Saturday 30 December 2023

മെന്റൽ ഹെൽത്ത്‌ സെന്റർ

*ഉദ്ഘാടനം ചെയ്തു* കൊച്ചി : അഡ്വ മോളി ദിനേശന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെന്റൽ ഹെൽത്ത്‌ സെന്ററിന്റെ ഉദ്ഘാടനം അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദാശ്രമത്തിൽ എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു നിർവഹിച്ചു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ്‌ കൺവീനർ കെ കെ പീതാംബരൻ, എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, റോഷ്‌നി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി ഡി ജെ എസ് മഹിളാ സേന എറണാകുളം മണ്ഡലം പ്രസിഡന്റ്‌ വാസന്തി ദാനൻ, എറണാകുളം ജില്ലാ മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം പ്രസിഡന്റ്‌ എ ആർ മനോജ്‌ കുമാർ, എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖ കാണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം എ എച് ജയറാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Wednesday 27 December 2023

രാമേശ്വരം യാത്ര

*ആത്മീയതയും സമാധാനവും ആഗ്രഹിക്കുന്നവർ തീർച്ചയായും രാമേശ്വരത്ത് പോകണം* പവിത്രവും ദൈവികവുമായ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ രാമേശ്വരത്തേക്കുള്ള യാത്ര സാധ്യമാകൂ എന്ന് പഴമക്കാർ പറയും. അങ്ങനെ ഭാഗ്യം ലഭിച്ചവർ ചേർന്നാണ് എറണാകുളത്തെ ഗുരുനാരായണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 ന് യാത്രക്ക് തുടക്കം കുറിച്ചത്. എറണാകുളത്ത് നിന്നും ഗുരുവായൂർ മധുര എക്സ്പ്രസ്സിന് ആയിരുന്നു ഞങ്ങൾക്കുള്ള ടിക്കറ്റ്. പുറപ്പെടേണ്ട സമയത്തിൽ നിന്നും 20 മിനിറ്റ് വൈകിയാണ് ട്രെയിൻ എത്തിയതെങ്കിലും ഓട്ടത്തിൽ ലേറ്റ് ടൈം ലോക്കോ പൈലെറ്റ്‌ അഡ്ജസ്റ്റ് ചെയ്തു ഓടി ഞങ്ങളെ കൃത്യസമയത്ത് തന്നെ മധുരയിൽ എത്തിച്ചു. മധുരയിൽ ഹോട്ടൽ സുപ്രിമിൽ ആയിരുന്നു ഞങ്ങൾക്കുള്ള താമസം ഒരുക്കിയിരുന്നത്. കുളിച്ചു ഫ്രഷ് ആയ ശേഷം മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിലേക്ക്. ഉള്ളിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് ഓർത്ത് വെക്കുക . ക്ഷേത്രം വളരെ വലുതും നിരവധി ഗോപുരങ്ങളുള്ളതുമാണ്, നമ്മൾ പ്രവേശിക്കുന്ന ഗേറ്റ് നമ്മൾക്ക് ഓർമ്മയില്ലെങ്കിൽ, നമ്മുടെ മൊബൈൽ, ചെരുപ്പ്, ബാഗ് ക്ലോക്ക് റൂമിൽ നിന്ന് തിരികെ ശേഖരിക്കണമെങ്കിൽ പിന്നീട് കാര്യമായ ആശയക്കുഴപ്പം ഉണ്ടാകും. രാത്രി പലരും അവരവർക്കു ഇഷ്ടപെട്ട ഭക്ഷണം ആണ് കഴിച്ചത്. വരും വഴി ഒരു ജിഗർ തണ്ടയും കഴിച്ചു കിടന്നതേ ഓർമ്മയുളൂ. പിന്നെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഉണരുന്നത്. രാവിലെ 6 മണിക്ക് രമേശ്വരത്തേക്ക് തിരിക്കേണ്ടതിനാൽ ആണ് അലാറം വെച്ച് കിടന്നത്. പറഞ്ഞ സമയത്ത് തന്നെ ഞങ്ങൾക്ക് രമേശ്വരത്തേക്ക് പോകേണ്ട വാഹനം മുത്തു രത്തിനം ഹോട്ടലിൽ എത്തിച്ചിരുന്നു. ഹോട്ടലിലെ ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞു ഓരോരുത്തരായി വണ്ടിയിൽ കയറി പുറപ്പെടുമ്പോൾ 10 മിനിറ്റ് വൈകിയിരുന്നു. നലഭഗം ഹോട്ടൽസിന്റെ ഭീമാസിൽ ആയിരുന്നു ഞങ്ങൾക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. പൂരിയും, മസാലയും, ചമ്മന്തിയും മുളപ്പിച്ച പയറും ഉൾപ്പെടെ അസ്സൽ ബ്രേക്ക്‌ ഫാസ്റ്റ് തന്നെയായിരുന്നു. രുചി വെച്ച് നോക്കിയാൽ ബില്ലിലെ തുക വലിയ തുകയായി ആർക്കും തോന്നിയതു മില്ല. അന്ന് വൈകീട്ടത്തെ അത്താഴവും ഇവിടെ തന്നെയായിരുന്നു. മികച്ച നാല് വരി പാത. രണ്ടിടങ്ങളിൽ ടോൾ പ്ലാസ.  ഫാസ്റ്റ് ടാഗ് ഉണ്ടായിരുന്നത് കൊണ്ട് സാമ്പത്തിക  നഷ്ടവും സമയ നഷ്ടവും  ടോൾ ഗേറ്റുകളിൽ ഉണ്ടായില്ല. പൊതുവെ വരണ്ട ഭൂപ്രകൃതി. മിക്കവാറും സ്ഥലങ്ങളിൽ വലിയ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൂടിയാണ് ദേശീയ പാത  കടന്നുപേകുന്നത്. റോഡിൽ കാര്യമായ തിരക്കില്ലാത്തതും  കിലോമീറ്ററുകളോളം റോഡ് ദൃശ്യമാവുന്നതിനാലും അതിവേഗതയിൽ തന്നെയാണ് വാഹനം സഞ്ചരിച്ചത്. പ്രധാന ജംഗ്ഷനുകളിൽ ഒഴികെ ഒരിടത്തും ക്യാമറകളും കണ്ടില്ല. മണ്ഡപത്തിൽ   നിന്നു പ്രസിദ്ധമായ  പാമ്പൻപാലം  വഴിയാണ് രാമേശ്വരത്തിലേക്കുളള യാത്ര. വിലക്കുകൾ ലംഘിച്ച് പാലം നീളെ വാഹനങ്ങൾ പാർക്ക് ചെയ്തതിനാൽ ചെറിയ ബ്ലോക്കും ഉണ്ടായി.തൊട്ടു താഴെയുള്ള റെയിൽ  പാളത്തിലെ കാഴ്ച കാണാനാണ് ആളുകൾ  ഏറെപേരും കൂടി നിൽക്കുന്നതും . പാലവും കടന്ന് രാമേശ്വര ദ്വീപിലേക്ക് കടക്കുമ്പോൾ  ആദ്യം ശ്രദ്ധയിൽ പെടുന്നത് റോഡിന്റെ ഇടത് വശത്തെ  ഡോ. എ.പി.ജെ  അബ്ദുൾ കലാമിന്റെ പേരിലുളള മ്യൂസിയമാണ്. ക്ഷേത്രത്തിന് മുമ്പിലുളള ബംഗാൾ ഉൾക്കടൽ തീരത്ത് ബലികർമ്മങ്ങൾ നടത്താനാണ് പ്രധാനമായും തീർത്ഥാടകർ എത്തുന്നത്.  രാമേശ്വരം ക്ഷേത്രത്തെ സവിശേഷമാക്കുന്നത് ഇവിടുത്തെ പവിത്രമായ തീർഥങ്ങളാണ്. 22 തീർഥങ്ങളാണ് ക്ഷേത്രത്തിനകത്ത് കുളിക്കുന്നതോടെ ഭക്തരുടെ സർവപാപദോഷങ്ങളിൽ നിന്നും  വിമുക്തിയുണ്ടാകുമെന്നാണ് വിശ്വാസം. 22 തീർഥങ്ങൾ ശ്രീരാമന്റെ വില്ലിലെ 22 അമ്പുകളെയാണത്രേ സൂചിപ്പിക്കുന്നത്. ഏറ്റവും പ്രധാനം അഗ്നി തീർഥമെന്ന സമുദ്രതീരം തന്നെ. ക്ഷേത്രത്തിലെ തീർഥത്തിൽ കുളിക്കും മുമ്പ് ബലി കർമ്മങ്ങൾ നടത്തി അഗ്നി തീർത്ഥം എന്നു വിശ്വസിക്കുന്ന കടലിൽ  മുങ്ങി നിവർന്ന് ഈറൻ വേഷത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത്തോടെയാണ് ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാകുക. ഇതോടെ സർവദോഷങ്ങളിൽ നിന്നും  സംസാര ദുഖങ്ങളിൽ നിന്നും വിമുക്തി തരുന്ന ഏതോ പുണ്യം അനുഭവപ്പെടും! Image : C V Giridharaghosh

