Monday, 13 January 2025
തിരുവാതിര
*നൃത്ത, നൃത്യ, നാട്യ*
_നൃത്തത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലൊന്ന് അതിൻ്റെ ആവിഷ്കാരം._
ഒരു പ്രവർത്തനത്തെ നൃത്തമായി കണക്കാക്കണമെങ്കിൽ, നർത്തകിക്ക് അതിനെ അത്തരത്തിലുള്ളതായി വേർതിരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരിക്കണം.
നർത്തകിയും നൃത്തസംവിധായികയുമായ രോഷ്നി തൻ്റെ എർത്ത് എയിഞ്ചൽസിന് വേണ്ടി ഒരു നൃത്തസംവിധായിക എന്ന നിലയിൽ വൈവിധ്യമാർന്ന ചലന ശൈലികൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ തിരുവാതിരക്കളി സന്ധ്യഭംഗിയുടെ നിലാവു പടർന്ന എറണാകുളം അയ്യപ്പൻകാവ് ക്ഷേത്ര മുറ്റത്ത് രോഷ്നി വിജയകൃഷ്ണന്റെ മനസ്സിലെ തിരുവാതിര ശരീരഭാഷയിലൂടെ ജീവൻ നൽകുന്നതായിരുന്നു. രോഷ്നി വിജയകൃഷ്ണൻ, ഗീത സന്തോഷ്, ഷമ്മി ലാൽ, കല ജയറാം, ധന്യ രാജേഷ്, സിനി രാജേഷ്, ജയശ്രീ മുരളി, ജീന മുരുകൻ സ്വയം മറന്ന് തിരുവാതിരച്ചുവടുകളിലേക്ക് ...അവരുടെ മൈലാഞ്ചിചോപ്പുള്ള കൈകൾ പാട്ടിന്റെ താളത്തിൽ ലാസ്യഭംഗിയോടെ മിന്നി മായുന്നു.
സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച് തിരുവാതിരക്കളിയുടെ ചുവടുകള്‍ക്കും പ്രത്യേകതയുണ്ട്.സാധാരണ ഒരുപാട് വേഗത്തിലുള്ള ചുവടുകള്‍ ഒന്നും തന്നെ ഉപയോഗിക്കാറില്ല. എന്നാൽ വേഗത്തിലുള്ള ചുവടുകളും കാലുകള്‍കൊണ്ട് ചുവടു വെയ്ക്കുമ്പോള്‍ കൈകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നതും രോഷ്‌ണീസ് എർത്ത് എയിഞ്ചൽസിന്റെ തിരുവാതിര ശ്രദ്ധേയമാക്കുന്നു.
തിരുവാതിരക്കളിയില്‍ കാലങ്ങളായി ഒരേ തരത്തിലുള്ള ചുവടുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും, ഭാവ പ്രകടനങ്ങൾക്കാളേറെ, ചലനങ്ങള്‍ക്കും ചുവടുകള്‍ക്കും, ശാരീരിക വഴക്കത്തിനും പ്രാധാന്യം നല്‍കുന്നതരത്തിലുള്ള നൃത്തരീതി ആണ് ഇത്തവണ കോറിയോ ഗ്രാഫർ രോഷ്‌ണി വിജയകൃഷ്ണൻ തിരുവാതിരക്കളിയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ആത്മീയവും , മാനസികവുമായ ആനന്ദത്തോടെ ഒപ്പം തന്നെ, ശാരീരിക ഗുണഫലങ്ങൾ കൂടി സ്ത്രീകൾക്ക് കിട്ടുന്നതാണ് തിരുവാതിരക്കളി.
അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, സഹിഷ്ണുത, ടീം വർക്ക്, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യൽ എന്നിവയിലൂടെ വളർച്ചയുടെയും വികാസത്തിൻ്റെയും നിർണായക ഭാഗമായി ഇന്ന് എർത്ത് എയിഞ്ചൽസ് മാറിയിരിക്കുകയാണ്.
മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും തന്നെയായിരുന്നു ഈ തിരുവാതിര കളിയുടെ പ്രത്യേകതയും.
കൂടുതൽ അപ്‌ഡേറ്റുകൾക്ക് :
jayaar © 2025
ഫോട്ടോ കടപ്പാട് : ലാൽ
Subscribe to:
Post Comments (Atom)
No comments:
Post a Comment