Saturday, 23 April 2022

ക്കാരുടെ അങ്കിൾ യാത്രയായി

സിനിമാക്കാരുടെ അങ്കിൾ യാത്രയായി... അനുദിനം മരണത്തോടടുത്തു കൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥയാണ് സിനിമ പറയുന്നത്. മരണം ഇങ്ങടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറയുകയാണ്‌ സേവ്യർ. അവ നുണകൾ ആണെന്ന് പ്രേക്ഷകർ അറിയുന്നത് അയാളുടെ മരണ ദിനത്തിലാണെന്ന് മാത്രം .ജോൺ പോളിന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്ത വിടപറയും മുൻപേയിൽ നെടുമുടി അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. ഹോട്ടൽ ശ്രീനിവാസ് എൻക്ലെവിൽ വെച്ച് സംവിധായകൻ അമ്പിളി ആണ് ജോൺ പോളിനെ എന്നെ പരിചയപെടുത്തുന്നത്. ആർ ഫിലിം ഹൗസിന് വേണ്ടി റിയാസ് നിർമ്മിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് കഥയുടെ ചർച്ചക്ക് ആയിട്ടായിരുന്നു ഞാൻ അന്ന് ജോൺപോൾ ചേട്ടനെ കാണാൻ ചെന്നത്. പിനീട്‌ ഈ പ്രൊജക്റ്റ്‌മായി നിരവധി തവണ കൂടിക്കാഴ്ചകൾ... പല തവണ കൊച്ചു കടവന്ത്രയിലെ വീട്ടിലും പടിവട്ടത്തെ വീട്ടിലും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും സന്ദർശനം. അമ്പിളിയേട്ടൻ രാവിലെ തന്നെ എറണാകുളത്തെത്തി. ജോൺപോളെട്ടനെ പരിചയപ്പെടുത്തിയ അമ്പിളിഏട്ടനോടൊപ്പം തന്നെ ആ ചലനമറ്റ ശരീരത്തിന് മുന്നിൽ നിമിഷങ്ങളോളം തല കുമ്പിട്ടു നിന്നു.. ഒരുമിച്ചു പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച്‌ ഓർക്കുന്നതു നല്ലതാണ്‌. പഴയ ഫോട്ടോകൾ മറിച്ചു നോക്കാം... ആദ്യമൊക്കെ മനസ്സിന്‌ വേദന തോന്നും. പക്ഷേ കാലം കടന്നുപോകുമ്പോൾ മനസ്സിന്റെ ദുഃഖം കുറയ്‌ക്കാൻ ആ ഓർമകൾക്കാകും... വിട പറയുകയാണെൻ ജന്മം ചുടുകണ്ണീർക്കടലലയിൽ വിധി പറയും നേരമണഞ്ഞൂ ഇനി യാത്രാമൊഴി മാത്രം... സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതശൈലികൊണ്ടും ആരുടേ യും മനംകവരുന്ന വ്യക്തിത്വം. പ്രിയ ജോൺപോളെട്ടന് വേദനയോടെ ആദരാഞ്ജലികൾ.

Monday, 11 April 2022

മാംസ നിബന്ധമല്ല രാഗം

*മാംസ നിബന്ധമല്ല രാഗം* അതായിരുന്നു ദീപയുടെ കഥയുടെ പേര്’’ ഞാനത് പേര് മാറ്റി മറ്റൊരു പേര് നിർദേശിച്ചു.  ‘‘കഥയിലെ നായകൻ 55 കഴിഞ്ഞ ഡോക്ടർ നായിക 22 കഴിഞ്ഞവൾ. ഇരുവരും കണ്ടത് ആശുപത്രിയിൽ ...’’ എവിടെ നിന്നോ വന്ന് എങ്ങനെയോ കൂട്ടായി എങ്ങോട്ടൊ പോയി മറഞ്ഞവർ. ‘‘ങേ.. കഥയുടെ ത്രെഡിൽ അല്ല ..’’ ദീപയുടെ പറച്ചിലിൽ ഞെട്ടിയത് ഞാനായിരുന്നു. ‘‘എന്നിട്ട്, എന്നിട്ടെന്തുണ്ടായ്... കഥയിൽ..’’