Sunday 26 November 2023

ഫിലിപ്പ്

_മുകേഷിന്റെ 300 മത്_ _ചിത്രം_ . _ഇന്നസെന്റിന്റെ_ _അവസാന ചിത്രം_ *ഫിലിപ്പ് തീയേറ്ററുകളിലേക്ക്* ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഫിലിപ്പിൽ ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റിൽ കഥാപാത്രമായി ഫിലിപ്‌സിലും മുകേഷും അഭിനയിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്പ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാത്തുക്കുട്ടി സേവ്യറും സംവിധായകൻ ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർളി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് കുട്ടികളുമായി ബാംഗ്ലൂരിലേക്ക് താമസം മാറിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ഒരു സംഭവം അവരുടെ ജീവിതത്തെ നാടകീയമായി മാറ്റിമറിക്കുന്നു എന്നതാണ് സിനിമയുടെ കേന്ദ്ര പ്രമേയം. ബാംഗ്ലൂരിലും കൊച്ചിയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.മുകേഷിന്റെ മുന്നൂറാമത്തെ ചിത്രം കൂടിയാണ് ഫിലിപ്പ്. ഹെലൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും അണിയറപ്രവർത്തകർ ഒന്നിക്കുന്ന ഫിലിപ്സ് അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്.

Sunday 22 October 2023

ആദിത്യ പൂജ

*ആദിത്യപൂജ* ദുരിതം അകറ്റും രോഗം മാറാൻ സൂര്യ പൂജ ആദിത്യവ്രതം, ആദിത്യനമസ്കാരം, ഞായറാഴ്ച വ്രതം *ആദിത്യപൂജ* എല്ലാ ഞായറാഴ്ച കളിലും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴിൽ ഉള്ള എറണാകുളം അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദ ക്ഷേത്രത്തിൽ മേൽശാന്തി ശങ്കർ ദാസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പൂർവജന്മത്തെ പാപം നമ്മിൽ വ്യാധിയായി കുടികൊള്ളുന്നതിനാൽ അതാത് സമയങ്ങളിൽ ദുരിതങ്ങൾ ഒക്കെയും നമ്മൾ അനുഭവിക്കേണ്ടതാണെങ്കിലും, അതിന് ആശ്വാസം നൽകുന്ന ഒന്നാണ് ആദിത്യ പൂജ. ഭൂമിയുടെ ഏറ്റവും പ്രധാനപെട്ട സ്രോതസ് സൂര്യൻ അഥവാ ആദിത്യ ഭഗവാൻ ആണല്ലോ. നമുക്കേറ്റവും ഊർജം നൽകുന്ന സൂര്യ ഭഗവാനെ മറന്നിട്ട് ഭൂമിയിൽ നമുക്കെന്തു ചെയ്യാൻ?! ഞായറാഴ്ചയാണ് സൂര്യഭഗവാന്റെ ദിവസം. ആയതിനാൽ ഞായറാഴ്ച വ്രതം എടുക്കുന്നവർക്ക് വളരെയധികം ഫലം ലഭിക്കും. ഏറെ ശക്തിയുള്ള ആദിത്യ പൂജയിൽ വ്രതം നോറ്റ് പങ്ക് കൊണ്ടാൽ ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ സൂര്യ ഭഗവാന്റെ കൃപാകടാക്ഷത്തിൽ മാറിക്കിട്ടുമെന്ന് ആചര്യ മ്മാർ സാക്ഷ്യപെടുത്തിയിരിക്കുന്നു. ശ്രീശങ്കരാനന്ദ ശിവയോഗി സ്വാമികളുടെ കല്പന പ്രകാരം മൂന്ന് ദിവസത്തെ വ്രതാ നുഷ്ടത്തോടെ ശങ്കരാനന്ദാശ്രമത്തിൽ നടത്തുന്ന പൂജ സൂര്യ ഭഗവാനെ പ്രീതിപ്പെടുത്തി രോഗ ശാന്തി, കാര്യ ലാഭം, ഐശ്വര്യം, ഗൃഹദോഷ പരിഹാരം എന്നിവ നൽകി സൂര്യഭഗവാന്റെ അനുഗ്രഹത്തിനായിട്ടാണ് ഭക്തർ നടത്തുന്നത്. ഞായറാഴ്ച കളിൽ രാവിലെ സൂര്യോദയത്തിൽ ആരംഭിക്കുന്ന പൂജയിൽ നിരവധി ഭക്തർ ആണ് പങ്കെടുക്കാറ്. മഹാഗണപതിഹോമത്തോടെയായിരിക്കും ചടങ്ങുകൾ അവസാനിക്കുക. ആദിത്യ പൂജ നടത്തുവാൻ താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ +919633014240 ബന്ധപെടാവുന്നതാണ്.

