Thursday, 29 January 2026

Kerala kumbhamela

സ്വാമിയും വർക്കിയും

ക്ഷേത്രം കൊള്ളയടിക്കാൻ ശ്രമിക്കുന്ന താണിശ്ശേരി പ്രഭാകരൻമ്മാരുടെയുംഎതിർത്ത് തോൽപ്പിക്കുന്ന മാധവേട്ടൻമ്മാരുമായി *സ്വാമിയും വർക്കിയും* എത്തുന്നു. അമ്പിളി സംവിധാനം ചെയ്യുന്ന സ്വാമിയും വർക്കിയും എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മുനൂറ്റി അമ്പതോളം വർഷത്തെ പഴക്കമുള്ളതും നാല്പതോളം മുറികളുള്ളതുമായ വടക്കേക്കര തറവാട്ടിൽ താമസിക്കുന്ന സ്വാമിനാഥൻ മാസ്റ്ററുടേയും വർക്കിയുടേയും കഥയാണിത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്വാമിനാഥൻ മാസ്റ്ററുടെ മകൾ ജയ മോളുടേയും, ഭർത്താവായ റോയ്ച്ചൻ്റെയും, അമേരിക്കയിൽ ജനിക്കുകയും വളരുകയും ചെയ്തിട്ടും ശുദ്ധിയോടെ മലയാളം പറയാൻ കഴിയുന്ന കുട്ടികളായ റോസിന്റെയും സഹോദരിയുടേയും , കലകളെ സ്നേഹിക്കുന്ന, തലമുറകൾക്ക് വേണ്ടി അവകൾ ശേഖരിച്ച് വയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീലക്ഷ്മിയുടേയും ഗോപന്റെയും കഥയാണിത് . മോഹ വിലകൊടുത്ത് പഴയ തറവാടുകളും ഭൂമിയും വാങ്ങിച്ചെടുത്ത് അവിടെ ഫ്ലാറ്റുകളും മറ്റ് നിർമ്മാണ പ്രവർത്തികളും നടത്തി വൻ ലാഭം കൊയ്തെടുക്കുന്ന ഭൂമി മാഫിയകളേയും, ദല്ലാളന്മാരേയും , ലഹരിക്ക് അടിമകളായി മറ്റുള്ളവർക്ക് ശല്യമായി മാറുന്ന യുവാക്കളേയും ഈ കഥയിൽ കണ്ടുമുട്ടാനാകും. അമ്പലം കൊള്ളയടിക്കാൻ ശ്രമിക്കുന്ന താണിശ്ശേരിപ്രഭാകരൻ മാരുടേയും, അതിനെ എതിർത്ത് തോൽപ്പിക്കുന്ന മാധവേട്ടൻമാരുടേയും കൂടി കഥയാണിത്. നമ്മുടെ സമൂഹത്തിൻ്റെ യഥാർത്ഥ കഥ. സംഗീതം മോഹൻ സിത്താര .വരികൾ റഫീഖ് അഹമ്മദ്, ബാദുഷ കേച്ചേരി, ശ്രീമൂലനഗരം പൊന്നൻ ,കുഴൽമന്ദം രാമകൃഷ്ണൻ. ആലാപനം -നടൻ അശോകൻ, അപർണ ബാലമുരളി, അഫ്സൽ ,നിത്യ മാമൻ ,ഇന്ദുലേഖ വാര്യർ ,ശ്രീദേവി തിരുവിഴ . വസ്ത്രാലങ്കാരം - ശങ്കരി .ചമയം - പി.വി. ശങ്കർ. ശബ്ദമിശ്രണം - കൃഷ്ണനുണ്ണി. ചിത്രസംയോജനം - ബി. ലെനിൻ. ഛായഗ്രഹണം - പുഷ്പൻ ദിവാകരൻ. നിർമ്മാണം - ശിവദാസൻ വടക്കേ പുരക്കൽ . കല,രചന, സംവിധാനം - അമ്പിളി.

