Tuesday, 22 December 2015

Passenger Van Attacked in Pakistan

പാക്കിസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെട്ട ആളെ ആശുപത്രി
യിലേക്ക് കൊണ്ട് പോകുന്നു.അപകടത്തില്‍ ഒരാള്‍ മരിച്ചു .

Monday, 21 December 2015

ESI ആനുകൂല്യം എല്ലാ വിഭാഗക്കാരിലേക്കും

സ്വതന്ത്രഭാരത ചരിത്രത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത പുതിയൊരു ഭരണശൈലി തന്നെ യായിരുന്നു മോദി സര്‍ക്കരിന്റെത്.ഭരണത്തിലേറി ഒരു വര്‍ഷതിനകം ജനങ്ങള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ പ്രക്യാപിക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.വ്യക്തമായ കാഴ്ചപ്പാടും പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ദൃഡനിച്ചയവും ആണ് മോദി സര്‍ക്കാരിനെ വ്യത്യസ്ത മാക്കുന്നത്.

സര്‍ക്കാര്‍ ആനുകൂല്യഞളും,പെന്‍ഷനും നാളിതുവരെ ഏതാനും ചിലര്‍ മാത്രം അനുഭവിക്കുന്നതാണ്‌ നാം കണ്ടിരുന്നെങ്ങില്‍ അതിനിപ്പോള്‍ മോദി സര്‍ക്കാര്‍ മാറ്റം കൊണ്ട് വന്നിരിക്കുന്നു.'എല്ലാവര്‍കൂമൊപ്പം എല്ലാവര്ക്കും വികസനം എന്ന പ്രക്യാപിത ലക്‌ഷ്യം' അടല്‍ പെന്‍ഷന്‍ യോജന (പ്രതിമാസം രൂ.ആയിരം മുതല്‍ അയ്യായിരം രൂപ വരെപെന്‍ഷന്‍ ),സുകന്യ സമൃതി (പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം,വിവാഹം എന്നിവയ്ക്ക് 6.5 ലക്ഷം രൂപവരെ),ജന്‍ദാന്‍ യോജന,ജീവന്‍ജ്യോതി ബീമയോജന എന്നീ പദ്ധതികളിലൂടെ യാഥാര്‍ത്ഥ്യ മായിരിക്കുന്നു.

രാജ്യത്ത് 7.5 കോടി ജനങ്ങള്‍ക്ക്‌ മാത്രമാണ് ഇപ്പോള്‍ ESI ( എമ്പ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ) ലഭിക്കുന്നുള്ളൂ.ഈ വര്ഷം അവസാനത്തോടു കൂടി അസംഘടിതരായ തോസിലാ ളികള്‍ക്ക് കൂടി മോദി സര്‍ക്കാര്‍ ESI പരിരക്ഷ കൊണ്ട് വരികയാണ്‌.30 കോടി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന ഈ പദ്ധതി ആദ്യം നടപ്പില്‍ വരുത്തുക 893 ജില്ല കളിലായിരിക്കും.ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെട്ടതാക്കാന്‍ സേവനങ്ങള്‍ ഈ എസ് ഐ നേരിട്ട് നടത്തും.ഇതുവരെ ചികിത്സചെലവ് അതാത് സംസ്ഥാനങ്ങള്‍ നേരിട്ടാണ് വഹിച്ചിരുന്നതെങ്ങില്‍ ഇനി മുതല്‍ ചിലവുകള്‍ ഈ എസ് ഐ തന്നെ ഏറ്റെടുക്കും.കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ നിര്‍മാണ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഈ എസ് ഐ നടപ്പിലാക്കിയിരുന്നു.

Sunday, 20 December 2015

പ്രധാനമന്ത്രി മുദ്രയോജന യിലൂടെ 10 ലക്ഷം രൂപവരെ ജാമ്യം ഇല്ലാതെ വായ്പ

രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ സംരംഭകര്‍ക്ക് പുതിയ വഴിതിരിവാണ് പ്രധാനമന്ത്രിയുടെ 'മുദ്ര യോജന'.ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ സംരംഭം ലകഷ്യമിടുന്നു.

ചെറുകിട - ഇടത്തര സംരംഭക്കാര്‍ക്ക് കെട്ടിടം വാങ്ങാന്‍,യന്ത്രസാമഗ്രികള്‍,മൂലധനം,നിലവില്‍ ഉള്ള വ്യവസായം വികസിപ്പിക്കല്‍  എന്നിവയിലേക്കായി വായ്പ ലഭിക്കും.വ്യക്തികള്‍ക്കും,പാര്‍ട്ട്‌നെര്‍ ഷിപ്‌ സംരംഭങള്‍ക്കും വായ്പക്ക് യോഗ്യത ഉണ്ട്.അന്‍പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ യാണ് വായ്പ.ഇതിന് പ്രതേക ജാമ്യം ആവശ്യമില്ല എന്നതാണ് മുദ്ര യോജന യുടെ പ്രതേകത.84 മാസമാണ് കാലാവധി.7 മുതല്‍ 12 ശതമാനം വരെ യാണ് പലിശ.