Sunday 15 October 2023

ആദിത്യ പൂജ

കൊച്ചി : ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴിൽ ഉള്ള അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദ ക്ഷേത്രത്തിൽ ആദിത്യ പൂജ മേൽശാന്തി ശങ്കർദാസിന്റെ കർമ്മികത്വത്തിൽ നടന്നു. ശ്രീശങ്കരാനന്ദ ശിവയോഗി സ്വാമികളുടെ കല്പന പ്രകാരം മൂന്ന് ദിവസത്തെ വ്രതാ നുഷ്ടത്തോടെ നടത്തുന്ന പൂജ സൂര്യ ഭഗവാനെ പ്രീതിപ്പെടുത്തി രോഗ ശാന്തി, കാര്യ ലാഭം, ഐശ്വര്യം, ഗൃഹദോഷ പരിഹാരം എന്നിവ നൽകി സൂര്യഭഗവാന്റെ അനുഗ്രഹത്തിനായിട്ടാണ് ഭക്തർ നടത്തുന്നത്. ഞായറാഴ്ച കളിൽ രാവിലെ സൂര്യോദയത്തിൽ ആരംഭിക്കുന്ന പൂജയിൽ നിരവധി ഭക്തർ ആണ് പങ്കെടുക്കാറ്. മഹാഗണപതിഹോമത്തോടെയായിരിക്കും ചടങ്ങുകൾ അവസാനിക്കുക. ആദിത്യ പൂജ നടത്തുവാൻ താല്പര്യമുള്ളവർക്ക് ആശ്രമവുമായി ബന്ധപെടാവുന്നതാണ്. #കൊച്ചി # ശങ്കരാനന്ദാശ്രമം

Monday 2 October 2023

ഹോസ്പിറ്റൽ ഡേ

കൊച്ചി : ആതുരസേവന രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഡോക്ടർമ്മാരും, ജീവനക്കാരും ഒത്ത് ചേർന്ന് ഹോസ്പിറ്റൽ ഡേ ആഘോഷിച്ചു. വർഷത്തിൽ ഒരിക്കൽ ഒത്തുചേരുന്ന ഈ സംഗമത്തിൽ എത്തിച്ചേർന്ന ഡോക്ടർമ്മാരെയും ജീവനക്കാരെയും അധ്യക്ഷത വഹിച്ചു സംസാരിച്ച ഹോസ്പിറ്റൽ ഡയരക്ടർ ഡോ കെ ആർ രാജപ്പൻ അഭിനന്ദിച്ചു. മുതിർന്ന ജീവനക്കാർക്ക് മാനേജിങ് ട്രസ്റ്റി സി കെ നളിനി ഉപഹാരം നൽകി. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സൂപ്പർ സ്പെഷ്യലിറ്റി രംഗത്ത് 40വർഷം പൂർത്തിയാക്കി 41 മത്തെ വർഷത്തിലേക്ക് കലൂന്നുന്ന വേളയിൽ ആശുപത്രിയിൽ ഇതുവരെ നടത്തിയ ജീവൻരക്ഷാ ശസ്ത്രക്രിയകൾ, സൗകര്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. ആനി മാത്യു സ്വാഗതവും, അമൃത നന്ദിയും പറഞ്ഞു.

ഗുരുനാരായണ സമാജം

ഗുരുനാരായണ സമാജം കൊച്ചി : 2023 ഒക്ടോബർ 1ന് അശ്വതി നാളിൽ രാവിലെ *ശങ്കരാനന്ദാശ്രമത്തിൽ* ആദിത്യ പൂജക്ക്‌ ശേഷം നടന്ന ഗുരു പൂജയോടെ ഗുരുനാരായണ സമാജത്തിന്റെ ഉദ്ഘാടനം ശ്രീമദ് ശിവസ്വരൂപനന്ദ സ്വാമികൾ നിർവഹിച്ചു. മാറ്റങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ്‌ അംഗങ്ങളിൽ നിന്നും ലഭിച്ച സഹകരണവും സഹായവും തന്നെയായിരുന്നു വെന്ന് സംഘടകർ പറഞ്ഞു. ഒരു വ്യക്തിക്ക് സമൂഹത്തിനായി എന്തെല്ലാം കൊടുക്കുവാൻ കഴിയും? സമൂഹം പ്രതീക്ഷിക്കുന്നതനുസരിച്ചു വ്യക്തിക്ക് ഉയരാൻ സാധിക്കണം. വ്യക്തിക്ക് വേണ്ടിയല്ല നാം വളരേണ്ടത് സമൂഹത്തിന് വേണ്ടിയാണ്. വ്യക്തികളുടെ ആരോഗ്യകരമായ കൂട്ടായ്മയാണ് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചക്ക് അടിസ്ഥാനം. അതിന് ഭൗതികമായ വിദ്യാഭ്യാസമല്ല, മറിച്ച് തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാനും പരിഗണിക്കാനും മനസ്സിലാക്കുവാനു മൊ ക്കെപ്പറ്റുന്നവരായിരിക്കണമെന്നും ഇക്കാര്യത്തിൽ ഒരു വ്യക്തിയുടെ അറിവ് വളരെ പ്രധാനപെട്ടത് തന്നെയാണെന്ന് ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ക്ലാസ്സിക്‌ പവർ ലിഫ്റ്റിൽ ചമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സി വി ഗിരിധരഘോഷിനെ ചടങ്ങിൽ ആദരിച്ചു. കേരള പോലീസ് ജനമൈത്രി ട്രെയിനർ കെ പി അജേഷിന്റെ ക്ലാസ്സും, അയ്യപ്പൻകാവ് ആതിര തിരുവാതിര സംഘം ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഭക്തി ഗാനത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തവും, ഫ്രണ്ട്‌സ് ഓഫ് പി ടി നയിച്ച ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി. കുമാരി അനുഷ്കയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജെയ്ഷൂർ ഭാസ്‌ക്കർ അധ്യക്ഷത വഹിച്ചു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ്‌ കൺവീനർ കെ കെ പീതാംബരൻ, ചേരാനെല്ലൂർ എസ് എൻ ഡി പി യോഗം ശാഖ സെക്രട്ടറി ശശിധരൻ, എസ് എൻ ഡി പി യോഗം പച്ചാളം ശാഖ വൈസ് പ്രസിഡന്റ്‌ ജയ്ദീപ് എന്നിവർ സംസാരിച്ചു. എ എച് ജയറാം സ്വാഗതവും, എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Friday 22 September 2023

