Saturday, 4 January 2025
പി എൻ പ്രസന്ന കുമാർ
*ഓർമ്മകൾ മരിക്കുന്നില്ല.*
ചെക്കോസ്ലൊവാക്യയിലെ പ്രാഗില്‍ നിന്നും ജേണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായി പിന്നീട് വീക്ഷണം പത്രത്തിന്റെ കൊച്ചി ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറായി ഇരിക്കുമ്പോൾ ആണ് ജേർണലിസം കഴിഞ്ഞു നിൽക്കുന്ന എനിക്ക് വീക്ഷണവുമായി ചേർന്ന് പ്രവർത്തിക്കുവാനുള്ള അവസരം പ്രസന്നൻ ചേട്ടൻ നൽകുന്നത്.
മനസിൽ അക്ഷരങ്ങൾ കൊണ്ട് മഴവില്ല് തീർത്ത കാലം. എഴുത്തിന്റെ വെളിച്ചം എനിക്കു നൽകിയ പ്രസന്നൻ ചേട്ടനെ സ്നേഹത്തോടെയല്ലാതെ എനിക്കോർക്കാൻ കഴിയില്ല.
പ്രത്യക്ഷത്തിൽ വാചാലരാകാറില്ലെങ്കിലും കണ്ണുകൾ കൊണ്ട് സംസാരിക്കുകയും മനസ് കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തിരുന്ന പ്രസന്നൻ ചേട്ടനെയും, വീക്ഷണത്തിലെ ദത്തൻ സാറിനെയും, എ ഡി രാജൻ സാറിനെയും എനിക്കൊത്തിരി ഇഷ്ടമായിരുന്നു.
ഞങ്ങളുടെ ഇടയിലെ സ്നേഹം, സഹവർത്തിത്വം ഇവയെല്ലാം പിന്നീട് ഓ ർക്കാനുള്ള മധുരമുള്ള സന്ദർഭങ്ങളായിത്തീരുകയായിരുന്നു.
വീക്ഷണത്തിൽ നിന്നും
പിന്നീട് മനോലോകത്തിനും ക്രൈംമിന് വേണ്ടിയും പ്രവർത്തിക്കുമ്പോഴും പ്രസന്നൻ ചേട്ടനെ കാണാൻ വീക്ഷണത്തിൽ പോകാറുണ്ടായിരുന്നു. ജയ് ഹിന്ദ് ചാനൽ ആരംഭിച്ചപ്പോഴും എന്നെ അദ്ദേഹം വിളിച്ചിരുന്നു.
ഒരു പത്രപ്രവർത്തകൻ മാത്രമായിരുന്നില്ല പ്രസന്നൻ ചേട്ടൻ. മണ്ണില്‍ കാലു തൊട്ടു നില്‍ക്കുന്ന പച്ച മനുഷ്യനായിരുന്നു. കാപട്യം കലരാത്ത രാഷ്‌ട്രീയക്കാരനായിരുന്നു.
പത്രപ്രവർത്തക ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെ അദ്ദേഹം ഞാൻ താമസിക്കുന്ന ഡിവിഷനിലെ കൗൺസിലർ ആയി രണ്ട് തവണ തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്.
ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു.
പ്രസന്നൻ ചേട്ടനുമായി എനിക്ക് പുലർത്താൻ കഴിഞ്ഞ ആത്മബന്ധം എന്റെ ജീവിതത്തിലെ വലിയ മുതൽക്കൂട്ടു തന്നെയാണ്. ഇന്നും ഒരു റോഡിന്റെ മറുവശത്തു നിന്നുകൊണ്ട് അല്ലെങ്കിൽ എതിരെയുള്ള വാഹനത്തിൽ യാത്രചെയ്തു കൊണ്ട് മറുവശത്തുള്ള മറുവശത്തു കൂടി പോകുന്ന എന്നെ കണ്ടാൽ നോക്കി പുഞ്ചിരിച്ചു അനുഗ്രഹവർഷം ചൊരിയുന്ന പ്രസന്നൻ ചേട്ടൻ ഇനി ഓർമകളിൽ മാത്രം.
പ്രിയ പ്രസന്നൻ ചേട്ടന് പ്രണാമം.
Subscribe to:
Post Comments (Atom)
No comments:
Post a Comment