Friday, 11 February 2022

പെണ്ണുകാണൽ ഫ്ലാഷ് ബാക്ക്

അഖിൽ അനിൽ കുമാർ, സിബി രഞ്ജിത്, മാർട്ടിൻ പ്രക്കാട്ട്, ഐക്കൺ ടീമിന്റെ അർച്ചന 31 നോട്ട് ഔട്ട്‌ കണ്ടപ്പോൾ എന്റെ പെണ്ണ് കാണൽ ഒന്ന് ഓർത്തു പോയി. നക്കാപിച്ച ശമ്പളത്തിൽ ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ തീരാനുള്ളതല്ല എന്റെ ജന്മം എന്ന് ജാതകത്തിൽ വ്യക്തമായി എഴുതി പിടിപ്പിച്ചിരിക്കുന്നതിനാൽ ആ വഴിക്ക് ശ്രദ്ധ കൊടുത്തില്ല. അമ്മ റിട്ടർആകുമ്പോഴും ഒരു സർക്കാർ ജോലിക്ക് സാധ്യത മുന്നിൽ ഉണ്ടായിരുന്നിട്ടും അത് തട്ടി തെറിപ്പിച്ചു സിനിമ, കുരുമുളക് കൃഷിക്ക് ഇറങ്ങുകയായിരുന്നു. ഒരേ സമയം നാല് ആലോചനകൾ... ( നിശ്ചിത വരുമാനം ഉള്ള സർക്കാർ ജീവനക്കാരൻ ആയിരുന്നു വെങ്കിൽ 30 എണ്ണം എങ്കിലും ഒരുമിച്ചു എത്തിയേനെ എന്നും ഓർക്കാതിരുന്നില്ല ). കോട്ടയത്ത്‌ നിന്നും അഭിഭാഷകയും, തിരുവനന്തപുരത്ത് നിന്നും സെൻറൽ സ്കൂൾ അധ്യാപികയും, പാലയിലും, കോഴിക്കോട് നിന്നും ബി എഡ് കാരും വന്നപ്പോൾ ഒന്ന് പകച്ചു. ടീച്ചർമ്മാർ തന്നെയാണ് നല്ലത്. വർഷത്തിൽ 2 മാസം അവധി. ആഴ്ചയിൽ ശനിയും ഞായറും പോകേണ്ട. പെണ്ണുങ്ങൾക്ക് പറ്റിയ പണി ടീച്ചർ പണി തന്നെയാ. അങ്ങനെ ഉപദേശങ്ങൾ നാനാവഴി... തെക്കത്തികളെ വിശ്വസിക്കാൻ കൊള്ളില്ല. കണ്ണ് എപ്പോഴും പണത്തിൽ മാത്രം ആയിരിക്കും. എന്നെ കൂടുതൽ അറിയാവുന്ന വത്സയുടെ ആശിർവാദത്തോടെ ഒടുവിൽ കോഴിക്കോടേക്കു വണ്ടി വിടുമ്പോ മനസ്സിലോർത്തു... ഇനി ഈ പെണ്ണിന് എങ്ങാനും എന്നെ പിടിച്ചില്ലങ്കിലോ...!!! കോഴിക്കോട് നിന്നും പ്രകൃതി രാമണീയമായ വഴിയിലൂടെ 17 കിലോ മീറ്റർ സഞ്ചരിച്ച് പെണ്ണിന്റെ വീട്ടിൽ എത്തി. കൂടെ ലൈല ഉണ്ടായതിനാൽ ഒരു ധൈര്യം. കയറിചെല്ലുമ്പോൾ വെളുത്തു അതിസുന്ദരിയായ ഒരു പെൺകുട്ടി. മനസ്സ് ഒന്ന് പകച്ചു ഹോ കൊള്ളാം. പ്രകൃതി പോലെ സുന്ദരി തന്നെ. ആള് കൊള്ളാലെ ഞാൻ പതുക്കെ ലൈലയോട് പറഞ്ഞു. ഭാഗ്യത്തിന് ഞാൻ ചെന്ന സമയത്ത് വീട്ടിൽ ആണുങ്ങൾ ആരും ഉണ്ടായിരുന്നില്ല. അപ്പൊ കുറച്ചൂടെ ധൈര്യം വർധിച്ചു. വീട്ടിൽ കയറി ഇരുന്നു. അമ്മയുമായിട്ടാണ് സംസാരിച്ചോണ്ടിരുന്നത്.എന്റെ സംസാരത്തിൽ അമ്മ വീണു. ഇത്രയും ദൂരത്തിൽ മോളെ കൊടുക്കുന്നതിൽ അമ്മക്ക് സങ്കടം ഉണ്ടെന്ന് സംസാരത്തിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഞങ്ങളോടൊപ്പം വന്ന പൊന്നുംപൊതി ബാലൻ അതിന് പരിഹാരം നിർദേശിക്കുന്നതിനിടയിൽ പെൺകുട്ടി കടന്ന് വന്നു. ചെല്ലുമ്പോൾ ഉമ്മറത്തു കണ്ട കുട്ടിയല്ല വന്നത്. ( കയറി ചെല്ലുമ്പോൾ ഉമ്മറത്ത് കണ്ടത് നാത്തൂൻ ആയിരുന്നു എന്ന് പിന്നീട് അറിഞ്ഞു ). മുഖത്തേക്ക് ഒന്ന് നോക്കിയതേ ഉളൂ നാലാം ക്ലാസ്സിലെ കണക്ക് ക്ലാസ്സിൽ റോസി ടീച്ചറുടെ കണ്ണ് ഉരുട്ടിയുള്ള നോട്ടം ഓർമ വന്നതോടെ മുഖം ഇടത്തോട്ടു വെട്ടിച്ചു.പിന്നെ വായിലെ വെള്ളം വറ്റിയതോടെ മിണ്ടാതിരുന്നു. എന്തിനും ഏതിനും പറ്റിയ മൂന്ന് ചേട്ടൻമാർ രണ്ട് ചേച്ചിമാർ, അണു കുടുംബത്തിൽ ജനിച്ച എനിക്ക് ഇത്രയും അംഗങ്ങൾ എന്ന് കേട്ടപ്പോൾ എന്തോ ഒരു വല്യയ്മ. കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ നിന്നും പെണ്ണ് കെട്ടുന്നത് തന്നെയാണ് നല്ലത്. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഓടി വരാൻ ആൾ ഉണ്ടാകും എന്ന് അമ്മയുടെ വക ഉപദേശം. ഒടുവിൽ അതങ്ങു ഉറപ്പിച്ചു. ഭാഗ്യമോ നിർഭഗ്യമോ എന്നറിയില്ല, എനിക്കിപ്പോഴും ആലോചനകൾ വന്ന് കൊണ്ടിരിക്കുന്നു.