ശ്രീനാരായണ ഗുരു സമാധി

*ഗുരുദേവന്റെ മഹത്വo ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ മാത്രമേ സമാധി ആഘോഷത്തിന് അതിന്റെതായ പ്രസക്തി ഉണ്ടാകൂ.* _പി ടി തോമസിനെ ഈഴവ സമുദായത്തിന് മറക്കാനാവില്ല._ ശ്രീനാരായണ ഗുരുദേവനെ നമ്മൾ മിന്നാമിനുഗ് ആയിട്ടാണ് കാണുന്നത്. സൂര്യഭഗവാന്റെ പ്രഭയുള്ള ശ്രീനാരായണ ഗുരുദേവനെ ഈഴവർ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഇത് പറഞ്ഞത് മാറ്റാരുമല്ല, മാർത്തോമാ സഭയുടെ തിരുമേനിയാണ്. ശാഖ നടത്തുന്ന പരിപാടികളിൽ വരുമ്പോൾ നിങ്ങളുടെ കുഞ്ഞുമക്കളെ കൂടി കൈപിടിച്ച് കൊണ്ട് വരുവാൻ ശ്രദ്ധയുള്ളവർ ആയിമാറണം നമ്മുടെ മാതാപിതാക്കൾ. നമ്മുടെ കൊച്ചു മക്കളെ ഗുരുവിന്റെ കരങ്ങളിലേക്ക് ഏൽപ്പിച്ചാൽ ഇന്ന് ഇവിടെ നടക്കുന്ന ഒരു ദുഷ്പ്രവണതകളിലും നമ്മുടെ മക്കൾ ചെന്ന് ചാടില്ല. ക്രിസ്ത്യൻ, മുസ്ലിം കുട്ടികൾ ബൈബിളിലൂടെയും ഖുറാനിലൂടെയും ആത്മീയവിജ്ഞാനം നേടുമ്പോൾ, നമ്മുടെ കുട്ടികൾക്ക് ഒരു മണിക്കൂർ പോലും ആത്മീയവിജ്ഞാനം നൽകാൻ അവരുടെ മാതാ പിതാക്കൾക്ക് കഴിയുന്നില്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന് ലോകജനതയോട് പറഞ്ഞത് ശ്രീനാരായണഗുരു ആയിരുന്നു. ഇനി അത് പറയണമെങ്കിൽ ആരെങ്കിലും ജനിച്ചിട്ട് വേണമെന്ന് അവന്റെയോ അവളുടെയോ മുഖത്ത് നോക്കി പറയാൻ നമ്മുടെ കൊച്ചു മക്കൾക്ക്‌ കഴിയണം. എത്രയോ ഹിന്ദു എം പി മാരും മന്ത്രി മാരും മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഉണ്ടായിരുന്നിട്ടും ശ്രീനാരായണ ഗുരുദേവനെകുറിച്ച് പഠിക്കാൻ യൂണിവേഴ്‌സിറ്റി ഉണ്ടാക്കണമെന്ന് ഒരു സബ്മിഷനിലൂടെ പാർലമെന്റിൽ ആവശ്യം ഉന്നയിച്ചത് ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം പി ആയ പി.ടി.തോമസ് ആയിരുന്നു. ആയത് കൊണ്ട് തന്നെ പി ടി തോമസിനെ ഈഴവ സമുദായത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഇതിന് ശേഷം പറവൂരിൽ നടന്ന എസ് എൻ ഡി പി യുടെ പരിപാടിയിൽ പി ടി തോമസിനെ മുഖ്യാതിഥിയായി ഞങ്ങൾ കൊണ്ട് വന്നിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയോട് ബന്ധപ്പെട്ട് അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം ശാഖയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രകാശൻ തുണ്ടത്തുംകടവ്. ശാഖ പ്രസിഡന്റ്‌ സി ആർ രതീഷ്ബാബു, സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം എ എച് ജയറാം, വനിതാ സംഘം പ്രസിഡന്റ്‌ ഗീത സന്തോഷ്‌, വൈസ് പ്രസിഡന്റ്‌ ലീന സിദ്ധാർത്തൻ, ട്രഷറർ കല ജയറാം, വാസന്തി ദാനൻ,മീന രഞ്ജൻ മുൻ വനിതാ സംഘം ഭാരവാഹികൾ ആയ ഒ വി സിന്ധു, അനിത ശാന്തൻ, കുടുംബ യൂണിറ്റ് കൺവീനർ എ എസ് ഭാസ്കരൻ എന്നിവർ ഉപവാസത്തിന് നേതൃത്വവും നൽകി. സഹോദരന്‍ അയ്യപ്പന്‍ രചിച്ച സമാധി ഗാനം വനിതാ സംഘം പ്രവർത്തകർ ആലപിച്ച ശേഷമാണ് ഉപവാസം അവസാനിപ്പിച്ചത്. ഉപവാസത്തിന് ശേഷം പ്രസാദ വിതരണവും നടന്നു.

Sunday 13 August 2023

ആയുർവേദ ക്യാമ്പ്

*സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി* കർക്കടക മാസത്തോട് ബന്ധപ്പെട്ട് അയ്യപ്പൻകാവ് അനുഗ്രഹ റസിഡന്റ്‌സ് അസോസിയേഷൻ, അഷ്ടവൈദ്യൻ ത്രിശൂർ തൈക്കാട്ട് മൂസ്, എസ് എൻ എ ഔഷധശാല, അയ്യപ്പൻകാവ് രുദ്ര ആയുർവേദ ക്ലിനിക്കും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൊച്ചി നഗരസഭാ ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ ശാരിക ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ വി ശങ്കർ അധ്യക്ഷനായി.വൈസ് പ്രസിഡന്റ്‌ സി ആർ രതീഷ് ബാബു, സെക്രട്ടറി എ എച് ജയറാം, ജോയിൻ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണൻ, ട്രഷറർ പി എം ശിവാനന്ദൻ , കമ്മിറ്റി അംഗം കെ ആർ ഉണ്ണികൃഷ്ണൻ, എ എസ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ആശ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ഡോ. ആർ ശാരിക, ഡോ നവീൻ എന്നിവർ പരിശോധന നടത്തി. ക്യാമ്പില്‍ നിര്‍ണയിക്കുന്ന രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം സൗജന്യമായി നൽകി. കൊറോണക്ക് ശേഷം കണ്ട് വരുന്ന ചുമ, ശ്വാസതടസം എന്നിവക്കുള്ള മരുന്നുകളും ക്യാമ്പില്‍ നല്‍കി. ഉച്ചക്ക് 12 മണി വരെയായിരുന്നു ക്യാമ്പ് എങ്കിലും ആളുകളുടെ എണ്ണം കൂടിയതിനാൽ സമയം നീണ്ടു.

Sunday 6 August 2023

രാമായണ പാരായണം

*സമ്പൂർണ ഏകദിന രാമായണ പാരായണം* അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ വനിതാ സംഘം അംഗ ങ്ങളുടെ കൂട്ടായ്മയിൽ സമ്പൂർണ ഏകദിന രാമായണ പാരായണം നടത്തി. രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമം ജപിക്കുന്നത് മനസിനെ ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുന്നു. ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് ഗണപതിയെ വന്ദിച്ച് നാളികേരം സമർപ്പിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കുകയായിരുന്നു.ഇരുണ്ട മേഘങ്ങള്‍ക്കൊപ്പം മഴയും കൂടി പെയ്തതോടെ അതൊരു നല്ല ലക്ഷണമായിരുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച സമ്പൂർണ രാമായണ പാരായണത്തിന് അനു ഗണേഷ് വനിതാ സംഘം പ്രസിഡന്റ് ഗീതാ സന്തോഷ്‌, ഷീല വിനോദ് ബാബു, ശോഭന രാമചന്ദ്രൻ, സരോജം,ലളിത സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. അവതാര പുരുഷനായ ശ്രീരാമനു പോലും ഒട്ടേറെ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകേണ്ടി വന്നു അപ്പോൾ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി എന്ന ചിന്ത സാധാരണ മനുഷ്യർക്ക് ഉണ്ടാകും.ഈ ചിന്ത വിശ്വാസികൾക്ക് കഠിനതകൾ കടക്കാൻ അത്യന്തം ആത്മബലം നൽകുന്ന ഒന്നാണ്. മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ ഏതാനും വർഷങ്ങളായി ശാഖ നടത്തി വരുന്നതെന്ന് സെക്രട്ടറി എ എസ് ബാലകൃഷ്ണൻ പറഞ്ഞു. സമ്പൂർണ്ണ രാമായണ പാരായണത്തിന് എത്തിച്ചേർന്നവർക്ക് അന്നദാനവും നടന്നു.