കേരള കുംഭമേള

ഭാരതത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സന്ന്യാസിസൈന്യം, ജൂനാ അഖാഡയുടെ ദേവതയാണ് ദത്താത്രേയൻ. ദത്താത്രേയൻ ദേവതയായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആണ് മലപ്പുറത്ത് നടക്കുന്ന മഹാമാഘമഹോത്സവത്തെ നയിക്കുന്നത് എന്നതും ശ്രദ്ധേയം.

Wednesday, 28 January 2026

മാഘമഹോത്സവം

നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു. പതിനായിരങ്ങളാണ് രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തുന്നത്. സന്യാസി ശ്രേഷ്ഠൻമാർ തങ്ങളുടെ കർമ്മഭൂമിയിലേക്ക് എത്തുന്നു. സായംസന്ധ്യയിൽ പുണ്യമായ നിളാ ആരതിയും പുണ്യ സ്നാനവും........ പഴയ കാല പ്രൗഢിയിലേക്ക് നാം തിരിച്ചു പോകുന്നു. ഹൈന്ദവ നവോത്ഥാനത്തിൻ്റെ ഉജ്ജ്വലമായ ശംഖനാദം മുഴങ്ങുന്നു. ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും..... അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത. നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തുകയാണ്. # kerala kumbhamela

Tuesday, 27 January 2026

കേരള കുംഭമേള

250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ടതുമായ ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുത്ത് കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി നിളയിൽ നടക്കുന്ന നിള ആരതി സംയോജിപ്പിക്കന്നത് മോഹൻജി ഫൗണ്ടേഷൻ ആണ്. തിരുനാവായയിലെ കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന നിളയിലെ സ്നാനവും ആരതിയും വലിയ ആത്മീയ അനുഭവമാണ് നൽകുന്നത്. തിരുനാവായ പടിഞ്ഞാറേക്കടവില്‍നിന്ന് നിളാ ആരതി നടക്കുന്ന സ്ഥലത്തേക്ക് താത്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.

Wednesday, 22 January 2025

പക്വത

*പക്വത* പലരും പറയുന്നത് കേൾക്കാം അവന് അല്ലെങ്കിൽ അവൾക്ക് പക്വത ഇല്ലെന്ന്! കഴിഞ്ഞ ദിവസവും എന്നെപ്പറ്റിയും ഇങ്ങനെ പറയുന്നത് കേട്ടു. പക്വത എന്നതുകൊണ്ട് ഇവർ എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായില്ല. ആളുകൾ പ്രായത്തിനനുസരിച്ച് പക്വത പ്രാപിക്കുന്നു എന്ന് സാധാരണയായി അനുമാനിക്കുന്നു, എന്നാൽ ഞാൻ ഉൾപ്പെടെ പലരും പ്രായപൂർത്തിയാകുകയും പക്വത പ്രാപിക്കുകയും ചെയ്തിട്ടില്ലെന്നു പറഞ്ഞാലും അത്ഭുതമില്ല. മനുഷ്യാത്മാവിൻ്റെ പക്വത ജീവിതത്തിൻ്റെ ലക്ഷ്യമാണെന്ന് ഞാൻ മുന്നേ എഴുതിയിട്ടുള്ളതാ. അനിശ്ചിതത്വം സഹിക്കാനുള്ള കഴിവാണ് പക്വത. അഭിനന്ദിക്കാനായി ആരെങ്കിലും വിളിച്ചാൽ പോകുന്ന പോലെത്തന്നെ വിമർശിക്കാനായി ആരെങ്കിലും വിളിച്ചാലും ആ ക്ഷണം സ്വീകരിച്ചു അതിനായി പോകും. കാരണമെന്തെന്നാൽ അഭിനന്ദനം ഒരു സുഖം മാത്രമേ തരൂ എന്നാൽ വിമർശനമാണ് എന്നെ ആന്തരികമായി വളരുവാനും പഠിക്കാനും എന്നെ സഹായിക്കുന്ന ശക്തി.