നിലവില്‍ മുദ്ര ബാങ്കിന് രാജ്യത്ത് ശാഖ കള്‍ ഇല്ലാത്തതിനാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന യാണ് വായ്പകള്‍ നല്‍കി വരുന്നത്.നിങള്‍ക്ക് വായ്പ വേണമെങ്ങില്‍ ആദ്യം തുടങ്ങാന്‍ പോകുന്ന വ്യവസായത്തെ കുറിച്ചുള്ള പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കു.അതിനു ശേഷം ഇതിനായുള്ള പ്രതേക ഫോറം പൂരിപ്പിച്ചു നല്‍കണം.(പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം സഹായിക്കുന്നതാണ്).അപേഷയോടൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ,രണ്ടു ഫോട്ടോ,വ്യാപാരം തുടങ്ങാന്‍ ഉധെശിക്കുന്ന സ്ഥലത്തെ വിലാസം,രജിസ്ട്രേഷന്‍ എന്നിവ യുടെ കോപ്പി ഹാജരാക്കണം.നിലവില്‍ ഏതെഖിലും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ബാങ്കില്‍ നിന്നുള്ള വായ്പയുടെ കണക്ക് വിവരങ്ങളും വേണം.അപേക്ഷ ഫാറം ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ ലോഡ് ചെയ്തു എടുക്കാനുള്ള സൌകര്ര്യവും ഉണ്ട്..

Thursday, 17 December 2015

Malhari Official Video Song | Bajirao Mastani | Ranveer Singh

സത്യത്തിനും നീതിക്കും വേണ്ടി ഒരു വാരിക 'കേസരി'

സത്യത്തിനും നീതിക്കും വേണ്ടി കോഴികോട്ടെ പ്രമുഖരായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1951ല്‍ ആരംഭിച്ചതാണ് 'കേസരി'.

തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വസ്തവങ്ങളെ ശരിയായ ദിശയില്‍ അവതരിപ്പിക്കുക എന്നതാണ് കേസരിയുടെ ലക്‌ഷ്യം.

ഇന്ദിരഖാന്‍ധിയുടെ അടിയന്തരാവസ്ഥ യുടെ കെടുതികള്‍ കേസരിക്കും കുറെ അനുഭവ്ക്കേണ്ടി വന്നിട്ടുണ്ട്.വെറും 13 രൂപ മുലധനത്തില്‍ ആരംഭിച്ച കേസരി ഇപ്പോള്‍ 20 കോടി രൂപ മുതല്‍ മുടക്കില്‍ കേസരി മാധ്യമ ഗവേഷണ കേന്ദ്രത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

വാര്‍ഷിക പതിപ്പ് ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് 650 രൂപയാണ്.

Wednesday, 16 December 2015

ഷാരൂക്ഖാന്‍ മാപ്പ് പറഞ്ഞ് തലയൂരി

തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് അടുത്തതോടെ അസഹിണുത വിവാദത്തില്‍ നിന്നുംമാപ്പ് പറഞ്ഞ് ഷാരൂക്ഖാന്‍ തലയൂരി.

അസഹിഷ് ണുത പ്രസ്താവന യുമായി ബധന്പ്പെട്ടു 'ദില്‍വാലെ' ബഹിഷ് ക്കരിക്കാന്‍ ആഹ്വാനം ഉണ്ടായിരുന്നു.തന്റെ പ്രസ്താവന ചിത്രത്തെ ബാധിക്കുമെന്ന് ഉറപ്പായപ്പോള്‍ രാജ്യത്ത് ഒരിക്കല്‍ പോലും തനിക്ക് അസഹിഷ്ണുത നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഇപ്പോള്‍ ഷാരൂഖ് പറയുന്നത് .'ദില്‍വാലെ' യുടെ ആദ്യ ദിവസത്തെ കളക്ഷന്‍ പ്രളയബാധിതര്‍ക്ക് നല്‍കുമെന്നും ഷാരൂഖ് പറയുന്നു.

പാകിസ്താന്റെ എ ജന്റ് എന്ന ആരോപണം വരെ ഷാരൂഖിന് നേരെ ഉയര്‍ന്നിരുന്നു.