Monday 10 July 2023

സമാധി ദിനാചാരണം

*ബ്രഹ്മശ്രീ ശങ്കരാനന്ദ* *ശിവയോഗി* *സ്വാമികളുടെ* *53 മത് സമാധി* *ദിനാചാരണം* *ജൂലൈ 23 ന്* കൊച്ചി :ശ്രീനാരായണ ഗുരുദേവന്റെ ദിവ്യജീവിതത്താൽ പ്രചോദിതനായി സ്വജീവിതം ലോക ക്ഷേമത്തിനായി ഉഴിച്ചു വെച്ച യോഗിവര്യൻ ബ്രഹ്മശ്രീ ശങ്കരാനന്ദ ശിവയോഗി സ്വാമികളുടെ 53 മത് സമാധി ജൂലൈ 23 ന് ഞായറാഴ്ച വർക്കല ശിവഗിരി മഠത്തിന് കീഴിൽ ഉള്ള അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദശ്രമത്തിൽ വെച്ച് നടക്കും. രാവിലെ 10.30 മണിക്ക് ആരംഭിക്കുന്ന സമാധി സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിർവഹിക്കും. എം എൽ എ ടി ജെ വിനോദ് മുഖ്യപ്രഭാഷണം നടത്തും. ശങ്കരാനന്ദശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപനന്ദ പ്രഭാഷണവും, പ്രശസ്ത സാഹിത്യകാരൻ എ കെ പുതുശേരി, ഡിവിഷൻ കൗൺസിലർ കാജൽ സലിം എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തും. ഉച്ചക്ക് 12.30 ന് നടക്കുന്ന ഗുരുപൂജക്ക്‌ ശേഷം അന്നദാനവും നടക്കും.

Tuesday 20 June 2023

ഹവാല ഇടപാട്

*10,000 കോടിയുടെ ഹവാല ഇടപാടുകള്‍; കൊച്ചിയിലെ പെന്റാ മേനകയിൽ തെരച്ചില്‍* 10,000 കോടിയുടെ ഹവാല ഇടപാടുകള്‍ കേരളം കേന്ദ്രീകരിച്ച് നടക്കുന്നതായി രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടക്കുന്നത്. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ആയിരുന്നു പരിശോധന. ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. കൊച്ചിയും കോട്ടയവും കേന്ദ്രീകരിച്ചാണ് നിലവില്‍ ഹവാല ഇടപാടുകള്‍ കൂടുതലായി നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ  റെയ്ഡില്‍ നിന്നും വ്യക്തമാകുന്നത്. വിദേശപണം ഉള്‍പ്പടെ കണ്ടെത്തിയതായും വിവരമുണ്ട്. രാഷ്ട്രീയ- വ്യവസായ- ഉദ്യോഗസ്ഥ ബന്ധങ്ങളും ഹവാല ഇടപാടുകളിലുണ്ടെന്ന് ഇഡി സ്ഥിരീകരിക്കുന്നുണ്ട്.# എൻഫോഴ്‌സ്മെന്റ്

Saturday 3 June 2023

രജത ജൂബിലി

ആതുരസേവന രംഗത്ത് 25 വർഷം പിന്നിടുന്ന കൊച്ചിയിലെ അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ ഇന്ന് നിർവഹിക്കും. കൊല്ലം അമൃതപുരിയിലും, കൊച്ചിയിലും ആരംഭിക്കുന്ന റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നിർവഹിക്കും. രജത ജൂബിലിയുമായി ബന്ധപ്പെട്ട് 65 കോടി രൂപയുടെ സൗജന്യ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൃക്ക, കരൾ, മുട്ട് മാറ്റിവെക്കൽ, ഗൈനക്കോളജി ചികിത്സകളും സൗജന്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമ്മാർ, ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും. ക്ഷണിക്കപ്പെട്ട പതിനായിരത്തോളം പേര് ചടങ്ങിൽ പങ്കെടുക്കും.

Wednesday 22 March 2023

മാലിന്യ* *സംസ്കരണത്തിന്* *മാതൃകയായി* *ശിവാനന്ദനും ഗംഗയും

*മാലിന്യ* *സംസ്കരണത്തിന്* *മാതൃകയായി* *ശിവാനന്ദനും ഗംഗയും
* വീടുകളിലെ ജൈവമാലിന്യങ്ങൾ കുഴപ്പമൊന്നുംകൂടാതെ വീട്ടുപറമ്പിലൊക്കെ സംസ്ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സർക്കാർ തന്നെയാണ്. അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകയും, മാലിന്യം ആദ്യമെല്ലാം സൗജന്യമായി ശേഖരിക്കുകയും പിനീട്‌ ചെറിയ ഫീസ് ഏർപ്പെടുത്തുകയും, പതിയെ ഫീ വർധിപ്പിക്കുകയും ചെയ്തതോടെ ബദൽ മാർഗമില്ലാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരും, ബാച്ച്ലേഴ്‌സ് ആയി താമസിക്കുന്നവരും മാലിന്യം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിയാണുണ്ടായത്. തുമ്പൂർമുഴി സ്വീകാര്യമായതോടെ തന്നെ ഉറവിട മാലിന്യ സംസ്ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ആലപ്പുഴയിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും ആലപ്പുഴ നഗരസഭ സ്ഥാപിച്ചു നൽകി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ഉറവിട സംസ്കരണ സംവിധാനങ്ങളുണ്ടായി.എന്നാൽ വ്യവസായ നഗരമായ കൊച്ചി ഏറെ പിന്നിൽ ആണ്. മാലിന്യമെല്ലാംകൂടി കവറിലാക്കി രാവിലെ മാലിന്യം ശേഖരിക്കാൻ എത്തുന്നവരെ ഏല്പിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടാണ് നഗരവാസികളുടേത്‌. എന്നാല്‍, ആ മാലിന്യമത്രയും മറ്റൊരിടത്ത് പൊട്ടിത്തെറിക്കാവുന്ന ബോംബായി വളരുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ വിഷപുകയിൽ നഗരം നിറഞ്ഞപ്പോൾ മാത്രമാണ് ജനം അറിയുന്നത് ഇവിടെ നിന്നും വേർതിരിച്ചു കൊണ്ടുപോകുന്ന മാലിന്യങ്ങൾ എല്ലാം തന്നെ ബ്രഹ്മപുരത്തു കൂട്ടിയിട്ട് കത്തിക്കുകയാണെന്ന വിവരം. അതോടെ നഗര വാസികളെ അവരിൽ നിന്നുതന്നെ മാസവരി ഈടാക്കികൊണ്ട് രോഗികളാക്കി.ബ്രഹ്മപുരത്തെ തീപിടുത്തതോടെ നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം എന്തുചെയ്യണമെന്നറിയാതെ അധികാരികൾ പകച്ചു. ഒടുവിൽ വീടുകളിൽ നിന്നും മാലിന്യം എടുത്ത് കളക്ഷൻ പോയിന്റ് കളിൽ കൊണ്ടിട്ടു തല്ക്കാലം തടിതപ്പുകയായിരുന്നു. ഇപ്പോൾ പൊതുജനത്തിന് മുന്നറിയിപ്പും വന്നിരിക്കുന്നു. ഏപ്രിലോടെ വീടുകളിൽ തന്നെ ഉറവിട മാലിന്യം സംസ്കരിക്കണമെന്ന്. പരിസരവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ മാതൃകയാണ് കൊച്ചി നഗര ഹൃദയത്തിലെ ടാറ്റാപുരത്ത് താമസിക്കുന്ന ശിവാനന്ദനും, ഭാര്യ ഗംഗയും ചേർന്ന് തങ്ങളുടെ 3 സെന്റ്സ്ഥലത്തെ വീട്ടു വളപ്പിലെ ബയോഗ്യാസ് പ്ലാന്റ് സംവിധാത്തിലൂടെ മാതൃകയായിരിക്കുന്നത്. ബയോഗ്യാസ്  പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.  ഇതിന്റെ.   പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്തമെന്നുള്ളതാണ്. മെയ്ന്‍ ടാങ്കില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അതിന്‍റെ മൂടി സാവധാനം ഉയരും. അത് പരമാവധി 8 അടി വരെ ഉയരുകയും 35 എം3 ഗ്യാസ് വഹിക്കുകയും ചെയ്യും. ഈ വാതകം മീഥേയ്ന്‍ (70-75%), കാര്‍ബണ്‍‌ഡൈഓക്സൈഡ് (10-15%), നീരാവി (5-10%) എന്നിവയുടെ ഒരു മിശ്രിതം ആണ്. ഇത് ജി.ഐ പൈപ്പുകളിലൂടെ അടുക്കളയിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുകയാണ് ഇവർ. മീൻ മുള്ള്, ഇറച്ചിയുടെ എല്ല്,മുരിങ്ങ ഒഴികെ മീൻ, ചെമ്മീൻ തല,പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, പഴത്തൊലി, ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ചോറ്, ദോശ, ഇഡലി, ബ്രെഡ് മുതൽ കഞ്ഞിര വെള്ളം വരെ ഇതിൽ ഉപയോഗിക്കാമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഗംഗ പറഞ്ഞു. ചാണകം ലഭിക്കുന്ന പക്ഷം ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് കൂടുതൽ ലഭിക്കാൻ സഹായമാണെന്നും ഗംഗ പറഞ്ഞു.ചാണകം കിട്ടിയില്ലെങ്കിൽ പച്ചില പറിച്ചിട്ട ശേഷം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാലും മതിയാകും. ഈയൊരു സംവിധാനത്തെ കുറിച്ച് ആളുകൾ ബോധവാന്മാർ ആയിരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നാണ് ഗംഗയുടെ നിലപാട്. വർഷത്തിൽ ഗ്യാസ് സിലിണ്ടറിനായി നമ്മൾ ചിലവാക്കുന്ന തുക കണക്കാക്കിയാൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി വരുന്ന തുക ഒന്നുമല്ലെന്നാണ് ഗംഗ പറയുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വളം മികച്ച ഗുണമേന്മയുള്ളതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍‌തക്കതുമാണെന്ന് ഗംഗ പറഞ്ഞു. പ്ലാൻറിനുള്ളിൽ നിന്നും പുറത്തേക്കുവരുന്ന ദ്രാവകമാണ് സ്ലറി. പച്ചക്കറികൾക്കും, കൃഷികൾക്കും ഇരട്ടിയിലേറെ വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. സീൽഡ് ഡയജസ്റ്റർ ആയതുകൊണ്ട് വീടിന് എത്ര അടുത്ത് വേണമെങ്കിലും സ്ഥാപിക്കാം. ദുർഗന്ധം ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ചതുരശ്ര മീറ്റർ സ്ഥലം മാത്രം മതി പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുവാൻ. വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്. അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് ശിവാനന്ദൻ. പ്രതിമാസം 150 രൂപ നൽകി മാലിന്യം പുറത്ത് കൊടുത്തു കൊണ്ടിരുന്നത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ്. ജൈവമാലിന്യത്തിൽ നിന്നും വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഉൽപാദിപ്പിക്കുവാൻ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്ന് ശിവാനന്ദൻ കൂട്ടിച്ചേർത്തു.

Sunday 12 March 2023

ബ്രഹ്മപുരം

*ബ്രഹ്മപുരം*; *ഭരണാധികാരികളുടെ* *വഞ്ചനയുടെ* *ചരിത്രം കൂടിയാണത്.* *കൊടിനിറത്തിനപ്പുറം* *രാഷ്ട്രീയകഴുകന്മാര്‍* *ഒന്നായി* *പണക്കൊഴുപ്പിനുമുന്നില്‍* *ജനതയെ* *വില്‍ക്കുകയായിരുന്നോ* ? കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഭോപ്പാൽ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഭയാനകമായ ആ സംഭവം ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ ഓർത്തുപോകുകയാണ് ഏതാണ്ട് ഇതേ അവസ്ഥയിലേക്കാണ് ഇന്ന് കൊച്ചിയും നീങ്ങുന്നത്. മൂന്ന് മണിക്ക് ശേഷം മഴക്കാറ് പോലെ വരുകയാണ്. ഈ സമയത്താണ് പ്രായമായവർക്ക് ശ്വാസംമുട്ടലും ശ്വാസതടസവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്. കുട്ടികളടക്കം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പരന്നത്. ഡയോക്സിൻ നമ്മൾ ഇപ്പോൾ ശ്വസിക്കുകയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയോ ചെയ്തു എന്ന് വിചാരിച്ചു വളരെ പെട്ടെന്ന് ഒരു പ്രതികരണം ഉണ്ടാകണമെന്നില്ല. ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അനുസരിച്ചാണ് ഇത് ബാധിക്കുക. ശ്വാസകോശ സംബന്ധമായ രോഗങ്ങളോ മറ്റ് അസുഖങ്ങളോ കാരണം അവശതയിലുള്ള ഒരു ശരീരമാണെങ്കിൽ അതിനെ പെട്ടെന്ന് ബാധിച്ചുവെന്ന് വരാം. ഡയോക്സിനുകൾ കുറഞ്ഞ അളവിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കും. അതിന്റെ പരമാവധിയിലെത്തുമ്പോഴാണ് ശരീരം പ്രതികരിച്ചു തുടങ്ങുക. ഡയോക്സിനുകൾ ഏറ്റവും അപകടകാരിയാകുന്നത് പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്കാണ്. പ്രായപൂർത്തിയാകൽ പ്രക്രിയയെ ആണ് ഇത് കൂടുതലായി ബാധിക്കുക. പ്രത്യേകിച്ച് പെൺകുട്ടികളെ ഇത് വലിയ രീതിയിൽ ബാധിക്കുന്നതിന് കാരണമാകും. ഡയോക്സിനുകൾ നമ്മുടെ ശരീരത്തിലെത്തിയാൽ ഈസ്ട്രോജനായി ശരീരം സെൻസ് ചെയ്യും. അങ്ങനെ വരുമ്പോൾ പെൺകുട്ടികൾക്ക് ഏഴ് വയസിലോ എട്ട് വയസിലോ എല്ലാം പീരിയഡ്സ് വരുന്ന സാഹചര്യം ഉണ്ടാകും. ആർത്തവത്തിലെ പ്രശ്നങ്ങൾ, അണ്ഡാശയ ക്യാൻസർ, സ്തനാർബുദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമായേക്കും. കൊച്ചി എന്നാല്‍ വേദനയുടെയും വഞ്ചനയുടെയും ഓര്‍മകളായിരിക്കും ഇനിയുള്ള തലമുറയ്ക്ക്.

Wednesday 1 March 2023

ത്രയം വീഡിയോ ഗാനം

" *ത്രയം* " വീഡിയോ ഗാനം റിലീസ് ചെയ്തു സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച " ആമ്പലേ നീലാംമ്പലേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച " ത്രയ "ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് " ത്രയം"എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. '"ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ". സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ,പി ആർ ഒ-എ എസ് ദിനേശ്. സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച " ആമ്പലേ നീലാംമ്പലേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച " ത്രയ "ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് " ത്രയം"എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. '"ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ". സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ,പി ആർ ഒ-എ എസ് ദിനേശ്.

Wednesday 22 February 2023

നടപ്പാത കൈയേറ്റം

*നടപ്പാത കയ്യേറിയാല്‍ നടപടി* നടപ്പാതകളിൽ വാഹനം പാർക്കു ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ഡി.ജി.പി. ജനങ്ങൾക്ക് സൗകര്യപ്രദമായ കാൽനടയാത്ര പോലീസ് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഡി.ജി.പിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പൊതു ഇടങ്ങളിൽ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാ പോലീസ് മേധാവിമാർ മുൻകൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹായം തേടാനുംസംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനിച്ചു. സി.സി.ടി.വി ക്യാമറകളിൽ ഒരെണ്ണം റോഡിലെ ദൃശ്യങ്ങൾ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Thursday 9 February 2023

നികുതി വർദ്ധനവ് വികസനത്തിനോ, അതോ ശമ്പളം നൽകാനോ

സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും നൽകാൻ വേണ്ടി മാത്രം മലയാളി നികുതിയായി നൽകേണ്ടത് ഏകദേശം 27000 കോടി രൂപ! സംസ്ഥാനത്തിന്റെ നികുതി വരവിനെക്കാൾ വലിയ ചെലവ് തന്നെയാണിത്. സംസ്ഥാന വരവിന്റെ 44 ശതമാനവും കേന്ദ്രവിഹിതം ആണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും മറ്റു സ്ഥിരം ചെലവുകൾക്കുമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം നടത്തിയിരുന്നത് കടമെടുത്തായിരുന്നു. പൊതുവിപണിയിൽ നിന്ന് കടമെടുക്കാനുള്ള അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്രം മാറ്റം വരുത്തിയതോടെ സംസ്ഥാനത്തിന് കൂടുതൽ കടമെടുക്കാനുള്ള സാഹചര്യമില്ലാതായി. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയത് കൊണ്ടാണല്ലോ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളവക്ക് നികുതി വർധിപ്പിച്ചത്. നികുതി കൂട്ടാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. റോഡ് വക്കിൽ അനധികൃതമായി പാർക്ക് ചെയ്തിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അധിക നികുതി ചുമത്തി വർധിപ്പിച്ച പെട്രോൾ, വൈദ്യുതി, വെള്ളക്കരം, ഒന്നിലധികം കെട്ടിട്ടങ്ങൾക്കുള്ള പ്രതേക നികുതി, മോട്ടോർ വാഹനങ്ങളുടെ വർധിപ്പിച്ച ഒറ്റത്തവണ നികുതി കുറക്കണമെന്ന ആവശ്യവും ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതും ശ്രദ്ധേയമാണ്.

വായു മലിനീകരണം ; കൊച്ചി അപകടത്തിലേക്കോ?

*കൊച്ചി വലിയ അപകടത്തിലേക്ക്* _ഒന്നുകിൽ മാസ്ക് ധരിക്കുക അല്ലെങ്കിൽ പുറത്ത് പോകുന്നത് ഒഴിവാക്കുക_ മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും ജനങ്ങളെ കൊണ്ടെത്തിക്കുക. വായുവിന്റെ ഗുണനിലവാരം അളക്കാൻ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അറിയാൻ കഴിയും. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം നിങ്ങൾ മലിനമായ വായു ഉള്ള മേഖലയിലാണെങ്കിൽ നിങ്ങൾ പുറത്ത് പോകുന്നത് ഒഴിവാക്കണം. കൊറോണ മഹാമാരി ലോകത്തെ മുഴുവൻ പല രീതിയിൽ ബാധിച്ചിട്ടുണ്ട്. ആളുകളെ മാസ്കുകൾ ധരിക്കാൻ നിർബന്ധിരാക്കിയത് കൊറോണ തന്നെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ വായു മലിനീകരത്തിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ മാസ്കിന്റെ ഉപയോഗത്തോടെ കഴിഞ്ഞിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക എന്ന നല്ല ശീലം വളർത്തിയെടുക്കാൻ കഴിഞ്ഞു. ഇതുമൂലം മലിനമായ വായു ശ്വസിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്ങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. അണുമാലിന്യ കൂമ്പാരം, നിത്യേനയുള്ള ചവര്‍ കൂമ്പാരം ഇവ ഗുരുതരമായ മലിനീകരണ ഉറവിടങ്ങളില്‍ ഉള്‍‌പ്പെടുന്നവയാണ്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വലിയ തോതിൽ ഉയരുകയാണ്. ഒരാഴ്ച മുൻപ് കോഴിക്കോട് നിന്നും ശ്രീകുമാരൻ വിളിച്ചു. വീടിന് അടുത്ത് ഹോളോബ്രിസ്ക് ഇഷ്ടിക നിർമ്മാണ കമ്പനി വന്നുവെന്നും, ശബ്ദവും പൊടിയും മൂലം വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥക്ക് പരിഹാരം തേടിയാണ് വിളിച്ചത്. ബന്ധപ്പെട്ടവർക്ക് പരാതി ഒന്നും കൊടുത്തില്ലേ എന്ന ചോദ്യത്തിന് " ഒരു നടപടിയും ആയില്ല. പിന്നെ വക്കീൽ മുഖേന കോടതിയിൽ പോയെങ്കിലും, ഇപ്പോൾ വക്കീൽ പറയുന്നത് ഇത് സംബന്ധിച്ച് സർക്കാർ ഒരു കൈപുസ്തകം ഇറക്കിയിട്ടുണ്ട്‌ അത് കിട്ടിയാലേ കാര്യം നടക്കൂ എന്നാണ്. " എവിടുന്ന് കിട്ടി ഈ വക്കീലിനെ എന്ന് മനസ്സിൽ പറഞ്ഞത് അല്ലാതെ ശ്രീകുമാരനോട് പറഞ്ഞില്ല.കുറെ കഴിഞ്ഞപ്പോൾ കോഴിക്കോട് നിന്നും അളിയന്റെ കാൾ ശ്രീകുമാരൻ വിളിച്ചില്ലേ? ഓന്റെ പ്രശ്നം ഒന്ന് സോൾവാക്കണം. ഓനെ എറണാകുളത്തേക്ക് വിടട്ടെ... മലിനീകരണ പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം അവയോട് പ്രതികരിക്കുക എന്ന മനോഭാവം ആണ് നമ്മിൽ പലർക്കും. ജീവവായു മലിനമായാല്‍ പിന്നെ മനുഷ്യന് ഇവിടെ നിലനില്‍പ്പില്ലല്ലോ, എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ വായുമലിനമാക്കുന്നതില്‍ നല്ലൊരു സംഭാവന മനു്ഷ്യന്‍ തന്നെ ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വായുമലിനീകരണത്തെ തടയുന്നതിനു വേണ്ടി 1981 ലാണ് വായുനിയമം നടപ്പിലാക്കുന്നത്. സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളെ മലിനീകരണ നിയന്ത്രണമേഖലകളായി പ്രഖ്യാപിക്കാന്‍ ഈ നിയമമനുസരിച്ച് സര്‍്ക്കാരിന് കഴിയും. ഈ നിയമം അനുശാസിക്കുന്ന പ്രകാരം മലിനീകരണനിയന്ത്രണ മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. 2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വർത്തിച്ചിട്ടുള്ളതായി പറയുന്നു.