Monday, 13 January 2025

തിരുവാതിര

*നൃത്ത, നൃത്യ, നാട്യ* _നൃത്തത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലൊന്ന് അതിൻ്റെ ആവിഷ്കാരം._ ഒരു പ്രവർത്തനത്തെ നൃത്തമായി കണക്കാക്കണമെങ്കിൽ, നർത്തകിക്ക് അതിനെ അത്തരത്തിലുള്ളതായി വേർതിരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരിക്കണം. നർത്തകിയും നൃത്തസംവിധായികയുമായ രോഷ്നി തൻ്റെ എർത്ത് എയിഞ്ചൽസിന് വേണ്ടി ഒരു നൃത്തസംവിധായിക എന്ന നിലയിൽ വൈവിധ്യമാർന്ന ചലന ശൈലികൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ തിരുവാതിരക്കളി സന്ധ്യഭംഗിയുടെ നിലാവു പടർന്ന എറണാകുളം അയ്യപ്പൻകാവ് ക്ഷേത്ര മുറ്റത്ത് രോഷ്നി വിജയകൃഷ്ണന്റെ മനസ്സിലെ തിരുവാതിര ശരീരഭാഷയിലൂടെ ജീവൻ നൽകുന്നതായിരുന്നു. രോഷ്നി വിജയകൃഷ്ണൻ, ഗീത സന്തോഷ്‌, ഷമ്മി ലാൽ, കല ജയറാം, ധന്യ രാജേഷ്, സിനി രാജേഷ്, ജയശ്രീ മുരളി, ജീന മുരുകൻ സ്വയം മറന്ന് തിരുവാതിരച്ചുവടുകളിലേക്ക് ...അവരുടെ മൈലാഞ്ചിചോപ്പുള്ള കൈകൾ പാട്ടിന്റെ താളത്തിൽ ലാസ്യഭംഗിയോടെ മിന്നി മായുന്നു. സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച്‌ തിരുവാതിരക്കളിയുടെ ചുവടുകള്‍ക്കും പ്രത്യേകതയുണ്ട്.സാധാരണ ഒരുപാട് വേഗത്തിലുള്ള ചുവടുകള്‍ ഒന്നും തന്നെ ഉപയോഗിക്കാറില്ല. എന്നാൽ വേഗത്തിലുള്ള ചുവടുകളും കാലുകള്‍കൊണ്ട് ചുവടു വെയ്ക്കുമ്പോള്‍ കൈകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും രോഷ്‌ണീസ് എർത്ത് എയിഞ്ചൽസിന്റെ തിരുവാതിര ശ്രദ്ധേയമാക്കുന്നു. തിരുവാതിരക്കളിയില്‍ കാലങ്ങളായി ഒരേ തരത്തിലുള്ള ചുവടുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും, ഭാവ പ്രകടനങ്ങൾക്കാളേറെ, ചലനങ്ങള്‍ക്കും ചുവടുകള്‍ക്കും, ശാരീരിക വഴക്കത്തിനും പ്രാധാന്യം നല്‍കുന്നതരത്തിലുള്ള നൃത്തരീതി ആണ് ഇത്തവണ കോറിയോ ഗ്രാഫർ രോഷ്‌ണി വിജയകൃഷ്ണൻ തിരുവാതിരക്കളിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആത്മീയവും , മാനസികവുമായ ആനന്ദത്തോടെ ഒപ്പം തന്നെ, ശാരീരിക ഗുണഫലങ്ങൾ കൂടി സ്ത്രീകൾക്ക് കിട്ടുന്നതാണ് തിരുവാതിരക്കളി. അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, സഹിഷ്ണുത, ടീം വർക്ക്, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യൽ എന്നിവയിലൂടെ വളർച്ചയുടെയും വികാസത്തിൻ്റെയും നിർണായക ഭാഗമായി ഇന്ന് എർത്ത് എയിഞ്ചൽസ് മാറിയിരിക്കുകയാണ്. മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും തന്നെയായിരുന്നു ഈ തിരുവാതിര കളിയുടെ പ്രത്യേകതയും. കൂടുതൽ അപ്‌ഡേറ്റുകൾക്ക് : jayaar © 2025 ഫോട്ടോ കടപ്പാട് : ലാൽ