അധികാരം നഷ്ടപ്പെടുമ്പോള്‍ മനസംഘര്‍ഷം ഉണ്ടാകുക സ്വാഭാവികം

രാജ്യപുരോഗതിയെ ക്കുറിച്ചും രാജ്യ രക്ഷയെക്കുറിച്ചും ജനഷേമത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് സമയം കിട്ടിന്നില്ല.ഒരു അമ്മയെയും മകനെയും രക്ഷിക്കാനുള്ള തന്ത്ര പാടിലാണ് അവര്‍.അതിനായി അവര്‍ തടസ്സപ്പെടുത്തല്‍,നശിപ്പിക്കല്‍,ഇല്ലാതാക്കല്‍ എന്നിങ്ങനെ മൂന്ന് പ്രക്രിയകള്‍ ചെയ്തു കൊണ്ടിരിക്കുന്നു.ഇപ്പൊ ഈ പാര്‍ട്ടി കേരളത്തില്‍ മാത്രമാണ് ഉള്ളത്.വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇല്ലാതാകും.

തടസ്സപെടുത്തലും നശിപ്പിക്കലുമെല്ലമ് അവരുടെ മനസ്സിന്റെ വാസനകള്‍ തന്നെയാണ്.അധികാര തിമിരം മൂത്ത് എല്ലാം വാരികൂട്ടിയവര്‍ക്ക് അധികാരം നഷ്ടപ്പെടുമ്പോള്‍ മന സംഘര്‍ഷം ഉണ്ടാകുക സ്വാഭാവികമാണ്.ഈ മന സംഘര്‍ഷമാണ് ഇവരെകൊണ്ട് മോദി ജികെതിരെ നിരന്തരം പരാമര്സങ്ങള്‍ ഉയര്തിക്കുന്നതും പാര്‍ലമെന്റ് സമേലനം തടസ്സപ്പെടുതുന്നതും.ഇത്തരം സാഹചര്യത്തില്‍ ഇവര്‍ പല സ്വഭാവ വിശേഷണങ്ങളും കാണിക്കും.ചില ഉദാഹരണം :ബീഹാറില്‍ ബലാല്‍സംഗം നടന്നാല്‍ അതിന് കാരണം മോദി യാണെന്ന് പറയും.കന്യസ്രീ ആക്രമിക്കപ്പെട്ടാല്‍ മോദി,പള്ളിയില്‍ കള്ളന്‍ കയറിയാല്‍ മോദി. ഈഴവന്റെ പരിപാടിക്ക് മുഖ്യമന്ത്രിയെ വിളിക്കാത്തിനു വരെ മോദി യെ ഇക്കൂട്ടര്‍ പഴിചില്ലേ! അസ്വസ്ഥ മായ മനസ്സിനെ അടക്കാന്‍ അറിയാത്തവരാണ് ഇവര്‍.

താന്‍ രാജാവായി അഭിഷേകം ചെയ്യപ്പെടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും ശ്രീരാമന്‍ ആഹ്ലാധിച്ചില്ല
പിന്നീട് വനവാസത്തിന് നിയോഗിക്കപ്പെട്ടപ്പോഴും ശ്രീരാമന്‍ ശാന്തനായിരുന്നു.അളവറ്റ സമ്പത്ത് ഉണ്ടായിരുന്നിട്ടും അന്ത്യസമയത്ത് എല്ലാം ഉപേഷിച്ച് ശാന്തനായി ശ്രീകൃഷ്ണനും വനത്തിലേക്ക് പോയില്ലേ!

വിദേശ ഭരണത്തില്‍ നിന്നും നാം സ്വതന്ത്രരായി എന്നത് സത്യം.എന്നാല്‍ യഥാര്‍ത്ഥ സ്വതതൃം നാം നേടിയോ? സത്യസന്ദര് അല്ലാത്ത രാഷ്ട്രീയക്കാരാല്‍ നാം ഇപ്പോഴും ബധനസ്തരാണ്.ഇവര്‍ മോദിജിയെ പോലുള്ളവരെ ഭയക്കുന്നു.അത് തന്നെ യാണ് തൊട്ടതിനും പിടിച്ചതിനും മോദിജിയെ എതിര്‍ക്കുന്നതും.കക്കുന്ന വിഹിതത്തിന്റെ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന പത്ര-ദ്രിശ്യ മാധ്യമങ്ങള്‍ ഇവര്‍ക്ക് കൂട്ടായിട്ടും ഉണ്ട്.ഒരു കഥക്ക് അവസാനം ഉണ്ടാകുമല്ലോ!ഇവിടെയും ഒരു അവസാനം സമാഗതമായിരിക്കുന്നു.