Tuesday, 9 February 2016

SIACHEN MIRACLE

സിയാച്ചിന്‍ ലോകത്തില്‍ വെച്ച് ഏറ്റവും ഉയരമേറിയ യുദ്ധഭൂമി.പാകിസ്താന്റെ അടുത്തുള്ള ഈ ഭാഗം തന്ത്രപരമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഹിമപാതം പതിവായിട്ടുള്ള ഇവിടെ ഇന്ത്യ ക്ക് നഷ്ടമായിരിക്കുന്നത് ആയിരത്തോളം സൈനികരെ ആണ്.അതില്‍ ഒടുവിലത്തേതാണ് ഫെബ്രുവരി മൂന്നിന് ഉണ്ടായ ഹിമപാതം.

ഇന്ത്യന്‍ സൈനിക പോസ്റ്റ്‌ലേക്ക് മഞ്ഞുമല വീണതിനെ തുടര്‍ന്ന്  ഹനുമന്തപ്പ
ഉള്‍പ്പെടെ പത്ത്സൈനികരെയാണ് കാണാതായത്.19 500 അടി ഉയരത്തില്‍ പ്രതേകം പരിശീലനം ലഭിച്ച 150 സൈനികരും രണ്ടു നായ്ക്കളുടെയും ആറു ദിവസത്തെ കഠിന ശ്രമഫലമായിട്ട്‌ മദ്രാസ്‌ രജിമെന്റിലെ ലാന്‍സ് നായിക് ഹനുമന്തയെ ജീവനോടെ മഞ്ഞിനടിയില്‍ 25 അടി താഴ്ചയില്‍ കണ്ടെത്തിയത്.ആറു ദിവസം ഹനുമന്തപ്പ ജീവനോടെ കിടന്നത് അത്ഭുതം ( സിയാച്ചിന്‍ മിറാക്കില്‍ ). 

No comments:

Post a Comment