Saturday, 15 January 2022

ചെരാത് തെളിയിക്കൽ നാളെ വെളുപ്പിന്

ചെരാത് തെളിയിക്കൽ നാളെ വെളുപ്പിന് അയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തിന്റെ എട്ടാം ദിവസമായ നാളെ ( ജനുവരി 16 ) ആറാട്ടിനോട് ബന്ധപെട്ടു വട്ടത്തിൽ ശ്രീ ഭുവനേശ്വരന്റെ വസതി മുതൽ കെ കെ പദ്മനാഭൻ റോഡിന്റെ വടക്കേ അറ്റം വരെ ആറാട്ടെഴുന്നള്ളിപ്പിന് മുന്നോടിയായി എസ് എൻ ഡി പി അയ്യപ്പൻകാവ് ശാഖയുടെ നേതൃത്വത്തിൽ അലങ്കാര വിളക്കായ ചെരാത് തെളിയിക്കുന്നു.

Wednesday, 12 January 2022

താലം സമർപ്പണ ഘോഷയാത്ര

എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്രക്ക് കാണായനൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഭദ്രദീപം തെളിയിച്ചു. കാണയനൂർ യൂണിയൻ കൺവീനർ എം ഡി അഭിലാഷ്, ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു, സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, ജയ് ഷൂർ
എന്നിവർ സന്നിഹിതരായി.സി ആർ ഗോപി, എ എച് ജയറാം, ബേബി രമേശ്‌, ലതിക രത്‌നാകരൻ, മീവ എം ആർ, സി ആർ സുധീർ ബാബു, എം വി ദിലീപ് കുമാർ, പി ജി ബാബു, എസ് കിരൺ, വി പി ഉണ്ണികൃഷ്ണൻ, ടി പി ഗിരീഷ് കുമാർ, ഗീതാ സന്തോഷ്‌, മീര ബാബു, മീന രഞ്ചൻ, കല ജയറാം,ലീന, ലളിത സതീശൻ, എം എസ് ജയദേവ്, കെ എ പ്രേമൻ, ബാലജനയോഗം ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് കെ കെ പദ്മനാഭൻ റോഡ്, പവർഹൌസ് റോഡ്, ചിറ്റൂർ റോഡ് വഴി രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ എത്തിച്ചേർന്നു

Tuesday, 11 January 2022

താലം സമർപ്പണം

താലം സമർപ്പണം ഇന്ന് എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്ര ഇന്ന് വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് കെ കെ പദ്മനാഭൻ റോഡ്, ചിറ്റൂർ റോഡ് വഴി രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ എത്തിച്ചേരും.

താലം സമർപ്പണം

താലം സമർപ്പണം നാളെ എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്ര നാളെ വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ സമർപ്പിക്കും. എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് വനിതാ സംഘം നേതൃത്വം വഹിക്കും.