ത്ഥ പാലത്തിനായി മരവിപ്പിചിട്ടിരിക്കുന്ന വരുടെ കണ്ണുനീര്‍ കാണാതെ പുതുതായി ഒരു സുപ്രഭാതത്തില്‍,നഷ്ടപരിഹാരതുകയോ,പുനരധിവസമോ ഒരുക്കാതെ ഇറക്കി വിടുന്നതാണോ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്?

അധികാരികളുടെ നിര്‍ബന്ധബുദ്ധിക്കു വഴ്ഗി 48 മണിക്കുരിനകം വീട് ഒഴിയണം എന്ന് കല്പന ഇറക്കിയ കലക്ടറെ ക്യാമ്പ്‌ ഓഫീസില്‍ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടഘുന്ന സംഘം കാണാന്‍ ചെന്നത് തെറ്റോ? അവിടെ വെച്ച് അറസ്റ്റ് ചെയ്തവരെ കരുതല്‍ തടവില്‍ പാര്‍പ്പിച്ചശേഷം ആയിരുന്നു പൊളിക്കല്‍.

യുദ്ധ പ്രതീതി ഉളവാക്കും വിധം ആയിരക്കണക്കിനു പോലീസിനെ വിന്യസിച്ചിട്ടായിരുന്നു പൊളിക്കല്‍.ആദ്യ കുത്ത് 92 വയസ്സായ കുഞ്ഞമ്മയുടെ ക്രിസ് ഹാളിനു ആയിരുന്നു.ജനകീയ സമര സമിതി യുടെ ഒട്ടുമിക്ക യോഗങ്ങളും ചേര്‍ന്നിരുന്നത് ഈ ഹാളില്‍ വെച്ചായത്‌ കൊണ്ടാവാം ആദ്യ കുത്ത് ഇവിടെ തന്നെ ആയതും.

മെട്രോ ക്ക് വേണ്ടി സ്ഥലം കച്ചേരിപ്പടിയില്‍ എടുക്കേണ്ടി വന്നപ്പോള്‍ വസ്ത്ര വ്യാപാരിയുടെ മുന്നില്‍ അധികാരികള്‍ ഓച്ചനിച്ച് നിന്നതും അവര്‍ പറഞ്ഞ തുക സമ്മതിച്ചതും കൊച്ചി ക്കാര്‍ക്ക് അറിയാവുന്ന കഥ.സെന്റിന് അഞ്ചു ലക്ഷം കൊടുത്തു പച്ചാളത്തെ പട്ടിണി പാവങ്ങളെ ഒതുക്കാന്‍ ശ്രമം നടത്തിയെങ്ങിലും സംഘപരിവര്‍ - ബി ജെ പി ഇടപെടലിനെ തുടര്‍ന്ന് 15 ലക്ഷത്തില്‍ എത്തുകയായിരുന്നു.

കോടതി ഇപ്പോള്‍ ഒരു കമ്മിഷനെ നിയമിച്ചത് തന്നെ നല്ല കാരിയം.നേരം വണ്ണം ഒരു കാറിനു പോലും ഇതുവഴി പോകുവാന്‍ കഴിയുമെന്നു കരുതാനാവില്ല .പച്ചാളത്തു വരാനിരിക്കുന്ന ഒരു മഹാ വിപത്തിന്റെ മുന്നോടി യായിട്ടാണ് ഈ കുടി ഒഴിപ്പിക്കലിനെ പലരും കാണുന്നത്.ജനപ്രതിനിധി കളെ ജനം കൈകാരിയം ചെയ്യുന്ന കാലം വിദൂരമല്ലെന്നും പച്ചാളം സന്ദര്‍ശിച്ചാല്‍ ബോദ്യമാകും.

Saturday, 28 February 2015

പ്രായം ചെന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി

മോദി സര്‍ക്കാര്‍ കുതിക്കുകയാണ്.ചില ചാനലുകളും പത്രങ്ങളും പഠിച്ച പണി നോക്കിയിട്ടും മോദി സര്‍ക്കാരിനെ തളര്‍ത്താന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല,നാള്‍ക്ക്നാള്‍ സര്‍ക്കാര്‍ ജനപ്രീതി നേടുകയും ചെയുന്നു.

പുതിയ ബജറ്റ് ഇതിന് ഉദാഹരണം.ഭാരതത്തിലെ എല്ലാ പൌരന്‍ മ്മാര്‍ക്കും 12രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപ യുടെ ഇന്‍ഷുറന്‍സ്.65 കഴിഞ്ഞ ഏതൊരാള്‍ക്കും വര്‍ദ്യകിയ പെന്‍ഷന്‍ രൂ 6൦൦ മുതല്‍ രൂ 1200 വരെ.പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗ ള്‍ക്കായി 'മുദ്ര ' ബാങ്ക്.ഇനി മുതല്‍ സ്വത്ത്‌ നികുതി നല്‍കേണ്ടതില്ല.

Monday, 16 February 2015

POLICE JEEP ATTACK

പ്രതിഷേധ പ്രകടനം പുതുവ്യ്പിനിൽ നിന്നും ആരംഭിക്കുന്നു 
കൊച്ചി : ആർ എസ് എസ് ജില്ലാ പ്രചാരക് ജീ.ജീ.വിഷ്ണു വിനെ അയോദ്യ പുരം ശ്രീ രാമ അമ്പലത്തിൽ വെച്ച് മർദിച്ച എസ് ഐ ഷോജോ വർഗീസിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് പുതുവ്യ്പിനിൽ ഇന്ന് വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ അമിത വേഗതയിൽ ഓടിച്ചു  വന്ന പോലീസ് ജീപ്പ് പ്രകടനക്കാർ തകർത്തു.ജീപ്പിൽ ഡ്രൈവർ കൂടാതെ മുൻ  ഒരു ടി ഷർട്ട്‌ ധാരിയും ഉണ്ടായിരുന്നു.

Wednesday, 28 January 2015

RATION CARD HELP DESK


റേഷൻ കാർഡ്‌ ; സഹായവുമായി ബി ജെ പി പ്രവർത്തകർ 

കൊച്ചി ; റേഷൻ കാർഡു മായി ബന്ധപ്പെട്ട് 68 ഡിവിഷനിൽ നടന്ന ഫോട്ടോ എടുക്കലിൽ അപേക്ഷ ഫാറം പൂരിപ്പിക്കുവാനായി ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി ഒരുക്കിയ ഹെൽപ് ഡെസ്ക് ജനത്തിന് ഏറെ ഉപകാരമായി.

1200 പേരാണ് ഫോടോ എടുക്കലുമായി ഇന്ന് സിമിത്തേരി മുക്കിലുള്ള കാർമൽ ഹാളിൽ എത്തിയത്.ഡിവിഷൻ കൌണ്സിലെർ പോലും യഥാസമയം എത്തിയിരുന്നില്ല.ഫോടോ എടുത്ത് മടഘുന്നവർക്ക് സൌജന്യ മായി 'നമോ'ചായയും നൽകി.പൊതുജനത്തിന് ഇത് വേറിട്ട അനുഭവം തന്നെ ആയി.ഇങ്ങനെ ഒരു കരിയത്തിനും രാഷ്ട്രീയ പാർട്ടി കളുടെ സഹായം നാളിതു വരെ പൊതുജനത്തിന് കിട്ടിയിരുന്നില്ല.

Tuesday, 27 January 2015

BJP HARTHAL

ഹർത്താലിനെ തുടർന്ന് എറണാകുളം ബ്രോഡ്‌വേ യിൽ അടഞ്ഞ് കിട
ക്കുന്ന കടകൾ.
കൊച്ചി : ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണ്ണം.കടകൾ പൂർണ്ണമായും അടഞ്ഞു കിടന്നു.ഇരു ചക്ര വാഹനങ്ങൾ ഓടിയതൊഴിച്ചാൽ ബസ്സുകളും ഓട്ടോ കളും ടാക്സി കളും നിരത്തിൽ ഇറഝിയില്ല.അപൂർവ്വം സൊകാര്യ കാറുകൾ ഓടിയെങ്കിലും പലയിടത്തും ത ടുക്കുകയും ചെയ്തു.ഹർത്താലിനോടനുബന്ഡിച്ച് നടന്ന പ്രകടനം എ എൻ രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

HARTHAL ADVICE !

ഹർത്താൽ ദിനത്തിൽ വാഹനവുമായി എത്തിയ യാത്രക്കാരന് ബി ജെ പി
പ്രവർത്തകർ കൊച്ചിയിലെ അയ്യപ്പൻകാവ്‌ കവലയിൽ വെച്ച് ഉപദേശം
നൽകുന്നു .

HARTHAL HITS NORMAL LIFE

ബി ജെ പി യുടെ ഹർത്താലിനെ തുടർന്ന് എറണാകുളം മാർക്കറ്റിൽ
അടഞ്ഞ് കിടക്കുന്ന കടകൾ