Tuesday 31 January 2023

ഞാനറിയുന്ന എ എസ്

*ഞാനറിയുന്ന എ എസ്* സ്വന്തം വ്യക്തിത്വത്തിനും ഇമേജിനും പോറലേൽക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന ഒരു വ്യക്തി. എ എസ് എന്ന ചുരുക്കപേരിൽ ഞങ്ങൾ വിളിക്കുന്ന ദിനേശനുമായുള്ള അടുപ്പത്തിന് കാൽനൂറ്റാണ്ടിന്റെ തന്നെ അടുപ്പം എനിക്കും ഉണ്ട്. ഞാനും അഞ്ജു അഷ്‌റഫും കൂടി പലപ്പോഴും ദിനേശനെ കാണാൻ പള്ളുരുത്തിയിലെ ഹോട്ടലിൽ പോകുമായിരുന്നു. ഒരു ഉച്ചനേരത്താണ് ഞങ്ങൾ ആദ്യമായി ദിനേശന്റെ ഹോട്ടലിൽ എത്തിയത്. ഊണിന്റ സമയം ആയതിനാൽ നല്ല തിരക്കായിരുന്നു. ദിനേശൻ നിർബന്ധിപ്പിച്ചു ഞങ്ങളെ കൊണ്ട് ഊണ് കഴിപ്പിച്ചു. ആ രുചി നാവിൽ ശരിക്കങ്ങു പിടിച്ചു. പിന്നെ ദിനേശന്റെ അടുത്തേക്കുള്ള യാത്ര ഉച്ചസമയം നോക്കിയായി. പിനീട്‌ എന്നും എറണാകുളത്ത് ഞങ്ങൾ ഒത്തുകൂടാൻ തുടങ്ങി.അരങ്ങത്ത് ക്രോസ്സ് റോഡിൽ ഉള്ള എന്റെ ഓഫീസിലും പദ്മ ജംഗ്ഷനിലെ സിനിമ ടുഡേയുടെ ഓഫീസിലുമായി പല ദിവസങ്ങളിലെ ഒത്ത് ചേരലിൽ നിന്നും കെ ജെ ബോസിന്റെ തലയിൽ ഉദിച്ച ആശയത്തിൽ നിന്നുമാണ് സിനിമ പത്രപ്രവർത്തകരുടെ സംഘടന രൂപം കൊള്ളുന്നത്. തുടക്കം മുതൽ ഇന്നലെ വരെയുള്ള കാര്യങ്ങൾ എഴുതുകയാണെങ്കിൽ ഒരുപാട് ഉണ്ട്. അത് പിനീട്‌ എപ്പോഴെങ്കിലും എഴുതാം. ദിനേശനുമായുള്ള സൗഹൃദം ജീവിതത്തിന് എന്നും താങ്ങും തണലുമായിട്ടുണ്ട്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ദിനേശനുമായുള്ള സൗഹൃദത്തിന്റെ തണൽ ജീവിതത്തിന് കുളിരേകുകയും ചെയ്തു. ചില സുഹൃദ്ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് നമ്മൾ പോലും അറിയാതെ ആയിരിക്കും. അങ്ങനെയുള്ള പല കൂട്ടുകാരും അപ്രതീക്ഷിതമായി കിട്ടിയ വരങ്ങളാവാം.അങ്ങനെ എനിക്ക് എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ലഭിച്ച രണ്ട് വരങ്ങൾ ആയിരുന്നു അഞ്ജു അഷ്‌റഫും, ദിനേശനും. മോമോ ഇൻ ദുബായിയുടെ പ്രീവ്യൂ ഷോക്ക് ശേഷം ഇന്നലെ ഉച്ചക്ക് ശേഷം ദിനേശൻ തന്റെ സിനിമാ ജീവിതം 25 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി ഇറക്കിയ ഡയറിയുമായി ഓഫീസിൽ എത്തിയപ്പോൾ മനസ് ഒരുപാട് സന്തോഷിച്ചു. ഈ ഒരൊറ്റ ഡയറിയിലൂടെ ഇത്രയൊക്കെ സ്‌നേഹം പ്രകടിപ്പിച്ച ദിനേശാ നന്ദി. 🙏 ഏതെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം എന്നെ ഓർക്കുന്ന കുറച്ചാളുകൾ ഉണ്ട്. ഞാൻ അത് പരിഹരിക്കുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണല്ലോ അവർ എന്നെ വിളിക്കുന്നത്‌. എന്നാൽ ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ കൂടെ നിൽക്കാൻ ദിനേശനെ പോലുള്ള സുഹൃത്തുക്കളെ ഉണ്ടായിരുന്നുളൂ.

Monday 30 January 2023

കൊച്ചിയിൽ രാത്രികാല കച്ചവടത്തിന് നിയന്ത്രണം

**കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം.* കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംശയാസ്പദമായ നീക്കങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടായാലോ, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാലോ പോലീസിനെ അറിയിക്കുകയും, ദൃശ്യങ്ങൾ കൈമാറുകയും വേണമെന്ന നിബന്ധനകൾ നിർബന്ധമായും നടപ്പാക്കുമെന്ന് പോലീസ് പറയുന്നു. നിലവിൽ രാത്രിയിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കൊച്ചി നഗരസഭ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ലൈസൻസ് അനുവദിക്കുമ്പോൾ സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് നേരത്തെ ആരോഗ്യ വിഭാഗവും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ അറിയിച്ചിരുന്നു. പോലീസ് പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുമ്പോൾ പലരും രാത്രി കാല കടകളിലേക്ക് പോവുകയാണെന്ന മറുപടിയാണ് നൽകുന്നത്. ഇതിൽ സാമൂഹ്യ വിരുദ്ധരും, ലഹരി സംഘങ്ങളുമെല്ലാം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംശയാസ്പദമായ നീക്കങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടായാലോ, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാലോ പോലീസിനെ അറിയിക്കുകയും, ദൃശ്യങ്ങൾ കൈമാറുകയും വേണമെന്ന നിബന്ധനകൾ നിർബന്ധമായും നടപ്പാക്കുമെന്ന് പോലീസ് പറയുന്നു. നിലവിൽ രാത്രിയിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കൊച്ചി നഗരസഭ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ലൈസൻസ് അനുവദിക്കുമ്പോൾ സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് നേരത്തെ ആരോഗ്യ വിഭാഗവും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ അറിയിച്ചിരുന്നു. പോലീസ് പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുമ്പോൾ പലരും രാത്രി കാല കടകളിലേക്ക് പോവുകയാണെന്ന മറുപടിയാണ് നൽകുന്നത്. ഇതിൽ സാമൂഹ്യ വിരുദ്ധരും, ലഹരി സംഘങ്ങളുമെല്ലാം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Thursday 12 January 2023

Thalam

In connection with Ernakulam Ayyappankavu Makara Vilakku Mahotsav, S.N.D.P. devotional thalaam procession was held today by the SNDP Ayyappankavu Branch. Morethan 120 people participated in the Thalam procession. class="separator" style="clear: both;">

Thursday 5 January 2023

Thalam

The character of this story is a woman who misled others by saying that the priest of the temple said to get tala talam in connection with our local festival by insulting widows and Hindu culture. There are those who hide the impurity in the celebrations in the socio-political and cultural arena. They are the ones causing the disturbance. They are advocates and practitioners of isolation rather than integration. They break the rules and go overboard. Anger will fuel communal anarchy. Disturbances will be raised wherever possible.