Wednesday, 16 December 2015

അധികാരം നഷ്ടപ്പെടുമ്പോള്‍ മനസംഘര്‍ഷം ഉണ്ടാകുക സ്വാഭാവികം

രാജ്യപുരോഗതിയെ ക്കുറിച്ചും രാജ്യ രക്ഷയെക്കുറിച്ചും ജനഷേമത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് സമയം കിട്ടിന്നില്ല.ഒരു അമ്മയെയും മകനെയും രക്ഷിക്കാനുള്ള തന്ത്ര പാടിലാണ് അവര്‍.അതിനായി അവര്‍ തടസ്സപ്പെടുത്തല്‍,നശിപ്പിക്കല്‍,ഇല്ലാതാക്കല്‍ എന്നിങ്ങനെ മൂന്ന് പ്രക്രിയകള്‍ ചെയ്തു കൊണ്ടിരിക്കുന്നു.ഇപ്പൊ ഈ പാര്‍ട്ടി കേരളത്തില്‍ മാത്രമാണ് ഉള്ളത്.വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇല്ലാതാകും.

തടസ്സപെടുത്തലും നശിപ്പിക്കലുമെല്ലമ് അവരുടെ മനസ്സിന്റെ വാസനകള്‍ തന്നെയാണ്.അധികാര തിമിരം മൂത്ത് എല്ലാം വാരികൂട്ടിയവര്‍ക്ക് അധികാരം നഷ്ടപ്പെടുമ്പോള്‍ മന സംഘര്‍ഷം ഉണ്ടാകുക സ്വാഭാവികമാണ്.ഈ മന സംഘര്‍ഷമാണ് ഇവരെകൊണ്ട് മോദി ജികെതിരെ നിരന്തരം പരാമര്സങ്ങള്‍ ഉയര്തിക്കുന്നതും പാര്‍ലമെന്റ് സമേലനം തടസ്സപ്പെടുതുന്നതും.ഇത്തരം സാഹചര്യത്തില്‍ ഇവര്‍ പല സ്വഭാവ വിശേഷണങ്ങളും കാണിക്കും.ചില ഉദാഹരണം :ബീഹാറില്‍ ബലാല്‍സംഗം നടന്നാല്‍ അതിന് കാരണം മോദി യാണെന്ന് പറയും.കന്യസ്രീ ആക്രമിക്കപ്പെട്ടാല്‍ മോദി,പള്ളിയില്‍ കള്ളന്‍ കയറിയാല്‍ മോദി. ഈഴവന്റെ പരിപാടിക്ക് മുഖ്യമന്ത്രിയെ വിളിക്കാത്തിനു വരെ മോദി യെ ഇക്കൂട്ടര്‍ പഴിചില്ലേ! അസ്വസ്ഥ മായ മനസ്സിനെ അടക്കാന്‍ അറിയാത്തവരാണ് ഇവര്‍.

താന്‍ രാജാവായി അഭിഷേകം ചെയ്യപ്പെടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും ശ്രീരാമന്‍ ആഹ്ലാധിച്ചില്ല
പിന്നീട് വനവാസത്തിന് നിയോഗിക്കപ്പെട്ടപ്പോഴും ശ്രീരാമന്‍ ശാന്തനായിരുന്നു.അളവറ്റ സമ്പത്ത് ഉണ്ടായിരുന്നിട്ടും അന്ത്യസമയത്ത് എല്ലാം ഉപേഷിച്ച് ശാന്തനായി ശ്രീകൃഷ്ണനും വനത്തിലേക്ക് പോയില്ലേ!

വിദേശ ഭരണത്തില്‍ നിന്നും നാം സ്വതന്ത്രരായി എന്നത് സത്യം.എന്നാല്‍ യഥാര്‍ത്ഥ സ്വതതൃം നാം നേടിയോ? സത്യസന്ദര് അല്ലാത്ത രാഷ്ട്രീയക്കാരാല്‍ നാം ഇപ്പോഴും ബധനസ്തരാണ്.ഇവര്‍ മോദിജിയെ പോലുള്ളവരെ ഭയക്കുന്നു.അത് തന്നെ യാണ് തൊട്ടതിനും പിടിച്ചതിനും മോദിജിയെ എതിര്‍ക്കുന്നതും.കക്കുന്ന വിഹിതത്തിന്റെ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന പത്ര-ദ്രിശ്യ മാധ്യമങ്ങള്‍ ഇവര്‍ക്ക് കൂട്ടായിട്ടും ഉണ്ട്.ഒരു കഥക്ക് അവസാനം ഉണ്ടാകുമല്ലോ!ഇവിടെയും ഒരു അവസാനം സമാഗതമായിരിക്കുന്നു.

1 comment: