Friday, 4 June 2021

കേരളം കടക്കെ ണിയിലേക്കോ..?

കേരളം നീങ്ങുന്നത് വൻ കടകെണിയിലേക്ക് എന്ന സൂചനയാണ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലൂടെ മനസ്സിലാക്കുവാനാക്കുക. കഴിഞ്ഞ വർഷം 15201.47 കോടിയായിരുന്നു റവന്യു കമ്മിയെങ്കിൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം 16910.12 കോടി രൂപയാണ്. 170000 കോടി രൂപയായിരുന്നു പിണറായി അധികാരത്തിരുമ്പോൾ കേരളത്തിന്റെ കടം.ലോട്ടറിയും മദ്യവും വിറ്റാണ് സർക്കാർ പിടിച്ചു നിന്നിട്ടുള്ളത്. മറ്റ് നികുതി വരുമാനങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കേരളം നികുതിയേതര മാർഗങ്ങളെ കുറിച്ച് ചിന്തിചിട്ടുമില്ല.

Thursday, 3 June 2021

രോഗബാധിതരുടെ വിവരങ്ങൾ അറിയുന്നില്ല : ഗ്യാസ് ഏജൻസി തൊഴിലാളികളും മാലിന്യം ശേഖരിക്കാൻ എത്തുന്നവരും ഭീതിയിൽ

രോഗബാധിതരുടെ വിവരങ്ങൾ അറിയുന്നില്ല. കൊറോണ പോസിറ്റീവ് ആയവരുടെയും ക്വാറന്റനിൽ കഴിയുന്നവരുടെയും വിവരങ്ങൾ അറിയാത്തതു മൂലം ഗ്യാസ് ഏജൻസി തൊഴിലാളികളെയും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. വിവരം മുൻകൂട്ടി അറിയിച്ചാൽ ഇവർക്ക് മുൻകരുതൽ എടുക്കാനാകും. എന്നാൽ പലരും ഇത് മറച്ചു വെക്കുന്നു എന്ന പരാതി വ്യാപകമാണ്. ഇത് ഇവർക്കിടയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

ജൂൺ 5 മുതൽ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടു ടെസ്റ്റ്‌ പോസിറ്റിവ്റ്റി നിരക്ക് കുറക്കാൻ സംസ്ഥാനത്ത് ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ. നിലവിൽ പ്രവർത്തനത്തിന് അനുമതി ഉള്ള സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാം. എന്നാൽ ജൂൺ 5 മുതൽ ഇവക്ക് പ്രവർത്തനനുമതി ഉണ്ടാവില്ല. മൂന്നാം തരംഗം ഉണ്ടായാൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഉള്ള ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ്  ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. സ്‌റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അവിടങ്ങളിലെ റെസിഡൻസ് അസോസിയേഷനുകൾ നിർവഹിക്കണം. ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ ഡ്രൈഡേ ആചരിക്കുന്നു

കൊച്ചി : അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ ജൂൺ 6 ഞായർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. അന്നേ ദിവസം അസോസിയേഷനിൽ പെട്ട അംഗങ്ങൾ എല്ലാവരും തന്നെ അവരവരുടെ വീടും പരിസരവും ശുചീകരണം നടത്തും. കോവിഡ് 19 ഭീഷണിക്കിടയിൽ മഴയും വന്ന് ചേർന്നത്തോടെ ഡെങ്കിപനി പ്രതിരോധ പ്രവർത്തനവും ഡിവിഷനിൽ കൗൺസിലർ മിനി ദിലീപിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. കോവിഡ് പോസിറ്റീവ് ആയവർക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനം വഴി ഭക്ഷണവും എത്തിക്കുന്നു. ഡെങ്കിപനി ബാധിച്ച മുൻവർഷങ്ങളിൽ നടന്ന പഠനങ്ങളിൽ വീടുകൾക്കുള്ളിലും ചുറ്റുവട്ടത്തുമാണ് കൂടുതലും കൊതുക് കളുടെ ഉറവിടങ്ങൾ കണ്ടെത്തിയത്. അതിനാൽ ഈ വർഷം വീട്ടിനുള്ളിലും വീടിന്റെ പരിസരവും കൂടുതൽ ശ്രദ്ധിക്കണം.

ജഗനും ശ്രീധരനും തിരക്കിലാണ്

ഊട്ടിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദ്ദേഹങ്ങൾ ഊട്ടി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും മറ്റ് ആശുപതികളിൽ നിന്നും ഏറ്റെടുത്തു മഞ്ജനകോറൈ ശ്മശനത്തിൽ സാംസ്‌ക്കരിക്കുന്നതിനുള്ള ചുമതല ഊട്ടിയിലെ ചെറുകിട കച്ചവടക്കാരും സന്നദ്ധ പ്രവർത്തകരുമായ ജഗനും ശ്രീധരനും ഏറ്റെടുത്തു. കോവിഡ് മരണങ്ങളുമായി ബന്ധപെട്ടു കഴിഞ്ഞ സെപ്റ്റംബർ മുതൽ തിരക്കിലായിരുന്നു.

Wednesday, 2 June 2021

യുവ സംവിധായികയുടെ വിഡ്ഢിത്തം

എറണാകുളം ബി ടി എഛ് സ്‌ക്വയറിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും ചിത്രമെടുത്തു ' ഇത് എന്താണെന്ന് ചിലർക്ക് മനസ്സിലായല്ലോ " സേവ് ലക്ഷദീപ് എന്ന് എഫ് ബി യിൽ പോസ്റ്റ്‌ ചെയ്ത ഐഷക്ക് നേരെ ട്രോൾ മഴയാണ്. ലവലേശം പോലും കോമൺസെൻസ് ഇല്ലാത്ത ഇവരുടെ ഉദ്ദേശശുദ്ധി ജനം മനസ്സിലാക്കി കഴിഞ്ഞു.

Tuesday, 1 June 2021

മാസ്‌ക്കുകൾ നൽകി

അയ്യായിരം മാസ്‌ക്കുകൾ സൗജന്യമായി നൽകി ദീനസാജു കോവിഡ് ബാധിതർക്കായി എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിന്റെ നേതൃത്വത്തിൽ വിതരണം ചെയുന്ന സൗജന്യ കിറ്റിലേക്ക് എറണാകുളം അയ്യപ്പൻകാവ് സ്വദേശിനി ശ്രീമതി ദീന സാജു 5000 മാസ്ക്കുകൾ സംഭവനയായി നൽകി. ഡിവിഷൻ കൗൺസിലർ ശ്രീമതി മിനി ദിലീപും, AIUWC ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ ജെയിംസ് മനയിലും ചേർന്ന് മാസ്ക്കുകൾ ഏറ്റുവാങ്ങി. ടാറ്റാ പൈപ്പ് ലൈൻ ക്രോസ്സ് റോഡിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ എ കെ അജിത് കുമാർ, അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.