Monday, 21 December 2015

ESI ആനുകൂല്യം എല്ലാ വിഭാഗക്കാരിലേക്കും

സ്വതന്ത്രഭാരത ചരിത്രത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത പുതിയൊരു ഭരണശൈലി തന്നെ യായിരുന്നു മോദി സര്‍ക്കരിന്റെത്.ഭരണത്തിലേറി ഒരു വര്‍ഷതിനകം ജനങ്ങള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ പ്രക്യാപിക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.വ്യക്തമായ കാഴ്ചപ്പാടും പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ദൃഡനിച്ചയവും ആണ് മോദി സര്‍ക്കാരിനെ വ്യത്യസ്ത മാക്കുന്നത്.

സര്‍ക്കാര്‍ ആനുകൂല്യഞളും,പെന്‍ഷനും നാളിതുവരെ ഏതാനും ചിലര്‍ മാത്രം അനുഭവിക്കുന്നതാണ്‌ നാം കണ്ടിരുന്നെങ്ങില്‍ അതിനിപ്പോള്‍ മോദി സര്‍ക്കാര്‍ മാറ്റം കൊണ്ട് വന്നിരിക്കുന്നു.'എല്ലാവര്‍കൂമൊപ്പം എല്ലാവര്ക്കും വികസനം എന്ന പ്രക്യാപിത ലക്‌ഷ്യം' അടല്‍ പെന്‍ഷന്‍ യോജന (പ്രതിമാസം രൂ.ആയിരം മുതല്‍ അയ്യായിരം രൂപ വരെപെന്‍ഷന്‍ ),സുകന്യ സമൃതി (പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം,വിവാഹം എന്നിവയ്ക്ക് 6.5 ലക്ഷം രൂപവരെ),ജന്‍ദാന്‍ യോജന,ജീവന്‍ജ്യോതി ബീമയോജന എന്നീ പദ്ധതികളിലൂടെ യാഥാര്‍ത്ഥ്യ മായിരിക്കുന്നു.

രാജ്യത്ത് 7.5 കോടി ജനങ്ങള്‍ക്ക്‌ മാത്രമാണ് ഇപ്പോള്‍ ESI ( എമ്പ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ) ലഭിക്കുന്നുള്ളൂ.ഈ വര്ഷം അവസാനത്തോടു കൂടി അസംഘടിതരായ തോസിലാ ളികള്‍ക്ക് കൂടി മോദി സര്‍ക്കാര്‍ ESI പരിരക്ഷ കൊണ്ട് വരികയാണ്‌.30 കോടി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന ഈ പദ്ധതി ആദ്യം നടപ്പില്‍ വരുത്തുക 893 ജില്ല കളിലായിരിക്കും.ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെട്ടതാക്കാന്‍ സേവനങ്ങള്‍ ഈ എസ് ഐ നേരിട്ട് നടത്തും.ഇതുവരെ ചികിത്സചെലവ് അതാത് സംസ്ഥാനങ്ങള്‍ നേരിട്ടാണ് വഹിച്ചിരുന്നതെങ്ങില്‍ ഇനി മുതല്‍ ചിലവുകള്‍ ഈ എസ് ഐ തന്നെ ഏറ്റെടുക്കും.കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ നിര്‍മാണ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഈ എസ് ഐ നടപ്പിലാക്കിയിരുന്നു.

No comments:

Post a Comment